ചെന്നൈ. മധുരൈയിൽ മോശമായി പെരുമായി അസിസ്റ്റന്റ് ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി.മധുരൈ സെൻട്രൽ ജയിൽ അസി.ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്.ജയിലിലുള്ള പ്രതിയുടെ ചെറുമകൾ ആണ് മർദിച്ച പെൺകുട്ടി. പെൺകുട്ടിയുടെ പരാതിയിൽ അസിസ്റ്റന്റ് ജയിലറെ സസ്പെൻഡ് ചെയ്തു.
പെൺകുട്ടിയുടെ മുത്തച്ഛൻ മധുരൈ സെൻഡ്രൽ ജയിലിലെ തടവുപുള്ളിയാണ്. മുത്തച്ഛനെ കാണാനായി പല തവണ ജയിലിൽ പോയപ്പോഴും അസിസ്റ്റന്റ് ജയിലർ ബാലഗുരുസ്വാമി പെൺകുട്ടിയോട് മോശമായി പെരുമാറിയിരുന്നു. കഴിഞ്ഞ തവണ ചെന്നപ്പോൾ പെൺകുട്ടിയോട് തന്റെ വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ന് പെൺകുട്ടിയും വീട്ടിനടുത്തുള്ള സത്രീകളും ചേർന്ന് ബാലഗുരുസ്വാമിയെ കാണാനെത്തിയത്. ശേഷം ഇയാളെ റോഡിൽ വച്ച് തല്ലി, ചെരുപ്പൂരി അടിച്ചു.
പൊലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും പെൺകുട്ടി പിന്മാറിയില്ല. ബാലഗുരുസ്വാമിയുമായി നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. പെൺകുട്ടിയുടെ പരാതിയിൽ മധുരൈ പൊലീസ് കേസെടുത്തിട്ടുണ്ട്. പിന്നാലെ ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ഇതേ പെൺകുട്ടിയുടെ അമ്മയോടടക്കം ഇയാൾ മോശമായി പെരുമാറിയിട്ടുണ്ട്.
ഇനിയും സമാന പരാതികൾ ഉണ്ടാകുമെന്നാണ് സൂചന
മോശമായി പെരുമായി അസിസ്റ്റന്റ് ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി
കെ.കെ. ഷാജു എസ് സി, എസ് ടി കോർപ്പറേഷൻ ചെയർമാൻ
മുൻ എം എൽ എ കെ.കെ. ഷാജു എസ് സി, എസ് ടി കോർപ്പറേഷൻ ചെയർമാൻ ആയി നിയമിതനായി.
പന്തളത്ത് നിന്നു രണ്ട് തവണ നിയമ സഭാഗം ആയി ഇപ്പോൾ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗമാണ്
പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ കൊടിയേറ്റി
പോരുവഴി. മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിന് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് കൊടിയേറ്റി. വികാരി ഫാ. സോളു കോശി രാജു, ഫാ. വൈ തോമസ്, ഫാ. ജോയിക്കുട്ടി വർഗീസ്, ഫാ. ഷൈൻ വി മാത്യു എന്നിവർ സഹ കാർമികത്വം വഹിച്ചു. ഇടവക ട്രസ്റ്റി തോമസ് കെ ഡാനിയേൽ, ഇടവക സെക്രട്ടറി ജോൺസൻ ടി പാപ്പച്ചൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.
ഇടവക ഡിഫെൻസ് വെറ്ററൻസ് സംഘടനയുടെയും ശാസ്താംകോട്ട എം.ടി.എം.എം.എം ഹോസ്പിറ്റലിന്റെയും നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പ് ഡോ. ജോസഫ് മാർ ദീവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സോളു കോശി രാജു അധ്യക്ഷത വഹിച്ചു. എംടി എംഎം എം ഹോസ്പിറ്റൽ സെക്രട്ടറി ഫാ. ജെയിംസ്, ഓഡിറ്റർ അനിൽ ജോർജ്, ഡിഫെൻസ് വെറ്ററൻസ് വൈസ് പ്രസിഡൻറ് അഡ്വ. ജോർജ് വർഗീസ്, സെക്രട്ടറി പി ബാബു, ട്രഷറർ ജോൺസൻ ടി. പാപ്പച്ചൻ, ജെയിംസ് കുട്ടി എന്നിവർ പ്രസംഗിച്ചു.
പെരുന്നാളിനോട് അനുബന്ധിച്ച് ചക്കുവള്ളി കുരിശ്ശടിയിൽ
പാഥേയം (വിശപ്പിന് ആഹാരം) എന്ന പദ്ധതി ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സോളു കോശി രാജു, ഫാ. ഇ പി വർഗീസ് ഇടവന, ആർദ്രത സെക്രട്ടറി ഷാജു പുതുപ്പള്ളിൽ, ട്രഷറർ വി. കെ കുരുവിള എന്നിവർ പ്രസംഗിച്ചു.
