24.4 C
Kollam
Wednesday 31st December, 2025 | 06:03:50 AM
Home Blog Page 1752

തങ്ക അങ്കി ചാർത്തി അയ്യപ്പ സ്വാമിയെ ദർശിച്ച് ഭക്ത സഹസ്രങ്ങൾ

തങ്ക അങ്കി ചാർത്തി അയ്യപ്പ സ്വാമിക്ക് ദീപാരാധന. വൈകിട്ട് സന്നിധാനത്ത് എത്തിച്ച തങ്ക അങ്കി അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്തി. തങ്ക അങ്കി ചാർത്തിയ അയ്യനെ കാണാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കാത്തിരുന്നത്. ദീപാരാധനയ്ക്ക് ശേഷം ഭക്തരെ പതിനെട്ടാംപടി കയറ്റി ദർശനം അനുവദിച്ചു.
ഡിസംബർ 22 ഞായറാഴ്ച്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വൈകീട്ട് 5 മണിക്ക് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി. സന്നിധാനത്ത് എത്തിച്ചേർന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്തും അംഗങ്ങളും അടക്കമുള്ളവർ ചേർന്നു സ്വീകരിച്ചു.
രാവിലെ 11 മണിക്കുശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിട്ടിരുന്നില്ല. രാത്രി നട അടക്കും വരെ ദർശനത്തിന് എത്തുന്നവർക്ക് തങ്കയങ്കി ചാർത്തിയ അയ്യപ്പ വിഗ്രഹം കാണാം. അത്താഴ പൂജയ്ക്ക് ശേഷം തങ്ക അങ്കി അഴിച്ചുവെക്കും. നാളെയാണ് മണ്ഡലപൂജ നടക്കുക.

സുഹൃത്തിനൊപ്പം ക്യാമ്പസിൽ നിൽക്കുമ്പോൾ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പൊലീസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് സർവകലാശാല അധികൃതർ  

ചെന്നൈ:ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ക്രൂര ബലാത്സംഗത്തിനിരയായ സംഭവം ദാരുണം ആണെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അണ്ണാ സര്‍വകലാശാല അധികൃതര്‍ പ്രസ്താവനയിൽ അറിയിച്ചു. ക്യാമ്പസിൽ സുരക്ഷാ ജീവനക്കാരും സിസിടിവി ക്യാമറകളും ഉണ്ട്. എന്നിട്ടും അനിഷ്ട സംഭവം ഉണ്ടായി. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ സുരക്ഷ വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സുഹൃത്തിനൊപ്പം ക്യാമ്പസിൽ നിൽക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ക്യാമ്പസിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അണ്ണാ സർവകലാശാല  ക്യാമ്പസിലെ ലാബിന് സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവം ഉണ്ടായത്.രണ്ടാം വർഷ മെക്കാനിക്കൽ എന്‍ജിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശി സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം നിൽകുമ്പോൾ അപരിചിതനായ ഒരാൾ അടുത്ത് എത്തി.

പ്രകോപനം ഒന്നും ഇല്ലാതെ ഇരുവരെയും മർദിക്കാൻ തുടങ്ങി. ഭയന്ന യുവാവ് പെൺകുട്ടിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടി കരഞ്ഞു അപേക്ഷിച്ചിട്ടും അക്രമി പിന്മാറിയില്ല. പീഡനവിവരം കോളേജിൽ അറിയിച്ചതിനു പിന്നാലെ പെൺകുട്ടി കൊട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയിരുന്നു. 

ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്‍ദേശം നല്‍കി.. റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു…

കണ്ണൂര്‍: പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ബാനൂസ് ബിച്ച് എന്‍ക്ലേവില്‍ ഉച്ചയോടെയാണ് സംഭവം. പെട്രോളും ഗ്യാസ് സിലിണ്ടറും തുറന്നിട്ടാണ് യുവാവ് തീ കൊളുത്തിയത്. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.

റിസോര്‍ട്ടിലെ സെക്യൂരി ജീവനക്കാരനാണ് പ്രേമന്‍. ആദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയായിരുന്നു പ്രേമന്റെ പരാക്രമം. റിസോര്‍ട്ടിന്റെ താഴത്തെ നിലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു. ലോഡ്ജില്‍ ഉണ്ടായിരുന്ന അതിഥികളാണ് വിവരം പൊലിസിനെ അറിയിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് തീ കൊളുത്തിയത്. തീപ്പിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയില്‍ പുറത്തുവന്ന ഇയാള്‍ റിസോര്‍ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തീപ്പിടിത്തത്തില്‍ റിസോര്‍ട്ടിലെ മുറികള്‍ കത്തിനശിച്ചു. മുകള്‍ നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

