27.5 C
Kollam
Wednesday 31st December, 2025 | 03:42:14 PM
Home Blog Page 1747

‘ഞങ്ങൾ’….സൈബർ ആക്രമണം രൂക്ഷമായതിന് പിന്നാലെ നടൻ എസ്.പി. ശ്രീകുമാറുമൊത്തുള്ള ചിത്രം പങ്കുവെച്ച് നടിയും ഭാര്യയുമായ സ്നേഹ ശ്രീകുമാർ

സൈബർ ആക്രമണം രൂക്ഷമായതിന് പിന്നാലെ നടൻ എസ്.പി. ശ്രീകുമാറുമൊത്തുള്ള ചിത്രം പങ്കുവെച്ച് നടിയും ഭാര്യയുമായ സ്നേഹ ശ്രീകുമാർ. ‘ഞങ്ങൾ’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. സൂര്യാസ്തമയ സമയത്തെ പ്രണായാർദ്ര ചിത്രമാണ് താരം പങ്കുവെച്ചത്.
നിരവധി പേരാണ് ഇരുവർക്കും സ്നേഹം അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്. അതിനൊപ്പം തന്നെ വിമർശനവും രൂക്ഷമാണ്. പീഡന കേസിനെക്കുറിച്ച് ചോദിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്.
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസെടുത്തത്. സീരിയലിലെ നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷ സംഘത്തിനോടാണ് നടി പീഡന വിവരം പങ്കുവച്ചത്. എസ്ഐടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു.

‘മാര്‍ക്കോ’യുടെ വ്യാജ പതിപ്പ്: ഒരാള്‍ പിടിയിൽ

കൊച്ചി: ഉണ്ണി മുകുന്ദൻ ചിത്രം മാര്‍ക്കോയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാള്‍ പിടിയിൽ. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാൻ എന്ന 21കാരനാണ് പിടിയിലായത്. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ആദിഖ് ഹനാൻ ആണ് ഇന്‍സ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിൽ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു യുവാവിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. തുടര്‍ന്ന് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. ഇതിനുശേഷം പൊലീസ് യുവാവിന്‍റെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കൊല്ലത്ത് 16-കാരനെ പീഡിപ്പിച്ച ബന്ധുവായ 19 കാരി പോലീസ് പിടിയിൽ.. യുവതി നേരത്തെ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു..ബന്ധം അറിഞ്ഞ വീട്ടുകാർ യുവതിയെ ബന്ധു വീട്ടിൽ താമസിപ്പിച്ചിരിക്കുന്നതിനിടെയാണ് സംഭവം

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരി പിടിയിൽ. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16കാരനെയാണ് കഴിഞ്ഞ ഡിസംബർ ഒന്നിന് യുവതി വീട്ടിൽനിന്നു കൂട്ടികൊണ്ടു പോയത്. പല സ്‌ഥലങ്ങളിലായി താമസിപ്പിച്ചു പീഡിപ്പിച്ചെന്ന് ആൺകുട്ടി പൊലീസിനു മൊഴി നൽകി. 

യുവതി നേരത്തേ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് പയ്യനുമായി പെൺകുട്ടി വീടുവിട്ടു പോയത്. ആൺകുട്ടിയുടെ മാതാവ് വള്ളികുന്നം പൊലീസിൽ പരാതി നൽകി. തുടർന്നാണ് സർക്കിൾ ഇൻസ്പെക്‌ടർ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ അറസ്‌റ്റ് ചെയ്‌ത്‌.

യുവതിയും 16 കാരനും മൈസൂർ, മായി, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്‌ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം നടന്നു വരവെയാണ് പത്തനംതിട്ട ബസ് സ്‌റ്റാൻഡിൽനിന്ന് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്‌തു.

