Home Blog Page 1777

കമാൻഡോ വിനീതിന്റെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

മലപ്പുറം. അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാൻഡോ വിനീതിന്റെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു . കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആയിരിക്കും അന്വേഷണ ചുമതല. വിനീതിന് റീഫ്രഷ്മെന്റ് കോഴ്സിൽ പരാജയപ്പെട്ടതിന്റെ വിഷമം ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ് പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നാളെ യൂത്ത് കോൺഗ്രസ് ക്യാമ്പിലേക്ക് മാർച്ച് നടത്തും.

കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് വിനീത് ആത്മഹത്യ ചെയ്തതിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുകയാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം അരീക്കോട് ക്യാമ്പിൽ പൊതുദർശനം ഉണ്ടായിരുന്നു. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എല്ലാ ആക്ഷേപങ്ങളും വിശദമായി പരിശോധിക്കുമെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ് പ്രതികരിച്ചു.

പരിശീലന ഓട്ടത്തിന്റെ സമയം കൂട്ടണമെന്നും എൻറെ ജീവൻ അതിനായി സമർപ്പിക്കുന്നുവെന്നും വിനീത് സുഹൃത്തിനയച്ച അവസാന സന്ദേശത്തിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ കൊടും പീഡനത്തിന്റെ ഇരയാണ് വിനീതെന്ന് ടി. സിദ്ധിഖ് എം.എൽ.എ ആരോപിച്ചു

. നവംബറിൽ നടന്ന പരിശീലനത്തിൽ പരാജയപ്പെട്ടതോടെ ക്യാമ്പ് വൃത്തിയാക്കുന്ന ജോലിയാണ് വിനീതിനെ ഏൽപ്പിച്ചിരുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു. ഇന്ന് വീണ്ടും പരാജയപ്പെട്ടവർക്കുള്ള റീഫ്മെൻറ് കോഴ്സ് തുടങ്ങാൻ ഇരിക്കെയാണ് ജീവൻ അവസാനിപ്പിച്ചത്. അവസാന സന്ദേശത്തിൽ അസിസ്റ്റൻറ് കമാണ്ടൻ്റ് അജിതിൻ്റെ പേരടക്കം എടുത്തുപറയുന്നുണ്ട്.

JCI ശാസ്താംകോട്ടയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

ശാസ്താംകോട്ട. ജൂനിയർ ചെംബർ ഇൻ്റർനാഷണൽ JCI ശാസ്താംകോട്ടയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.
സോൺ പ്രസിഡൻ്റ് എയ്സ്വിൻ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
സെനറ്റർ നിഖിൽദാസ് പാലവിള അധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡൻ്റ് ദർശൻ കൃഷ്ണ പുതിയ വർഷത്തേക്കുള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
അഷ്റഫ് ഷരീഫ്, ശ്യാംകുമാർ, രാമകൃഷ്ണൻ,ജയുപ്രകാശ്, ആർ.കൃഷ്ണകുമാർ, അഡ്വ ദീപാ അശോക്, അജിത്ത് കുമാർ.ബി, ഗിരികുമാർ.ആർ
സ്മിതാ മധു എന്നിവർ സംസാരിച്ചു.

ബിന്ദു രാജേഷ് പ്രസിഡൻ്റും,സ്മിതാ മധു സെക്രട്ടറിയും, അജിത്ത് കുമാർ ബി ട്രഷററായും പുതിയ ഭരണ സമിതി അധികാരമേറ്റെടുത്തു.

തെരുവുനായ്ക്കള്‍ക്കെതിരെ നിവേദനവുമായി ഒറ്റയാള്‍പോരാട്ടം,നജീം കുളങ്ങരയ്ക്ക് സ്വീകരണം നൽകി

ശാസ്താംകോട്ട. തെരുവുനായ്ക്കൾക്കെതിരെ കാസർകോട് നിന്നും തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ വീൽചെയറിൽ സജ്ജമാക്കിയ വണ്ടിയിൽ ഒറ്റയാൾ പോരാട്ടം നടത്തുന്ന നജീം കുളങ്ങര 46 ദിവസത്തെ യാത്ര പിന്നിട്ട് ശാസ്താംകോട്ടയിൽ എത്തി. കടന്നുവരുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിവേദനം നൽകിയാണ് യാത്ര. നായയുടെ രൂപകൽപ്പന ചെയ്ത തലയും, വാലും ശരീരത്തിൽ ഘടിപ്പിച്ച് തെരുവുനായ്ക്കൾ മൂലം ഉണ്ടാകുന്ന മരണങ്ങൾ, തെ രുവ്നായ്ക്കൾ മൂലം കടിയേൽക്കുന്ന വാർത്തകൾ, വാഹനാപകടങ്ങൾ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന ചിത്രങ്ങൾ, എന്നിവ പ്രദർശിപ്പിച്ചും, ബോധവൽക്കരണം നടത്തിയും അലഞ്ഞ തിരിയുന്ന തെരുവ് നായ്ക്കളെ ഷെൽട്ടറുകൾ സ്ഥാപിച്ച് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നജീമിന്റെ യാത്ര.ശാസ്താംകോട്ട. ശാസ്താംകോട്ടയിൽ എത്തിയ നജീം കുളങ്ങരയ്ക്ക് ജെ സി ഐ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുൻ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബിന്ദു രാജേഷ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സ്മിത മധു, ട്രഷറർ ബി. അജിത്‌ കുമാർ, പ്രൊ. ഡോ.മധു, രാജ് കുമാർ, മധു എം. സി, രശ്മി, എഡ്ഗർസക്കറിയ എന്നിവർ സംസാരിച്ചു.

