Home Blog Page 1773

കൊല്ലത്ത് ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

കുളത്തൂപ്പുഴ.മുൻ ഭാര്യാ പിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. കുളത്തൂപ്പുഴയിൽ ആണ് സംഭവം. മടത്തറ സ്വദേശി സജീർ ആണ് പിടിയിൽ ആയത്. ഇയാളുടെ ഭാര്യ പിതാവും ഓട്ടോ ഡ്രൈവറും ആയ കുളത്തൂപ്പുഴ പച്ചയിൽ കട, സാംനഗർ റോഡിൽ, വലിയേല സജീന മൻസിൽ, അഷറഫിനെയാണ് സജീർ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബഹളം കേട്ട പ്രദേശവാസികൾ പൊള്ളലേറ്റ അഷറഫിനെ കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു. അക്രമം നടത്തിയതിനു ശേഷം സംഭവസ്ഥലത്ത് നിന്നും, രക്ഷപ്പെട്ട സജീർ ചിതറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് പ്രതിയെ ചിതറ പോലീസ് കുളത്തൂപ്പുഴ പോലീസിന് കൈമാറി. കുടുംബ പ്രശ്നങ്ങൾ ആണ് അക്രമത്തിന് കാരണം എന്നാണ് നിഗമനം.

തമിഴ്നാട്ടിൽ വൈദ്യുതി ബോർഡ് കരാർ ജീവനക്കാർ ഷോക്കേറ്റ് മരിച്ചു

തിരുച്ചിറപ്പള്ളി. തമിഴ്നാട്ടിൽ വൈദ്യുതി ബോർഡ് കരാർ ജീവനക്കാർ ഷോക്കേറ്റ് മരിച്ചു. വൈദ്യുതി പോസ്റ്റിൽ വച്ച് ഷോക്കേൽക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി. തിരുച്ചിറപ്പള്ളി കെ കെ നഗറിലാണ് സംഭവം

മരിച്ചത് കലൈമാമണി. മറ്റൊരാളും സമീപത്തെ പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. മണികണ്ഠം പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ദുബായില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് തലശേരി സ്വദേശി നാട്ടില്‍ എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പനിയും ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടലും അടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.
ഇന്ന് പരിശോധനാഫലം വന്നപ്പോഴാണ് യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. പരിയാരത്ത് തന്നെ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിക്ക് കഴിഞ്ഞദിവസമാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ വയനാട് സ്വദേശിയെയും രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ നിരീക്ഷണത്തിലാണ്.

ഇലക്ടി സിറ്റി ആഫീസിലേക്ക് പ്രതിഷേധറാന്തൽമാർച്ച്

ശാസ്താംകോട്ട: വൈദ്യുതിചാർജ്ജ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജീയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി ഇലക്ട്രിസിറ്റി ആഫീസിലേക്ക് പ്രതിഷേധ റന്തൽ മാർച്ച് നടത്തി. കത്തിച്ച റാന്തലുമായി ഐ.സി.എസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മൈനാഗപ്പള്ളി ഇലക്ട്രിസിറ്റി ആഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റും കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമായ വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷതവഹിച്ചു. കുന്നത്തൂർ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ, ഐ.എൻ.ടി.യു.സി സംസ്ഥാന നിർവ്വാഹ സമിതി അംഗം തുണ്ടിൽനൗഷാദ്, ജില്ലാ ജനറൽ സെക്രടറിമാരായ ടി.ആർ.ഗോപകുമാർ ,വൈ നജിം, ശാന്തകുമാരിയമ്മ, ജയശ്രീ രമണൻ , നേതാക്കളായ പി.എം. സെയ്ദ് , വർഗ്ഗീസ് തരകൻ, എം.വൈ.നിസാർ , സുരേഷ് ചന്ദ്രൻ , സ്റ്റാലിൻ ആഞ്ഞിലിമൂട് , സി.എസ്. രതീശൻ , എൻ.ശിവാനന്ദൻ, എസ്.രഘുകുമാർ , വിദ്യാരംഭം ജയകുമാർ , സിജു കോശി വൈദ്യൻ,കൊയ് വേലി മുരളി,ചിറക്കുമേൽ ഷാജി,പി. ചിത്രലേഖ, നൂർ ജഹാൻ ഇബ്രാഹാം, നാദിർ ഷകാരൂർക്കടവ്,റഹിം ആനവളഞ്ഞയ്യത്ത്, ടി.ജി. എസ് തരകൻ,
പി.ആർ. ഹരിമോഹനൻ ,മഠത്തിൽ.ഐ. സുബയർ കുട്ടി, എം.എ. സമീർ, സുരേഷ് പുത്തൻ മഠത്തിൽ, ചിറക്കു മേൽ ഷാജി, ജെ.സരോജാക്ഷൻ, ദുലാരി , ജലാൽ സിത്താര, വൈ.സലിം, ശ്രീശൈലംശിവൻപിള്ള ,സൂസമ്മതോമസ്, നിസാർ ക്വയിലോൺ, മീന, തുടങ്ങിയവർ പ്രസംഗിച്ചു

