സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ
നഗരസഭാ മേയർക്കെതിരെ വിമർശനം
മേയർക്ക് ധിക്കാരവും ധാർഷ്ട്യവുമെന്ന്
പ്രതിനിധികൾ
ദേശിയ- അന്തർദേശിയ പുരസ്കാരങ്ങൾ
വാങ്ങിയിട്ട് കാര്യമില്ല
ജനങ്ങളുടെ അവാർഡാണ് വേണ്ടത്
അതിൽ മേയർ ആര്യാ രാജേന്ദ്രൻ തികഞ്ഞ
പരാജയമെന്നും വിമർശനം
മേയർക്കെതിരെ രൂക്ഷ വിമർശനം
കുടിവെള്ളം എടുക്കാൻ വള്ളത്തിൽ പോയ യുവതിയ്ക്ക് വള്ളം മറിഞ്ഞ് ദാരുണാന്ത്യം
കൊല്ലം. കുടിവെള്ളം എടുക്കാൻ വള്ളത്തിൽ പോയ യുവതിയ്ക്ക് വള്ളം മറിഞ്ഞ് ദാരുണാന്ത്യം.കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റിനാണ് മരിച്ചത്. ദിവസങ്ങളായി കുടിവെള്ളo കിട്ടാത്തതിനെ തുടർന്ന് തരുത്ത് നിവാസികൾ ചെറുവള്ളങ്ങളിൽ മറുകരകളിൽ എത്തി വെള്ളം ശേഖരിക്കുകയാണ്.
ശാസ്താംകോട്ടയിൽ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങിയതോടെയാണ് തുരുത്ത് നിവാസികളുടെ ജീവിതം ദുരിതപൂർണമായത്.വാർഡ് കൗൺസിലർ എത്തിക്കുന്ന പരിമിതമായ കുടിവെള്ളം മാത്രമായിരുന്നു തുരുത്ത് നിവാസികളുടെ ഏക ആശ്രയം. ഇന്ന് രാവിലെ മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ കുടിവെള്ളവുമായി മടങ്ങി വരുന്നതിനിടെയാണ് സന്ധ്യ സെബാസ്റ്റ്യനും മകനുo അപകടത്തിപ്പെടുന്നത്.
8 ദിവസമായി കുടിവെള്ളം കിട്ടുന്നില്ലെന്ന് നാട്ടുകാർ
കുടിവെള്ളം ലഭ്യമാക്കാൻ പകരം സംവിധാനം ഏർപ്പെടുത്തിയിരുന്നുവെന്നും എന്നാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെന്ന് യാഥാർത്ഥ്യമെന്നും സ്ഥലം എം എൽ എ സുജിത്ത് വിജയൻ പിള്ള പറഞ്ഞു
കുടിവെള്ളം എത്താൻ ഇനിയും 3 ദിവസം എടുക്കുമെന്നാണ് വിവരം .
വാർത്താ നോട്ടം
2024 ഡിസംബർ 22 ഞായർ
BREAKING NEWS
?കേരളത്തിൽ നിന്ന് തിരുനെൽവേലിയിൽ തളളിയ മാലിന്യം മുഴുവൻ നീക്കം ചെയ്യും
?വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് 3 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക.
?പത്തനംതിട്ടയിലെ നെഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവൻ്റെ പോസ്റ്റ് മാർട്ടം പുറത്ത്.തലയിലും ഇടുപ്പിലും ഗുരുതര പരിക്ക്.
?അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ പൊതുഭരണ വകുപ്പിലെ ആറ് പാർട്ട് ടൈം സ്വിപ്പർ മാർക്ക് നോട്ടീസ് നൽകി.
? പഞ്ചാബിലെ മൊഹാലിയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.
? കേരളീയം ?
?ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഇപ്പോള്‍ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്നും 15 ദിവസത്തിനകം ആക്ഷേപങ്ങള്‍ അറിയിക്കാമെന്നും മന്ത്രി കെ രാജന്‍ വിശദീകരിച്ചു.
? പി എസ് സി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ്വേഡും സൈബര്‍ ഹാക്കര്‍മാര്‍ പി.എസ്.സി സര്‍വറില്‍നിന്ന് ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വെച്ച വിവരം വാര്‍ത്തയായതിന്റെ പേരില്‍ മാധ്യമ സ്ഥാപനത്തിനെതിരെ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് ലേഖകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍.
