കട്ടപ്പന. നിക്ഷേപകൻ സാബുവിൻറെ ആത്മഹത്യയിൽ റൂറൽ ഡെവലപ്പ്മെൻറ് കോ- ഒപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെ മൊഴി ഇന്ന് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്താൻ തുടങ്ങും. സാബുവിൻറെ ആത്മഹത്യക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി എബ്രഹാം ജീവനക്കാരായ ബിനോയി, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ഇടുക്കി ജില്ല കമ്മറ്റി അംഗം വി ആർ സജിയുടെ മൊഴിയും സംഘം രേഖപ്പെടുത്തും. സാബുവിൻറെ ഭാര്യയുടെയും സുഹൃത്തുക്കളിൽ ചിലരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ സൈബർ സെല്ലിൻറെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്. സാബുവിൻറെ മൊബൈലും ഫൊറൻസിക് പരിശോധനക്ക് അയക്കും. മൊഴിയിലും സിസിടിവി ദൃശ്യങ്ങളിലും നിന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നതിനുള്ള തെളിവുകൾ കിട്ടുമോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ സദസ്സും സംഘടിപ്പിക്കും.
ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിവന്നയാള് കരുനാഗപ്പള്ളിയിൽ അറസ്റ്റിലായി
കരുനാഗപ്പള്ളി. ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ, കായംകുളം, പെരുമണ പുതുവല്‍ വീട്ടില്‍ രാഘവന്‍ മകന്‍ കുഞ്ഞുമോന്‍ ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കുഞ്ഞുമോന്‍ താമസിച്ചു വരുന്ന വള്ളികാവിലുള്ള വാടക വീട്ടില്‍വെച്ചാണ് ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും വ്യാജ ചികിത്സയും നടത്തി വന്നത്. ഇയാളുടെ അടുത്തു വരുന്നവരെ ദുര്‍മന്ത്രവാദവും ആഭിചാരക്രിയയും വ്യാജ ചികിത്സയുടെയും പേരില്‍ പണം തട്ടിയെടുക്കുകയാണ് പതിവ്. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണം തട്ടിയതിന് ഇയാക്കെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതാണ്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍, റഹീം, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
കൊല്ലം: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. ഓച്ചിറ വയനകം കൈപ്പള്ളില്‍ വീട്ടില്‍ തരുണ്‍ ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഡിസംബര്‍ 6ന് പ്രയാര്‍ സ്വദേശിയായ ഷൈജുവും തരുണും തമ്മില്‍ ഓച്ചിറ ജങ്ഷനില്‍ വെച്ച് ഉണ്ടായ തര്‍ക്കത്തില്‍ ഷൈജുവിനെ പ്രതി അസഭ്യം വിളിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് തരുണിന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
അക്രമത്തില്‍ ഷൈജുവിന്റെ കയ്യിലെ അസ്ഥിക്ക് പൊട്ടലും ആഴത്തിലുള്ള മുറിവുമുണ്ടായി. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് തരുണ്‍. ഓച്ചിറ സബ് ഇന്‍സ്‌പെക്ടര്‍ നിയാസിന്റെ നേതൃത്വത്തില്‍ എസ്‌സിപിഒ അനു, അനി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
41 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കൊല്ലം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍. മലപ്പുറം പരപ്പിനങ്ങാടി ഷംനാദ് (35) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപത്ത് സംശയാസ്പദമായി കണ്ട ഇയാളില്‍ നിന്ന് പോലീസ് സംഘം നടത്തിയ പരിശോധനയില്‍ 41 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
മയക്കുമരുന്ന് വിറ്റുകിട്ടുന്ന പണം കൊണ്ട് പ്രതി ആര്‍ഭാട ജീവിതം നയിച്ച് വരികയായിരുന്നു. കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തില്‍ കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജീവ്, എസ്‌ഐമാരായ ജയേഷ്, മനോജ്, സിപിഒ മനോജ് ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐ ബൈജു ജെറോം, ഹരിലാല്‍, എസ്‌സിപിഒമാരായ സുനില്‍, സജു, സീനു, മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തിവന്നയാള്‍ അറസ്റ്റില്‍
കൊല്ലം: ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ കായംകുളം പെരുമണ പുതുവല്‍ വീട്ടില്‍ കുഞ്ഞുമോന്‍ ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കുഞ്ഞുമോന്‍ താമസിച്ച് വരുന്ന വള്ളിക്കാവിലുള്ള വാടക വീട്ടില്‍ വെച്ചാണ് ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും വ്യാജ ചികിത്സയും നടത്തി വന്നത്. ഇയാളുടെ അടുത്തു വരുന്നവരെ ഇത്തരത്തിലുള്ള ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ പണം തട്ടിയെടുക്കുകയാണ് പതിവ്.
പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണം തട്ടിയതിന് ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷെമീര്‍, കണ്ണന്‍, ഷാജിമോന്‍, റഹീം, എസ്‌സിപിഒ ഹാഷിം, സിപിഒ കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അമിത് ഷായുടെ പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളി:ഉല്ലാസ് കോവൂർ
ശാസ്താംകോട്ട:ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കറെ അപമാനിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ.കോൺഗ്രസ് നവമാധ്യമ കൂട്ടായ്മ ചക്കുവള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി മുഖ്യപ്രഭാഷണം നടത്തി.അര്‍ത്തിയില്‍ ഷെഫീഖ് അധ്യക്ഷത വഹിച്ചു.അബ്ദുള്ള സലീം,ചക്കുവള്ളി നസീർ,കിണറുവിള നാസർ,സദാശിവന്‍പിള്ള,അർത്തിയിൽ അൻസാരി,ബിനു മംഗലത്ത്,വരിക്കോലിൽ ബഷീർ,അബ്ദുൽ സമദ്,പള്ളിയാടി ജലീൽ,ഇഞ്ചവിള ഹനീഫ,സമീർ അർത്തിയിൽ,അനീഷ് അയന്തിയിൽ,നിഷാദ് മയ്യത്തുംകര, താരീഖ്,പാലവിള റഹീം,ഷംനാദ് അയന്തിയിൽ,നസീർ പെരുംങ്കുളം,അഫിൻ ഇർഷാദ്,ഹാരിസ്,സിദ്ദീഖ് എന്നിവർ സംസാരിച്ചു.
വലിയപാടം കടപ്പാക്കുഴി അജികുമാർ സദനത്തിൽ പുഷ്‌ക്കരൻ നിര്യാതനായി
പടിഞ്ഞാറേ കല്ലട:വലിയപാടം കടപ്പാക്കുഴി അജികുമാർ സദനത്തിൽ പുഷ്‌ക്കരൻ (66,അജി ഹോട്ടൽ) നിര്യാതനായി.സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.ഭാര്യ:രമണി.മക്കൾ :അജികുമാർ,അനിൽകുമാർ.
മരുമക്കൾ:വിനിത,അഞ്ചു.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു;ഓവറോൾ ചാമ്പ്യൻഷിപ് ശൂരനാട് വടക്ക് പഞ്ചായത്തിന്
ശാസ്താംകോട്ട:സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2024 സമാപിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ സമാപന സമ്മേളറം ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ശ്രീമതി പി പുഷ്പകുമാരി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു മംഗലത്ത്,ഡോ.സി ഉണ്ണികൃഷ്ണൻ,കെ.വത്സലകുമാരി, വർഗീസ് തരകൻ,എസ്.കെ ശ്രീജ,എസ്.ശ്രീകുമാർ,ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സനിൽകുമാർ,വി.രതീഷ്,എസ്.ഷീജ, പോരുവഴി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാജേഷ് വരവിള,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ ഷാജഹാൻ,എൻ.പങ്കജാക്ഷൻ, ലതാരാവി,രാജി.ആർ,പി.ഗീതാകുമാരി, തുണ്ടിൽ നൗഷാദ്, രാജി രാമചന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രബാബു എന്നിവർ സംസാരിച്ചു.കലാ – കായിക – അത്‌ലറ്റിക് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.രണ്ടാം സ്ഥാനം പോരുവഴി ഗ്രാമപഞ്ചായത്തിന് ലഭിച്ചു.