ഐവർകാല എസ്എൻവിജി യൂ പിഎസ് പുതിയ മന്ദിര നിർമ്മാണോദ്ഘാടനം

ഐവർകാല എസ്.എൻ.വി.ജി. യൂ പി.എസ്. പുതിയ മന്ദിര നിർമ്മാണോദ്ഘാടനം ബഹു കോവൂർ കുഞ്ഞുമോൻ എം.എൽ. ഏ . നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി.കെ. ഗോപൻ മുഖ്യ അതിഥി ആയിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആർ. സുന്ദരേശൻ , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ശ്രീമതി. ഷീജാ രാധാകൃഷ്ണൻ റ്റി. ശ്രീലേഖ ,ബ്ലോക്ക് പഞ്ചായത്തംഗം ആർ. രാജി , വാർഡ് മെമ്പർ കെ.ജി. അനീഷ്യ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ . എസ്. സന്തോഷ് കുമാർ സ്വാഗതവും എസ്.എം.സി. ചെയർമാൻ എൻ. കൃഷ്ണരഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി. കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ് കെ. വത്സലകുമാരി അദ്ധ്യക്ഷയായിരുന്നു

തടാക തീരത്തുനിന്ന്മണ്ണെടുക്കാൻ അനുവദിക്കില്ല:ആർ വൈ എഫ്

ശാസ്താംകോട്ട: ഖനന പ്രവർത്തനങ്ങൾ നിരോധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിലനിൽക്കുന്ന അതീവ പരിസ്ഥിതി ലോല മേഖലയായ
ശാസ്താംകോട്ട തടാക തീരത്തു നിന്നും മണ്ണെടുക്കുവാനുള്ള നീക്കം ഭരണ- ഉദ്യോഗസ്ഥ-മാഫിയാ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഏതു നീക്കത്തെയും തടയുമെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ. അര ഏക്കറോളം സ്ഥലത്തു നിന്നും 1703 ലോഡ് മണ്ണ് എടുക്കാനുള്ള നീക്കം ജില്ലാ ഭരണകൂടത്തോടും, ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും,
ഇക്കഴിഞ്ഞ ഒക്ടോബർ 23 നും തടാക തീരത്ത എല്ലാ ഖനനങ്ങളും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് കളക്റ്റർ പുറപ്പെടുവിച്ചതിനെയും മറികടന്നാണ് ജിയോളജിസ്റ്റിന്റേതായി ഖനന ഉത്തരവ് ഇപ്പോൾ വന്നിട്ടുള്ളത്. ഈ മാഫിയാ അവിശുദ്ധ കൂട്ടുകെട്ടിനെതിരായി ആർ വൈ എഫ് നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ തുടങ്ങുമെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കഞ്ചാവുമായി സഹോദരങ്ങള്‍ പിടിയില്‍

ശാസ്താംകോട്ട. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജീവ്. എസ്സ് – ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങ മുറിയിൽ സഹോദരങ്ങളായ മുഹമ്മദ് അന്‍സിസിലിനെ(21) 15 ഗ്രാം കഞ്ചാവുമായും, മുഹമ്മദ് അദിലിനെ (20) 12 ഗ്രാം കഞ്ചാവുമായാണ് അറസ്റ്റ് ചെയ്തു കേസെടുത്തത്.

തടാക തീരത്തെ വിവാദ മണ്ണെടുപ്പ് അനുമതിക്ക് ആധാരമായ വീട്നിര്‍മ്മാണ പെര്‍മിറ്റ് പഞ്ചായത്ത് റദ്ദാക്കി, ജിയോളജിസ്റ്റിന്‍റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

ശാസ്താംകോട്ട. തടാക തീരത്തെ വിവാദ മണ്ണെടുപ്പ് അനുമതിക്ക് ആധാരമായ വീട്നിര്‍മ്മാണ പെര്‍മിറ്റ് പഞ്ചായത്ത് റദ്ദാക്കി, ജിയോളജിസ്റ്റിന്‍റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.