?സംസ്ഥാന വനിതാ വികസന കോര്‍പറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള ദേശീയ അംഗീകാരം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലഭിച്ചു.
?ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ ടിസി അധികമായി 38 അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ നടത്തുന്നത്.
? കേരളത്തിലേക്ക് പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഉത്സവ സീസണ്‍ പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്.
?നടിയെ അക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം വിചാരണ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് തീരുമാനം.
? കട്ടപ്പന റൂറല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകന്‍ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കട്ടപ്പന, തങ്കമണി സി ഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.
?കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് എതിരെ സൈബര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് കേസ് എടുത്തു. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ.കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.
? കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃത്തി ഹീനമായ ടാങ്കില്‍ നിന്ന് എടുത്ത വെള്ളമാണ് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
?മുട്ടത്തെ യുണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ 2 വിദ്യാര്‍ഥികളെ അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോളജിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണല്‍ ഷാജി (22), സൈബര്‍ സെക്യൂരിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലം തലവൂര്‍ മഞ്ഞക്കാല പള്ളിക്കിഴക്കേതില്‍ അക്സാ റെജി (18) എന്നിവരെയാണ് വൈകിട്ട് അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്നു കണ്ടെത്തിയത്.
? ശബരിമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 9 വയസുകാരന് പരിക്ക്. ആലപ്പുഴ പഴവീട് സ്വദേശി ശ്രീഹരിക്കാണ് പരിക്കേറ്റത്. മല കയറുന്നതിനിടെ മരക്കൂട്ടത്ത് വെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു
?? ദേശീയം ??
? കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ 6 പേര്‍ക്ക് ദാരുണാന്ത്യം. ബെംഗ്ളൂരുവിലെ നെലമംഗലയിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേരാണ് മരിച്ചത്. ക്രിസ്തുമസ് അവധിക്കായി വിജയപുരയിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
?ഇന്ത്യയിലെ ആദ്യത്തെ ‘ഡോം സിറ്റി’ മഹാകുംഭില്‍ നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഹാകുംഭ് നഗറിലെ അരയില്‍ 3 ഹെക്ടറില്‍ 51 കോടി രൂപ ചെലവിലാണ് ഡോം സിറ്റി നിര്‍മ്മിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് കാഴ്ച ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നിര്‍മാണം.
? തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ഇലക്ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ പരിശോധിക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. രേഖകളുടെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് വിശദീകരണം.
? ആര്‍ക്കിയോളജി
ക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നാലംഗ സംഘം ഉത്തര്‍പ്രദേശിലെ സംഭലില്‍ നടത്തിയ സര്‍വേയില്‍ ഒരു പുരാതന ക്ഷേത്രവും അതോടനുബന്ധിച്ച് 5 തീര്‍ത്ഥങ്ങള്‍, 19 കിണറുകള്‍ എന്നിവയും കണ്ടെത്തിയെന്ന് ജില്ലാ മജിസ്ട്രേറ്റ് ഡോ രാജേന്ദര്‍ പെന്‍സിയ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
?പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറുനില കെട്ടിടം തകര്‍ന്ന് നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. നിലവില്‍ 15 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
?? അന്തർദേശീയം ??
? കുവൈത്തിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം. ഇന്നലെ രാവിലെ 11.30ഓടെയാണ് മോദി കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയത്. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി കുവൈത്തിലെത്തിയത്.
? ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം, ദൗത്യം നടപ്പാക്കല്‍, ഗവേഷണ പരീക്ഷണങ്ങള്‍ എന്നിവയ്ക്കായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഐഎസ്ആര്‍ഒയും തമ്മില്‍ കരാര്‍. ഐസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. എസ് സോമനാഥും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. ജോസഫ് അഷ്ബാച്ചറുമാണ് കരാറില്‍ ഒപ്പുവെച്ചത്.
?സൗദി അറേബ്യ കൊടും ശൈത്യത്തിലേക്ക് നീങ്ങുന്നു. അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞ് മിക്ക പ്രദേശങ്ങളും ശൈത്യത്തിന്റെ പിടിയിലായി. അല്‍ ജൗഫ് മേഖലയിലെ അല്‍ ഖുറയാത്തില്‍ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് വണ്‍ ഡിഗ്രിയാണ്.