കരുനാഗപ്പള്ളി ഗവ:മോഡൽ സ്കൂളിൽ നിന്ന് ആക്രിസാധനങ്ങൾ കാണാതായസംഭവം,വിജിലൻസ്അന്വേഷിക്കും

കരുനാഗപ്പള്ളി: ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് രണ്ട് വർഷം മുൻപ് 5 ലക്ഷത്തോളം രൂപയുടെ ആക്രി സാധനങ്ങൾകാണാതായ സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷണംനടത്താൻ കൊല്ലം ജില്ലാ കലക്ടർ ഡിഡിഇക്ക്നിർദേശം നൽകിയതിനെതുടർന്നാണ് പരാതി വിജിലൻസിന് കൈമാറിയത്‌.സ്ക്കൂളിൽ 12 വർഷക്കാലമായി സ്കൂളിന്റെ കെട്ടിടത്തിന്റെ മുകളിലും പരിസരത്തുമായി കിടന്നഉപയോഗ്യശൂന്യമായ ആക്രിസാധനങ്ങളും , തടി ഉരുപ്പടികളും 2022 ജൂൺ5 പരിസ്ഥിതി ദിനത്തില്‍ കടത്തികൊണ്ടു പോയി എന്നാണ് പരാതി. സ്കൂളിലെ ഉപയോഗ്യശൂന്യമായ സാധനങ്ങൾ നഗരസഭയിൽ അറിയിച്ച് ലേലം ചെയ്ത് കിട്ടുന്ന പണം ട്രഷറിയിൽ അടച്ച് രസിത് കൈപ്പറ്റണം
എന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടറർ നിർദ്ദേശം നൽകിയിരുന്നു.
സാധനങ്ങൾകടത്തികൊണ്ടുപോയതിനെ തുടർന്ന് രക്ഷകർത്താവും വിവരാവകാശ പ്രവർത്തകനുമായ അജി ലൗലാന്റ് പ്രഥമ അദ്ധ്യാപകന് വിവരാവകാശപ്രകാരംഅപേക്ഷനൽകി.അദ്ധ്യാപകനായ സ്‌റ്റാഫ് സെക്രട്ടറിയുടെനേതൃത്വത്തിൽ ആക്രിസാധനങ്ങൾവിറ്റുഎന്ന് പ്രഥമ അധ്യാപകൻ മറുപടി നൽകിയിരുന്നു.
ഇതെ തുടർന്ന് വിദ്യാഭ്യാസമന്ത്രി, വിദ്യാഭ്യാസ വകുപ്പ്ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയായിരുന്നു. പരാതി പിൻവലിക്കണം എന്നാവിശ്യപ്പെട്ട് അദ്ധ്യാപ സംഘടന പ്രതിനിധികൾ പരാതിക്കാരന്റെ വീട്ടിൽ എത്തി പരാതി പിൻവലിക്കണം എന്ന് ആവിശ്വപ്പെട്ടിരുന്നു. ഇതിന്റെഡിജിറ്റൽതെളിവ് വിദ്യാഭ്യാസ വകുപ്പിനും , ജില്ലാ കളക്ടർക്കും പരാതിക്കാരൻനൽകിയിരുന്നു. രണ്ട് വർഷം കഴിഞ്ഞിട്ടും സ്കൂളിൽ നിന്ന് കാണാതായ സാധനങ്ങളെക്കുറിച്ച് അന്വേഷണം നടത്താതെ ആരോപണ വിധേയരായ വരെ സംരക്ഷിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ ഉപഡയറക്ടർ സ്വീകരിച്ചതെന്ന് പരാതിക്കാരൻ അരോപിക്കുന്നത്.
വിദ്യാഭ്യാസ ഉപഡയറക്ടറെ മാറ്റി നിർത്തി അന്വേഷണം നടത്തണംഎന്നാ വിശ്വപ്പെട്ട് കൊല്ലം ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്താൻ ഡിഡി ഇക്ക്കളക്ടർ നിർദ്ദേശം നൽകിയത്.

അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യതയെന്നും ഇതിന്റെ ഫലമായാണ് മഴയ്ക്ക് സാധ്യത.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദമാണ് കൂടുതല്‍ ശക്തമായത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്കു ദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കുലശേഖരപുരത്തെ ടാർ റോഡ് കുഴിച്ച് പൈപ്പിടാനുള്ള ജലനിധി മിഷന്റെ ശ്രമം നാട്ടുകാർ തടഞ്ഞു

കരുനാഗപ്പള്ളി. കുലശേഖരപുരത്തെ ടാർ റോഡ് കുഴിച്ച് പൈപ്പിടാനുള്ള ജലനിധി മിഷന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. കുലശേഖരപുരം പഞ്ചായത്തിൽ 20 ആം വാർഡിലെ പൈപ്പിടിലിന് മുന്നോടിയായ ജെ.സി.ബി വെച്ചു
ള്ള കുഴി തുരക്കലാണ് വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ തടഞ്ഞത്.
കണ്ടള – വയന്റാടിയിൽ റോഡ് കഴിഞ്ഞ 8 മാസം മുമ്പ്
റീ -ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ടാർ ചെയ്തിരുന്നു.. ടാറിംഗിന് മുൻപ് ചെയ്യാമായിരുന്ന ജോലി ഒരു മുന്നറിയിപ്പും ഇല്ലാതെ വെളുപ്പിനെ 4മണിക്ക് ആരും റോഡിൽ ഇല്ലാത്ത സമയം നോക്കി കോൺട്രാക്ടർ റോഡ് വെട്ടി മുറിക്കുകയായിരുന്നു. നാട്ടുകാർ അതിൽ പ്രതിഷേധിച്ചു ജെസിബി ഉൾപ്പടെ തടഞ്ഞിടുകയുണ്ടായി

പടിഞ്ഞാറേകല്ലട പുതുശേരിമുകളിലെ മണ്ണെടുപ്പ് പെര്‍മിറ്റ് റദ്ദാക്കി ഉത്തരവിറങ്ങി, പെര്‍മിറ്റിനു പിന്നില്‍ മുന്‍ പഞ്ചായത്ത്സെക്രട്ടറി നല്‍കിയ അനുകൂല റിപ്പോര്‍ട്ട്

ശാസ്താംകോട്ട. പടിഞ്ഞാറേകല്ലട പുതുശേരിമുകളിലെ മണ്ണെടുപ്പ് പെര്‍മിറ്റ് റദ്ദാക്കി ഉത്തരവിറങ്ങി. പഞ്ചായത്തിന്റെ വീട് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ ഉത്തരവാണ് ജില്ലാ ജിയോളജിസ്റ്റ് റദ്ദാക്കിയത്.
ഭൂ ദുര്‍വിനിയോഗത്തിന് തുടര്‍ച്ചയായി നിരോധന ഉത്തരവ് നിലനില്‍ക്കുന്ന പടിഞ്ഞാറേകല്ലടയിലാണ് പുതുശേരിമുകള്‍ഭാഗത്ത് കുന്നിടിച്ച് 1703 ലോഡ് മണ്ണെടുക്കുന്നതിന് ജില്ലാ ജിയോളജിസ്റ്റ് ഡോ. എ ബദറുദ്ദീന്‍ അനുമതി നല്‍കിയത്.