പടിഞ്ഞാറേ കല്ലട പുതുശ്ശേരിമുകളിലെ മണ്ണെടുപ്പ് ആണ് വിവാദമായത്. പഞ്ചായത്ത് നല്‍കിയ വീട് പെര്‍മിറ്റിന്‍റെ മറവില്‍ നിരോധനം നിലനില്‍ക്കുന്ന തടാകതീരത്തെ കുന്നിടിക്കാനുള്ള അനുമതി വന്‍വിവാദമായിക്കയാണ്. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തില്‍ അംഗങ്ങള്‍ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. പെര്‍മിറ്റിന് ആധാരമായ വീട് പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യാനും തീരുമാനമെടുത്തു.

പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വൈസ്പ്രസിഡന്റ് സുധ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ സുധീർ, ജെ അംബിക കുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീലകുമാരി, സിന്ധു എന്നിവരാണ് കളക്ടറെ കണ്ടത്. തുടർന്ന് ജിയോളജി ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ജിയോജജിസ്റ്റിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പെര്‍മിറ്റ് റദ്ദാക്കി ആ വിവരം ജിയോളജി വകുപ്പിലും കലക്ട്രേറ്റിലും അറിയിച്ചതായി സെക്രട്ടറി ദിലീപ് അറിയിച്ചു. യുഡിഎഫ് അംഗങ്ങള്‍ അഡ്വ.ബി തൃദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തിന് മുമ്പില്‍ധര്‍ണ നടത്തി.

മണ്ണെടുപ്പിനുള്ള നീക്കമുണ്ടായാല്‍ തടയുമെന്ന് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ശക്തമായ ജനകീയപ്രതിരോധമുണ്ടാകുമെന്നും ഇത്തരം വ്യാജഅനുമതികള്‍ പഞ്ചായത്തിനെയും തടാകത്തിനെയും ഇല്ലായ്മ ചെയ്ത പൂര്‍വ കഥ ഇനി അനുവദിക്കില്ലെന്നും തടാക സംരക്ഷണ സമിതി ചെയര്‍മാന്‍ എസ് ബാബുജി, വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ് ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി എന്നിവര്‍ അറിയിച്ചു. പ്രദേശത്ത് ജനകീയ പ്രതിരോധത്തിന് യൂത്ത്കോണ്‍ഗ്രസ് ഡിവൈഎഫ്ഐ ഘടകങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

കൊല്ലം കണ്ണനല്ലൂരില്‍ ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന് തീപിടിച്ചു

കൊല്ലം: കണ്ണനല്ലൂരില്‍ ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന് തീപിടിച്ചു. ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബസിനകത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അകത്ത് ഉണ്ടായിരുന്ന മൂന്ന് പേര്‍ ഇറങ്ങുകയായിരുന്നു. ഭൂരിഭാഗം കുട്ടികളെയും ഇറക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആയയും ഒരുകുട്ടിയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. പുക ഉയര്‍ന്ന ഉടന്‍ തന്നെ ഇവര്‍ പുറത്തിറങ്ങിയതോടെയാണ് വന്‍ അപകടം ഒഴിവായത്. ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് തീയണച്ചത്.

ശാസ്താംകോട്ട കോളേജില്‍ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ശാസ്താംകോട്ട:ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജില്‍ 2024- 2025 അദ്ധ്യയന വര്‍ഷത്തേക്ക് കൊമേഴ്സ് വിഷയത്തിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്.യു.ജി.സി,സര്‍വ്വകലാശാല യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനല്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 31ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും, രേഖകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.ഫോണ്‍: 04762830323,9497440754.

ലൈഫ് ഭവന പദ്ധതി പ്രകാരം പണി പൂർത്തികരിച്ച വീടുകളുടെ താക്കോൽകൈമാറി

ശാസ്താംകോട്ട. ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം പണി പൂർത്തികരിച്ച വീടുകളുടെ താക്കോൽകൈമാറൽ ചടങ്ങ് നടത്തി. ശാസ്താംകോട്ട പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം വീടു ലഭിച്ച പണി പൂർത്തികരിച്ച 168 വീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങ് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസി.. ഗുരുകുലം രാകേഷ് സ്വാഗതം പറഞ്ഞു. കോവൂർ കുഞ്ഞുമോൻ MLA താക്കോൽ കൈമാറൽ ചടങ്ങ് നിർവ്വഹിച്ചു. സ്ഥിരoസമിതി അധ്യക്ഷൻ അനിൽ തുമ്പോടൻ . ഉഷാകുമാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.സീമ……വി.ഇ.ഒ. വരദരാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ… എസ്എ നിസാർ, സജീത, രാജശ്രീ , മുരളീധരൻ പി ള്ള , നസീമ , പ്രീത എന്നിവർ പങ്കെടുത്തു.