ഓണ്‍ലൈന്‍തട്ടിപ്പ്, ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി കൊച്ചി പൊലീസ്

കൊച്ചി. കേരളത്തിൽ ഓൺലൈൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം 5 സംസ്ഥാനങ്ങളിൽ ലിങ്കൺ ബിശ്വാസ് എത്തിച്ചു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. 15 ൽ അധികം അക്കൗണ്ടുകൾ ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചതായും കമ്മീഷണർ പറഞ്ഞു. ലിങ്കൺ ബിശ്വാസിനെ കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തതോടെ രാജ്യ വ്യാപകമായി നടത്തിയ കൊള്ളയുടെ നടുക്കുന്ന വിവരങ്ങളാണ് പുറത്തായത്.. തട്ടിപ്പ് പണം ഉപയോഗിച്ച് പ്രതി പശ്ചിമബംഗാളിൽ കെട്ടിപ്പൊക്കാൻ തുടങ്ങിയത് മണിമാളിക

ഇന്ത്യയിൽ തന്നെ ഓൺലൈൻ തട്ടിപ്പുകാരുടെ മാസ്റ്റർ ബ്രെയിൻ ആയ ലിങ്കൺ ബിശ്വാസ് തട്ടിപ്പ് പണം 5 സംസ്ഥാനങ്ങളിലൂടെ കൈമാറ്റം ചെയ്തിരുന്നതായി ആണ് പോലീസ് കണ്ടെത്തിയത്. തട്ടിപ്പിനായി പ്രതി 10 അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായും 15 അക്കൗണ്ടുകളിൽ നിന്ന് പ്രതിക്ക് പണം എത്തിയിരുന്നത് കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.ഓൺലൈൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ബിറ്റ്കോയിനിൽ പ്രതിനിക്ഷേപിച്ചു.പ്രതിയുടെ പേരിലുള്ള അക്കൗണ്ടിൽ 75 ലക്ഷം രൂപ കണ്ടെത്തിയെന്നും അത് ഫ്രീസ് ചെയ്തതായും പോലീസ് പറഞ്ഞു.

കേസിൽ കൂടുതൽ പ്രതികളെ കിട്ടാനുണ്ട് എന്നാണ് സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കിയത്.. കേരളത്തിൽനിന്ന് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് പ്രതി ആഡംബര വാഹനങ്ങളും കാറുകളും വാങ്ങുകയും നാട്ടിൽ മണിമാളിക പണിയാൻ ആരംഭിക്കുകയും ചെയ്തിരുന്നു. ആഡംബര വീടിൻറെ നിർമ്മാണം നടക്കുമ്പോഴാണ് പോലീസ് സംഘം പ്രതിയെ തേടി കൊൽക്കത്തയിൽ എത്തിയത്. നിലവിൽ ഒരു കേസിൽ മാത്രമാണ് ലിങ്കൺ ബിശ്വാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കൂടുതൽ കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും പോലീസ് പറഞ്ഞു.

ഡൽഹി സർക്കാരിനെതിരെ ധവളപത്രം പുറത്തിറക്കി കോൺഗ്രസ്

ന്യൂഡെല്‍ഹി.ഡൽഹി സർക്കാരിനെതിരെ ധവളപത്രം പുറത്തിറക്കി കോൺഗ്രസ്. ബിജെപിക്കും വിമർശനം.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹി പിസിസി അധ്യക്ഷൻ ദേവേന്ദ്ര യാദവ് കോൺഗ്രസ് നേതാവ് അജയ് മാക്കൻ തുടങ്ങിയവർ ചേർന്നാണ് ധവളപത്രം പുറത്തിറക്കിയത്. 10 വർഷത്തോളമായി ഡൽഹി ഭരിക്കുന്ന ആം ആദ്മി സർക്കാർ ജനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. വൈദ്യുതി ബില്ല് 40 % വർധിപ്പിച്ചു. എല്ലാ മഴയിലും ഡൽഹി മുങ്ങുന്നു.രണ്ടു മാസത്തിനിടെ 30 പേർക്ക് ജീവൻ നഷ്ടമായി ആം ആദ്മി ബിജെപി സർക്കാറുകൾ ഇതിനു മറുപടി പറയണം.
ബിജെപി ആം ആദ്മി സർക്കാറുകൾ ജനങ്ങളെ ചതിച്ചു.കോൺഗ്രസിൻ്റെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമമാണ് എന്നും
കോൺഗ്രസ് നേതാവ് അജയ് മാക്കൻ.ദലിത് സംവരണം അവസാനിപ്പിക്കണം എന്ന നിലപാടിലാണ് – അരവിന്ദ് കെജ്‌രിവാളിന്.ആം ആദ്മി സർക്കാർ ബ്ലെയിം ഗെയിം കളിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

പത്തനംതിട്ട. തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം . സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു . സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു .

രാത്രി ഒന്നരയോടെയാണ് കുന്പനാട് എക്സോഡസ് ചർച്ചിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള കാരൾ സംഘത്തെ ആക്രമിച്ചത്. കാരൾ അവസാന വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികൾ കടയിലിരുന്നപ്പോൾ മുഖത്ത് കാറിൻ്റെ ഹെഡ്ലൈറ്റ് അടിച്ചതാണ് ആക്രമണത്തിന് പ്രകോപിച്ചത്.വീടിന്റെ ഗേറ്റ് തള്ളിത്തുറന്നും മതിൽ ചാടിയും സംഘം അകത്തുകയറി ആക്രമിച്ചു. മുക്കാൽ മണിക്കൂറോളം ആക്രമണം തുടർന്നു. പൊലീസ് എത്തിയപ്പോൾ ചിതറിയോടി. അക്രമിസംഘത്തിലെ ഒരാളെ കാരൾ സംഘം തന്നെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.

ആക്രമണത്തിന്റെ വിഡിയോ എടുത്തത് പ്രതികളെ തിരിച്ചറിയാൻ സഹായകരമായി. പൊലീസ് അതിവേഗം ഇടപെട്ടതിൽ ആശ്വാസം ഉണ്ടെന്ന് ആക്രമണത്തിന് ഇരയായവർ പറഞ്ഞു.

സംഭവത്തിൽ ഷെറിൻ,ബിബിൻ അനന്തു, അജിൻ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആക്രമണത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ കുമ്പനാട് പ്രതിഷേധ കാരൾ നടത്തി.

കോൺഗ്രസ് നേതാവിനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി

സുല്‍ത്താന്‍ ബത്തേരി.വയനാട്ടിൽ കോൺഗ്രസ് നേതാവിനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഡിസിസി ട്രഷൻ‍ എൻ.എം.വിജയനേയും മകൻ ജിജേഷിനെയുമാണ്
ഇന്നലെ രാത്രി ബത്തേരിയിലെ വീട്ടിനകത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
മകൻ ഭിന്നശേഷിക്കാരൻ ആണ്. ഇരുവരേയും ഉടനെ തന്നെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിൽ
എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മറ്റൊരു മകൻ വിജേഷ് പുറത്തുപോയപ്പോഴാണ് സംഭവം ഉണ്ടായത്.
വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത്
പ്രസിഡൻ്റായിരുന്നു. ബത്തേരി നഗരസഭയായ ആദ്യ കൗൺസിലിൽ അംഗമായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതാണ് സൂചന.

ക്രൂര മർദ്ദനത്തിന് ഇരയായി സൈനുൽ,ഭാരതപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ. ചെറുതുരുത്തി പുതുശ്ശേരിയിൽ ഭാരതപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് ആണ് കൊല്ലപ്പെട്ടത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ ക്രൂര മർദ്ദനത്തിന് ഇരയായി ആണ് സൈനുൽ മരണപ്പെട്ടതെന്ന് കണ്ടെത്തി. സംഭവത്തിൽ നാല് പേരെ ചെറുതുരുത്തി പോലീസ് പിടികൂടി.

ചെറുതുരുത്തി സ്വദേശികളായ റജീബ്, സുബൈർ, അഷറഫ്, ഷജീർ എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിലെ ഒളി സങ്കേതത്തിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്.ചൊവ്വാഴ്ച രാവിലെയാണ് ചെറുതുരുത്തി പുതുശ്ശേരി ശ്മശാനം കടവിനോട് ചേർന്ന് ഭാരതപ്പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.. ആദ്യഘട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം. പിന്നീട് ചെറുതുരുത്തി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ മരണപ്പെട്ടത് വഴിക്കടവ് സ്വദേശിയും നിരവധി മോഷണ കേസുകളിലെ പ്രതിയുമായ സൈനുൾ ആബിദ് ആണെന്ന് കണ്ടെത്തി.. പണമിടപാടിനെ ചൊല്ലിയുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 30 ഓടുകൂടി കൊല്ലപ്പെട്ട സൈനുൽ ആബിദിനെ ഇവരുടെ രഹസ്യ കേന്ദ്രത്തിൽ ഏറെനേരം കൂര മർദ്ദനത്തിന് ആക്കിയതിനെ തുടർന്ന് മരണപ്പെടുക ആയിരുന്നു. കോയമ്പത്തൂരിലെ ഒരു ഗ്രാമത്തിൽ പ്രതികൾ ഒളിച്ചു താമസിക്കുന്നുണ്ട് എന്ന മനസ്സിലാക്കിയ ചെറുതുരുത്തി സി ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ ഉള്ള സംഘം കോയമ്പത്തൂരിലെത്തിയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിലാണ് ചെറുതുരുത്തി പോലീസ് പ്രതികളെ പിടികൂടിയത്.

പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കണ്ണൂർ. പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി പ്രേമനാണ് അതിക്രമത്തിന് ശേഷം ജീവനൊടുക്കിയത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് പ്രകോപനത്തിന് കാരണം

പാലക്കാട് സ്വദേശി പ്രേമൻ കഴിഞ്ഞ നാല് വർഷമായി പയ്യാമ്പലത്തെ ബാനൂസ് ബീച്ച് റിസോർട്ടിൽ ജോലി ചെയ്തുവരികയാണ്. ഇതിനിടെയാണ് പ്രേമനെ പിരിച്ചുവിടാൻ ഉടമ തീരുമാനിച്ചത്. ഇതറിഞ്ഞതോടെ പ്രേമൻ പ്രകോപിതനായി. ഉച്ചയ്ക്ക് രണ്ട് മണിയോടെ  റിസോർട്ടിന് അകത്തെ ഗ്യാസ് സിലിണ്ടറുകൾ തുറന്ന് വിട്ട് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കി. പ്രേമനെ അനുനയിപ്പിക്കാൻ മറ്റ് ജീവനക്കാർ ശ്രമിച്ചിരുന്നു. റിസോർട്ടിലെ താമസക്കാർ പുറത്തു പോയ സമയത്തായിരുന്നു അതിക്രമം. മറ്റ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി. ഇത് കണ്ട പ്രേമൻ റിസോർട്ടിൽ ഉണ്ടായിരുന്ന രണ്ട് നായകളെ കൂടി പൂട്ടിയിട്ട ശേഷം മുറിക്കുള്ളിൽ തീയിട്ടു. തുടർന്ന് ഇറങ്ങിയോടിയ പ്രേമനെ പിന്നീട് സമീപത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തീപടർന്നതോടെ റിസോർട്ടിന് അകത്ത് അകപ്പെട്ട രണ്ട് നായകളും വെന്തുമരിച്ചു.

ഉടമയുമായി ഉണ്ടായ പ്രശ്നത്തെ തുടർന്നാണ് പ്രേമനെ റിസോർട്ടിൽ നിന്ന് പിരിച്ചുവിട്ടതെന്നാണ് വിവരം. കണ്ണൂർ ടൗൺ പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു

ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായി

ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി.
ക്യാമ്പസിനുള്ളിൽ വച്ച് അജ്ഞാതരായ രണ്ടുപേർ  പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി എന്നാണ് വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു. ക്യാമ്പസിലേക്ക് എസ്എഫ്ഐ പ്രതിഷേധം നടത്തി.


രണ്ടുദിവസം മുൻപ് രാത്രി സുഹൃത്തുമായി  ക്യാമ്പസിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പീഡനത്തിനിരയായെന്നാണ് കന്യാകുമാരി സ്വദേശിയായ പെൺകുട്ടി പരാതി നൽകിയിരിക്കുന്നത് . അജ്ഞാതരായ രണ്ടുപേർ എത്തി സുഹൃത്തിനെ മർദ്ദിച്ചു, ശേഷം തന്നെ പീഡിപ്പിച്ചു. ഇവർ രണ്ടുപേരും മുഖംമൂടി വച്ചതിനാൽ തനിക്ക് ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു. പരാതിയിൽ കേസെടുത്ത കോട്ടൂർപുരം പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ സുഹൃത്തടക്കം 20ലധികം പേരെയാണ് ഇന്ന് ചോദ്യം ചെയ്തത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി പ്രവർത്തനരഹിതമാണ്. ക്യാമ്പസിന് ഉള്ളിലുള്ള ആരെങ്കിലുമാകാം  കൃത്യത്തിന് പൊന്നിലെന്നാണ് പൊലീസ് നിഗമനം. മൂന്ന് പ്രത്യേകസംഘങ്ങൾ ആയി കേസ് അന്വേഷിക്കും. കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ക്യാമ്പസിന് മുന്നിൽ പ്രതിഷേധം നടത്തി

ക്യാമ്പസിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.