അനുമതി പഞ്ചായത്തിലെ നിലച്ചിരിക്കുന്ന ഖനനപ്രവര്‍ത്തനങ്ങള്‍പുനരാരംഭിക്കാനിടയാക്കും എന്ന ആശങ്കയുയര്‍ന്നു. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‌റ് ഡോ. സി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് നിവേദനം നല്‍കി, തടാക സംരക്ഷണ സമിതി ജില്ലാ പരിസ്ഥിതി ഏകോപന സമിതി എന്നീസംഘടനകളും ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. യുഡിഎഫ് പഞ്ചായത്തിനുമുന്നില്‍ ധര്‍ണ നടത്തി പ്രശ്‌നം സംഘര്‍ഷ ഭരിതമായതോടെ പഞ്ചായത്തിലെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന്റെ മറവില്‍ നടന്ന നാടകം അവസാനിച്ചിരിക്കുകയാണ്.
എന്നാല്‍ പഞ്ചായത്തില്‍നിന്നും മുന്‍ സെക്രട്ടറി നല്‍കിയ അനുകൂല റിപ്പോര്‍ട്ടാണ് ഇത്തരം ഒരു പെര്‍മിറ്റിന് ആധാരമായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വീട് വയ്ക്കാന്‍ മണ്ണ് നീക്കേണ്ടത് ആവശ്യമാണെന്ന് തന്ത്രപരമായി മുന്‍ സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് 2013മുതല്‍ നിരന്തരം നിരോധനം നിലനില്‍ക്കുന്ന പഞ്ചായത്തില്‍ വന്‍ഖനന പെര്‍മിറ്റ് ഖനന മാഫിയ നേടിയെടുത്തത്.
21 ന് നടക്കുന്ന പഞ്ചായത്തുകമ്മിറ്റിയിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തുമെന്ന് മുന്‍ പ്രസിഡന്റും പടിഞ്ഞാറേകല്ലട സംരക്ഷണ സമിതി കണ്‍വീനറുമായ ബി തൃദീപ്കുമാര്‍ പറഞ്ഞു.

നാൽപ്പതിൽ 32 മാർക്കും എം എസ് സൊലൂഷൻസിന്റെ ക്ലാസ്സിൽ നിന്നുള്ളത്,ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം

കോഴിക്കോട്. ക്രിസ്മസ് പരീക്ഷയുടെ ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം. നാൽപ്പതിൽ 32 മാർക്കും എം എസ് സൊലൂഷൻസിന്റെ ക്ലാസ്സിൽ നിന്നുള്ളതെന്ന് അധ്യാപകർ. ചോദ്യപേപ്പർ ചോർച്ചയിൽ കോഴിക്കോട് ഡിഡിഇയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.

ഇന്ന് നടന്ന പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്നാണ് സംശയം. നാൽപ്പതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എംഎസ് സൊല്യൂഷൻസ് പ്രെഡിക്റ്റ് ചെയ്തതാണെന്ന് അധ്യാപകർ പറയുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ. ഈ സ്ഥാപനത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് ചോദ്യങ്ങൾ വന്നത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് വി.ടി സൂരജ്.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന യൂട്യൂബ് ചാനൽ ഇന്നലെ രാത്രിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. സിഇ ശുഹൈബ് ആണ് കെമിസ്ട്രി ക്ലാസ് എടുത്തിരുന്നത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉപ വിദ്യാഭ്യാസ ഡയറക്ടർ സി മനോജ് കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. എം എസ് സൊല്യൂഷൻസിന് ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടോ എന്നറിയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും DDE മൊഴി നൽകിയിട്ടുണ്ട്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

വേങ്ങ ഭാസ്ക്കര ഭവനത്തിൽ (മൂന്ന് തുണ്ടിൽ)റിട്ട. അധ്യാപകൻ എൻ ആർ ഭാസ്ക്കരൻപിള്ള നിര്യാതനായി


ശാസ്താംകോട്ട : വേങ്ങ ഭാസ്ക്കര ഭവനത്തിൽ (മൂന്ന് തുണ്ടിൽ)റിട്ട. അധ്യാപകൻ എൻ.ആർ ഭാസ്ക്കരൻപിള്ള ( 81) നിര്യാതനായി.
വേങ്ങ ദേവി വിലാസം എൻ. എസ്. എസ് കരയോഗം സെക്രട്ടറി, ചിറക്കര മുത്തോട്ടിൽ ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കമലാ ഭായി.
മക്കൾ: ബേബി ഉഷ (ജെ.പി.എച്ച്.എൻ, താനൂർ)
രതീഷ് കുമാർ (ഡെപ്പ്യൂട്ടി . പ്രിസൺ ഓഫീസർ, ജില്ലാ ജയിൽ, മാവേലിക്കര )
മരുമക്കൾ: ജയ് കുമാർ
ലക്ഷ്മി (റെയിൽവേ )
സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്