? റഷ്യന്‍ നഗരമായ കസാനില്‍ 9/11 മോഡല്‍ ആക്രമണവുമായി യുക്രൈന്‍. ബഹുനില കെട്ടിടങ്ങളില്‍ ഡ്രോണ്‍ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. മോസ്‌കോയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള കസാനിലെ ആറ് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലാണ് എട്ട് ഡ്രോണുകള്‍ ഇടിച്ചു കയറ്റിയത്.
വൃത്തിയുള്ളതും വെളുത്തതുമായ പല്ലുകൾക്കായി ചെയ്യേണ്ട കാര്യങ്ങള്‍
വൃത്തിയുള്ളതും ആരോഗ്യമുള്ളതുമായ പല്ലുകൾ ആത്മവിശ്വാസം കൂട്ടാന്‍ വരെ സഹായിച്ചേക്കാം. പല കാരണങ്ങൾ കൊണ്ടും പല്ലുകളുടെ ആരോഗ്യം മോശമാകാം. ദന്താരോഗ്യത്തിനായി ആദ്യം രണ്ട് നേരം പല്ലുകള്‍ തേക്കുക. അതുപോലെ തന്നെ പുകവലിയും ഉപേക്ഷിക്കുക. പല്ലിലെ മഞ്ഞ നിറം മാറാനും വൃത്തിയുള്ളതും വെളുത്തതുമായ പല്ലുകൾക്കായും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- വേപ്പില
ആന്‍റി ബാക്ടീരിയല്‍, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ വേപ്പില ചവയ്ക്കുന്നത് പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും.
- മഞ്ഞള്‍
മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നതും പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിനാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഒരു നുള്ള് മഞ്ഞള്‍ പൊടി വെള്ളത്തിലോ പേസ്റ്റിലോ ചേര്‍ത്ത് പല്ലുകള്‍ തേക്കാം.
- ഉപ്പ്
ഉപ്പും പല്ലുകളിലെ മഞ്ഞ നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെ കളയാന്‍ സഹായിക്കും.
- തുളസി
തുളസിയും പല്ലുകളുടെ മഞ്ഞ നിറം മാറ്റാന്‍ സഹായിക്കും. ഇതിനായി കുറച്ച് തുളസിയിലകൾ വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുക. ശേഷം ഈ പൊടി ഉപയോഗിച്ച് പല്ലുകള്‍ തേക്കാം.
- മാവില
മാവിന്‍റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷില്‍ ഇവ പുരട്ടി പല്ലുകള്‍ തേക്കുന്നതും കറയെ അകറ്റാനും പല്ലുകളെ വെളുക്കാനും സഹായിക്കും.
- ഓറഞ്ചിന്‍റെ തൊലി
ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ മഞ്ഞ കറ മാറാന്‍ സഹായിക്കും.
എംടി വാസുദേവൻ നായരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
കോഴിക്കോട്.നേരിയ പുരോഗതി ഉണ്ടെങ്കിലും എംടി വാസുദേവൻ നായരുടെ ആരോഗ്യ നില ഗുരുതരമായി തന്നെ തുടരുന്നു. കാർഡിയോളജി ഡോക്ടേഴ്സിൻറെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ നിരീക്ഷണത്തിലാണ് അദ്ദേഹം.നിരവധി പേരാണ് അദ്ദേഹത്തെ കാണാനായി ചികിത്സയിലുള്ള കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തുന്നത്.ഇക്കഴിഞ്ഞ 15 ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
‘കുടുംബം പുലർത്തിയത് വാടക കൊണ്ട്, തകർന്ന കെട്ടിടങ്ങൾക്ക് പകരമെന്തെന്ന് ആരും പറയുന്നില്ല’: കെട്ടിട ഉടമകൾ
മേപ്പാടി: ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടങ്ങൾക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് കെട്ടിട ഉടമകൾ. കെട്ടിട വാടക കൊണ്ടാണ് കുടുംബം പുലർത്തിയതും മക്കളുടെ വിദ്യാഭ്യാസം ഉൾപ്പെടെ മുന്നോട്ടുകൊണ്ടുപോയതും. ലോണിന്‍റെ കാര്യം പറഞ്ഞ് ബാങ്കുകളിൽ നിന്ന് വിളി വരുന്നു. എന്നാൽ തങ്ങളുടെ നഷ്ടത്തിന് എന്ത് പരിഹാരം നൽകുമെന്ന് ആരും പറയുന്നില്ലെന്നും കെട്ടിട ഉടമകൾക്ക് പരാതിയുണ്ട്.