ആമാശയത്തിൽ ഉണ്ടായിരുന്നത് 50 മില്ലി വെള്ളം മാത്രം അമ്മുവിൻ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇങ്ങനെ
പത്തനംതിട്ട. നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മരിക്കുന്നത് ഏറെ നേരം ഭക്ഷണം കഴിയ്ക്കാതെ ഇരുന്ന ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ആമാശയത്തില്‍ ഉണ്ടായിരുന്നത് 50 മില്ലി വെള്ളം മാത്രമായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. സുഹൃത്തുക്കളുടെയും അധ്യാപകന്റെയും മാനസിക പീഡനത്തെ തുടർന്ന് അമ്മു പട്ടിണിയില്‍ ആയിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, അമ്മു സജീവിന്‍റെ മരണത്തില്‍ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസിലെ പ്രതികളായ വിദ്യാർത്ഥിനികള്‍ക്കൊപ്പം ചേർന്ന് പൊഫസര്‍ സജി അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഹോസ്റ്റല്‍ മുറിയില്‍ അമ്മു എഴുതി വച്ചിരുന്ന കുറിപ്പും കുടുംബം പുറത്തുവിട്ടു. ഹോസ്റ്റലിലെ അമ്മുവിൻ്റെ വസ്തുവകകളില്‍ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. ചില കുട്ടികളില്‍ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു എന്നാണ് കുറിപ്പിലുള്ളത്.
മുണ്ടെക്കൈ- ചൂരൽമല ദുരന്തത്തിന്
ഇരയായവരുടെ പുനരധിവാസത്തിനുളള
കരട് പദ്ധതി മന്ത്രിസഭാ യോഗത്തിൽ
അവതരിപ്പിച്ചു
തിരുവനന്തപുരം. മുണ്ടെക്കൈ- ചൂരൽമല ദുരന്തത്തിന്
ഇരയായവരുടെ പുനരധിവാസത്തിനുളള
കരട് പദ്ധതി മന്ത്രിസഭാ യോഗത്തിൽ
അവതരിപ്പിച്ചു.ദുരന്തത്തിനിരയായവരെ
പുനരധിവസിപ്പിക്കാൻ രണ്ട് ടൌൺ
ഷിപ്പുകൾ നിർമ്മിക്കും.പദ്ധതിക്ക്
വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നൽകും
വയനാട് പുനരധിവാസ പദ്ധതിയുടെ
അവതരണത്തിന് വേണ്ടിയാണ് ഇന്ന്
പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ
പുനരധിവാസ പദ്ധതിയുടെ കരട്
മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചു
പവർ പോയിൻറ് പ്രസൻേറഷനിൽ
വീടുകളുടെ ഡിസൈനടക്കമുളള
കാര്യങ്ങൾ വിശദമാക്കി.ദുരന്ത
ബാധിതരെ പുനരധിവസിപ്പിക്കാൻ
2 ടൌൺഷിപ്പുകൾ നിർമ്മിക്കും.
ഒന്ന് കൽപ്പറ്റയിലും മറ്റൊന്ന് മേപ്പാടി
നെടമ്പാലയിലുമാണ്.രണ്ട് ടൌൺ
ഷിപ്പുകളും ഒറ്റഘട്ടമായി പൂർത്തിയാക്കും
1000 സ്ക്വയർ ഫീറ്റുളള ഒറ്റനില വീടുകളാണ്
നിർമ്മിക്കുക.എല്ലാ സൌകര്യങ്ങളോടും
കൂടിയുളള ടൌൺഷിപ്പുകൾക്ക് 750കോടി
രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പുനരധിവാസത്തിന് സഹായം വാഗ്ദാനം
ചെയ്തവരുടെ വിശദാശംങ്ങളും കരട്
പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചു
സഹായ വാഗ്ദാനം ചെയ്ത 38 പേരുമായി
മുഖ്യമന്ത്രി നേരിട്ട് സംസാരിക്കും.
50 വീടുകൾ മുതൽ വാഗ്ദാനം ചെയ്തവരെ
പ്രധാന സ്പോൺസർമാരായി കണക്കാക്കും
പുനരധിവാസ പദ്ധതി അടുത്ത വ്യാഴാഴ്ച
ചേരുന്ന മന്ത്രിസഭായോഗം ചർച്ചചെയ്യും
പുനരധിവാസ പ്രവർത്തനങ്ങൾക്ക്
മേൽനോട്ടം വഹിക്കാൻ പ്രത്യേകസമിതി
രൂപീകരിക്കുന്ന തീരുമാനവും മന്ത്രിസഭ
കൈക്കൊളളും
തിരുവനന്തപുരം








