23മുതൽ 31 വരെ എല്ലാദിവസവും രാവിലെ 6.30 ന് പ്രഭാത നമസ്കാരത്തെ തുടർന്ന് കുർബ്ബാന.
24 ന് വൈകിട്ട് 6.00 ന്
സന്ധ്യാനമസ്ക്കാരം തുടർന്ന് യെൽദോ ശുശ്രൂഷ.
25ന് പുലർച്ചെ 3.00 ന് ജനനപ്പെരുന്നാൾ ശുശ്രൂഷ തുടർന്ന് കുർബ്ബാന
27 ന് രാവിലെ 9 30ന് പ്രാർത്ഥനാ യോഗം തേവലക്കര ഗ്രൂപ്പ് സമ്മേളനം ഡോ.ടോണി വർഗീസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് കൺവൻഷൻ ഫാ. ലുക്ക് ബാബു ഉദ്ഘാടനം ചെയ്യും.
28 ന് രാവിലെ 9 30 ന് ഇടവക ആർദ്രതാ ചാരിറ്റിയുടെയും പരുമല മാർ ഗ്രീഗോറിയോസ് ആശുപത്രിയുടെയും നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പ് അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ് എബ്രഹാം ഉദ്ഘാടനം ചെയ്യും
വൈകിട്ട് 6.00 ന് സന്ധ്യാനമസ്ക്കാരം തുടർന്ന് വചന ശുശ്രൂഷ.
29 ന് രാവിലെ 6.30 ന് : പ്രഭാത നമസ്കാരം തുടന്ന് മൂന്നിന്മേൽ കുർബ്ബാന അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളിക്കാർപ്പോസ് മുഖ്യ കാർമികത്വം വഹിക്കും. 9 15 ന് പ്രാർത്ഥനാ യോഗ സംഗമം. വൈകിട്ട് 6ന് സന്ധ്യാനമസ്കാരം തുടർന്ന് വചന ശുശ്രൂഷ.
30 ന് വൈകിട്ട് 6 ന്
സന്ധ്യാനമസ്ക്കാരം തുടർന്ന് വചന ശുശ്രൂഷ.
31ന് രാവിലെ 6 30ന് പ്രഭാത നമസ്കാരം തുടർന്ന് കുർബ്ബാന. വൈകിട് 5. 45 ന്
സന്ധ്യാനമസ്ക്കാരം കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസിന്റെ കാർമികത്വത്തിൽ തുടർന്ന് റാസ പള്ളിയിൽ നിന്നും ആരംഭിച്ച് ചക്കുവള്ളി കുരിശ്ശടി, പടിഞ്ഞാറെ കുരിശ്ശടി വഴി തിരികെ പള്ളിയിൽ എത്തിച്ചേരും തുടർന്ന്
ശ്ലൈഹീക വാഴ്വ്വ്, വച്ചൂട്ട്
ജനുവരി 1 ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം, തുടർന്ന് മൂന്നിന്മേൽ കുർബ്ബാന കോട്ടയം ഭദ്രാസനാധിപൻ.ഡോ.യൂഹാനോൻ മാർ ദീയസ്കോറോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ തുടർന്ന് മെറിറ്റ് അവാർഡ്, ചാരിറ്റി വിതരണം, പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്വ്, ആശീർവാദം, കൊടിയിറക്ക്, സ്നേഹ വിരുന്ന് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം
പുഷ്പ 2 പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട യുവതിക്ക് നീതി വേണമെന്ന ആവശ്യവുമായി അല്ലു അര്‍ജുന്റെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഒരു പറ്റം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീട്ടിന് മുന്നിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവര്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും വീടിന് നേരെ തക്കാളിയും കല്ലും എറിയുകയും സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇവര്‍ ചെടിച്ചട്ടികള്‍ തല്ലിതകര്‍ക്കുന്നതിന്റെയും വീടിന്റെ മതിലിന് മുകളില്‍ കയറി നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഹെലികോപ്ടര്‍ ആശുപത്രിയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു
ഹെലികോപ്ടര്‍ ആശുപത്രിയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് സംഭവം. തുര്‍ക്കി ആരോഗ്യമന്ത്രാലയത്തന്റെ വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ഹെലികോപ്ടര്‍ ആശുപത്രിയുടെ നാലാംനിലയിലേക്കാണ് ഇടിച്ചു കയറിയത്. മൂടല്‍മഞ്ഞ് കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായതെന്ന് മുഗ്ല പ്രവിശ്യ ഗവര്‍ണര്‍ ഇദ്രിസ് അക്ബിയിക് പറഞ്ഞു. അപകടത്തില്‍ തുര്‍ക്കി അന്വേഷണം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി. കുവൈത്തിന്റെ വിശിഷ്ട മെഡലായ മുബാറക് അല്‍ കബീര്‍ മെഡല്‍ കുവൈത്ത് അമീര്‍ സമ്മാനിച്ചു.
ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ മോദി കുവൈത്ത് പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.
മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന 20-ാമത് അന്താരാഷ്ട്ര അവാര്‍ഡാണിത്. മുമ്പ് ബില്‍ ക്ലിന്റണ്‍, ജോരര്‍ജ് ബുഷ് എന്നീ നേതാക്കള്‍ക്കും ഈ അവാര്‍ഡ് ലഭിച്ചിരുന്നു. കുവൈത്ത് സന്ദര്‍ശിക്കാനെത്തിയ മോദിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്. ബയാന്‍ പാലസില്‍ അദ്ദേഹത്തിന് ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ കുവൈത്ത് അമീറും പങ്കെടുത്തു.
അണ്ടര്‍ 19 വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ
ബംഗ്ലദേശിനെ തകര്‍ത്ത് അണ്ടര്‍ 19 വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ടീം. 41 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 18.3 ഓവറില്‍ 76 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 47 പന്തില്‍ 52 റണ്‍സെടുത്ത് ഇന്ത്യന്‍ താരം ഗൊങ്കടി തൃഷ മത്സരത്തില്‍ തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ് സ്‌കോററാണ് ഓപ്പണിങ് ബാറ്റര്‍ തൃഷ. 21 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിക്കി പ്രസാദും 12 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത മിഥില വിനോദുമാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങില്‍ 30 പന്തില്‍ 22 റണ്‍സെടുത്ത ജുയ്‌രിയ ഫെര്‍ദോസാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ആയുഷി ശുക്ല മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. പരുനിക സിസോദിയ, സോനം യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ജോഷിത ഒരു വിക്കറ്റും സ്വന്തമാക്കി.
അത്ഭുതദ്വീപില്‍ പ്രധാന വേഷത്തിലെത്തിയ ശിവന്‍ മൂന്നാര്‍ അന്തരിച്ചു
മൂന്നാര്‍: വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ച ശിവന്‍ മൂന്നാര്‍ അന്തരിച്ചു. 45കാരനായ ശിവന്‍ മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്. സംവിധായകന്‍ വിനയനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.
അത്ഭുത ദ്വീപില്‍ പ്രധാന വേഷത്തിലെത്തിയ ഗിന്നസ് പക്രുവും ശിവന് ആദരാഞ്ജലി അര്‍പ്പിച്ചു. അത്ഭുതദ്വീപില്‍ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്ത ശിവന്‍ മൂന്നാര്‍ ..വിട പറഞ്ഞു… പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍- എന്നാണ് താരം കുറിച്ചത്.
അത്ഭുത ദ്വീപ് കൂടാതെ നിരവധി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: രാജി. മക്കള്‍: സൂര്യദേവ്, സൂര്യകൃഷ്ണ. സുടല- സെല്‍വി ദമ്പതികളുടെ മകനാണു ശിവന്‍. പൊതുപരിപാടികളുടെ അനൗണ്‍സറായിരുന്നു.
മലയാളി സൈനികനെ കാണാതായതിൽ അന്വേഷണം
പൂനെയിൽ ജോലി ചെയ്യുന്ന മലയാളി സൈനികനെ കാണാതായതിൽ അന്വേഷണം ഊർജിതമാക്കി പൊലീസും സൈന്യവും. കോഴിക്കോട് പാവങ്ങാട് സ്വദേശിയും ബോക്സിംഗ് താരവുമായ കെ വിഷ്ണുവിനെ കാണാതായിട്ട് 6 ദിവസം പിന്നിട്ടുകയാണ്. വിഷ്ണു ഈ മാസം 17ന് കണ്ണൂരിൽ എത്തിയതായി വിവരം ലഭിച്ചെങ്കിലും സന്ദേശം വ്യാജമായിരുന്നുവെന്ന് കുടുംബം പറഞ്ഞു. മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. അടുത്ത മാസം 11ന് വിവാഹം നടക്കാനിരിക്കെയാണ് വിഷ്ണുവിനെ കാണാതായത്. കുടുംബം ഇന്ന് മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി നൽകും.








