കെട്ടിട ഉടമകളുടെ സംഘടന 25,000 രൂപ തന്നത് മാത്രമാണ് ആകെ ലഭിച്ച സഹായമെന്ന് കെട്ടിട ഉടമകൾ പറഞ്ഞു. അല്ലാതെ ഒരു രൂപ പോലും കിട്ടിയിട്ടില്ല. കെട്ടിടങ്ങളിൽ നിന്ന് ലഭിക്കുന്ന വാടക കൊണ്ടാണ് ഇതുവരെ കഴിഞ്ഞിരുന്നതും കുടുംബം പുലർത്തിയതും. കെട്ടിട ഉമടകളിൽ പലർക്കും ലോണുകളുണ്ട്. ഗോൾഡ് ലോണ്‍, ആധാരം വെച്ചുള്ള ലോണ്‍ അങ്ങനെ പലതും. എത്രയും പെട്ടെന്ന് ലോണ്‍ പുതുക്കണമെന്ന് ബാങ്കിൽ നിന്ന് വിളി വരുന്നുവെന്നും ഉടമകൾ പറയുന്നു.
തന്‍റെ നാല് മുറികളുള്ള ക്വാർട്ടേഴ്സ് ഒലിച്ചു പോയെന്ന് കരീം പറഞ്ഞു. ഇതുവരെ ഒരു ആനുകൂല്യവും കിട്ടിയില്ല. വാടകയ്ക്ക് താമസിച്ചവരുടെ പേര് പുതിയ പുനരധിവാസ പട്ടികയിലുണ്ട്. ക്വാർട്ടേഴ്സ് നഷ്ടമായ തനിക്ക് ഒരു ആനുകൂല്യവും ലഭിച്ചില്ലെന്നും കരീം പറയുന്നു. കെഎസ്എഫ്ഇയിൽ നിന്ന് 10 ലക്ഷത്തിന്‍റെ ലോണ്‍ എടുത്തിട്ടുണ്ട്. അതെങ്ങനെ അടയ്ക്കുമെന്ന് അറിയില്ല. ഇക്കാര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നാണ് കെട്ടിട ഉടമകളുടെ ആവശ്യം. സർക്കാർ തലത്തിൽ നിവേദനം കൊടുത്തിട്ടുണ്ടെങ്കിലും കെട്ടിട ഉടമകളെ കുറിച്ച് യാതൊരു പരാമർശവും ഇതുവരെ നടത്തിയിട്ടില്ലെന്നും ഉടമകൾ പറഞ്ഞു. കെട്ടിടങ്ങളിൽ വാടകയ്ക്ക് താമസിച്ചവരെയും തങ്ങളുടെ മുറികളിൽ കച്ചവടം നടത്തിയവരെയും പുനരധിവാസത്തിനായി പരിഗണിക്കുമ്പോഴും തങ്ങളെ എവിടെയും പരിഗണിക്കുന്നില്ലെന്ന് കെട്ടിട ഉടമകൾ പറയുന്നു.
എം ആർ അജിത്ത് കുമാറിന് ക്ലീൻ ചിറ്റ്
എം ആർ അജിത്ത് കുമാറിന് ക്ലീൻ ചിറ്റ്
തിരുവനന്തപുരം വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് സസാദനം കണ്ടെത്താൻ സാധിച്ചില്ല
രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും
കവടിയാറിൽ വീട് നിർമ്മാണം സ്വത്ത് വിവരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ബാങ്ക് വായ്പയുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു
പി വി അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം
അംബാനി സ്കൂളിൽ അലംകൃത; വാർഷികത്തിന് ഷാറുഖിനൊപ്പം പൃഥ്വിരാജും സുപ്രിയയും
താരനിബിഡമായി ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂൾ വാർഷികം. ഷാറുഖ് ഖാൻ, ഷാഹിദ് കപൂർ, കരൺ ജോഹർ, സെയ്ഫ് അലിഖാൻ, കരീന കപൂർ തുടങ്ങി നിരവധിപ്പേരാണ് കുടുംബസമേതം ചടങ്ങിനെത്തിയത്. മലയാളത്തിൽ നിന്ന് പൃഥ്വിരാജും സുപ്രിയ മേനോനും സ്കൂൾ വാർഷികത്തിൽ പങ്കെടുക്കുന്നു. സെയ്ഫ് അലിഖാനും കരീന കപൂറിനും പുറകിലായി ഇരിക്കുന്ന പൃഥ്വിയുടെയും സുപ്രിയയുടെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഷാറുഖ് ഖാൻ, ഐശ്വര്യ റായ്– അഭിഷേക് ബച്ചൻ, കരൺ ജോഹർ, ഷാഹിദ് കപൂർ, കരീന കപൂർ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ്. പൃഥ്വിയുടെയും സുപ്രിയയുടെയും മകൾ അലംകൃതയും ഇപ്പോൾ പഠിക്കുന്നത് ഇതേ സ്കൂളിലാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂൾ പങ്കുവച്ച വിഡിയോയുടെ 4:16:26 സമയത്തിനിടയിൽ പൃഥ്വിയെയും സുപ്രിയയെയും കാണാം.
പൃഥ്വിരാജും സുപ്രിയയും കഴിഞ്ഞ മാസം മുംബൈയിലേക്കു താമസം മാറ്റിയിരുന്നു. ബോളിവുഡിലെ എ ലിസ്റ്റിൽ പെട്ടവരുടെ പ്രിയകേന്ദ്രവും മുംബൈയിലെ ഏറ്റവും പോഷ് ഏരിയയിൽ ഒന്നുമായ പാലി ഹില്ലിലാണ് ഇവരുടെ താമസം.
ഷാറുഖ് ഖാന്റെ മകൻ അബ്റാം, സെയ്ഫ്–കരീന ദമ്പതികളുടെ മകൻ തൈമൂർ, ഐശ്വര്യ റായ്– അഭിഷേക് ദമ്പതികളുടെ മകൾ ആരാധ്യ എന്നിവരുടെ പ്രത്യേക പെർഫോമൻസും ചടങ്ങിലെ ആകർഷണമായി.
ഹോട്ടലിലെ ബിരിയാണിയിൽ ചത്ത പല്ലി
മലപ്പുറം. നിലമ്പൂർ ചന്തക്കുന്നിലെ ഹോട്ടലിൽ ബിരിയാണിയിൽ ചത്ത പല്ലി
ഹോട്ടൽ ഫുഡ് സേഫ്റ്റി ഓഫിസർ അടപ്പിച്ചു.
നിലമ്പൂർ ചന്തക്കുന്നിലെ സിറ്റി പാലസ് ഹോട്ടലിന് എതിരെയാണ് നടപടി
പനമരം സ്വദേശികളായ ബൈജു, നൗഫൽ എന്നിവർ കഴിക്കാൻ വാങ്ങിയ ബിരിയാണിയിലാണ് ചന്ത പല്ലിയെ കണ്ടെത്തിയത്.
ഇരുവരുടെയും പരാതിയിലാണ് നടപടി
ശൂരനാട് വടക്ക് മുൻ പഞ്ചായത്തംഗം പാതിരിക്കൽ ചൈതന്യയിൽ എൻ.കൃഷ്ണപിള്ള നിര്യാതനായി
ശൂരനാട്:ശൂരനാട് വടക്ക് മുൻ പഞ്ചായത്തംഗവും ശാസ്താംകോട്ട കാർഷിക വികസന ബാങ്ക് മുൻ ബോർഡ് അംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമായിരുന്ന പാതിരിക്കൽ ചൈതന്യയിൽ (കളത്തൂർ തെക്കതിൽ) എൻ.കൃഷ്ണപിള്ള (75) നിര്യാതനായി.ഭാര്യ:വിജയകുമാരി.മകൾ:പ്രിയങ്ക വരുൺ.മരുമകൻ:വരുൺ








