ന്യൂസ് അറ്റ് നെറ്റ്BREAKING NEWS


വയനാട് പുന:രധിവാസം; എസ്റ്റേറ്റ് ഉടമകളുടെഹർജി ഹൈക്കോടതി തള്ളി

2024 ഡിസംബർ 27 വെള്ളി 1.00 PM

?ആസമിൽ ഭൂചലനം;4.5 തീവ്രത രേഖപ്പെടുത്തി ആളപായമില്ല.

?മുണ്ടക്കൈ _ചൂരൽമല പുന:രധിവാസം,എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി, എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളി, നഷ്ടപരിഹാരം നൽകണമെന്ന് കോടതി

?വയനാടിൻ്റെ മനസ്സറിഞ്ഞ വിധിയെന്ന് റവന്യൂ മന്ത്രി കെ.രാജൻ
നാളെ മുതൽ സർക്കാരിന് ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്നും ഹൈക്കോടതി

? അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിൻ്റെ മോത്തിലാൽ നെഹ്റു മാർഗ്ഗിലെ വീട്ടിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ടപതി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

?അണ്ണാ സർവ്വകലാശാലയിലെ പീഢനം, സർക്കാരിനോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

?കേക്ക് വിവാദം: ബിജെപി അധ്യക്ഷനെ സ്വീകരിച്ചത് സാമാന്യ മര്യാദയുടെ പേരിലെന്ന് തൃശൂർ മേയർ

? മുനമ്പം കേസ് പരിഗണിക്കുന്നത് അടുത്ത മാസം 25 ലേക്ക് മാറ്റി.മുനമ്പത്ത് ഇന്ന് സി പി എം സംഗമം

സിപിഎമ്മിന്റെ സമാന്തര പാർട്ടി ഓഫീസിന് പിന്നാലെ സമാന്തര ഡിവൈഎഫ്ഐ യൂത്ത് സെൻററും തുറന്നു

പാലക്കാട്. കൊഴിഞ്ഞാമ്പാറയിൽ സിപിഐഎമ്മിന്റെ സമാന്തര പാർട്ടി ഓഫീസിന് പിന്നാലെ സമാന്തര ഡിവൈഎഫ്ഐ യൂത്ത് സെൻററും തുറന്ന് വിമതർ,ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എസ്.സദ്ദാം ഹുസൈൻ, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് സെൻറർ പ്രവർത്തനമാരംഭിച്ചത്.
ഇവരെ ജില്ലാ നേതൃത്വം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് തൊട്ടു പിന്നാലെയാണ് സമാന്തര യൂത്ത് സെൻറർ തുറന്നത്


കൊഴിഞ്ഞമ്പാറയിലെ പാർട്ടി വിമതർ സാമാന്തര ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെയാണ് സിപിഎമ്മിലെ വിഭാഗീയത യുവജന സംഘടനയായ ഡിവൈഎഫ്ഐയിലേക്കും വ്യാപിച്ചിരിക്കുന്നത്,ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എസ്.സദ്ദാം ഹുസൈൻ, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് സെൻറർ പ്രവർത്തനമാരംഭിച്ചത്.
ഇവരെ ജില്ലാ നേതൃത്വം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് തൊട്ടു പിന്നാലെയാണ് സമാന്തര യൂത്ത് സെൻറർ തുറന്നത്. സമാന്തര സിപിഎം ഓഫീസിന് തൊട്ടടുത്തുതന്നെയാണ് യൂത്ത് സെൻററും. രേഖാമൂലം ഒരു അറിയിപ്പും തരാതെയാണ് തങ്ങളെ സംഘടനയിൽ നിന്നും പുറത്താക്കിയതെന്നും ഡി.വൈ.എഫ്.ഐ എന്ന സ്വതന്ത്ര സംഘടന സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സാധനമായി മാറിയിരിക്കുകയാണെന്നും വിമത നേതാക്കൾ പറഞ്ഞു.

വിമതർ ഡിസംബർ 29ന് ഡിവൈഎഫ്ഐയുടെ സമാന്തര കൺവെൻഷൻ വിളിക്കുവാൻ തീരുമാനമെടുക്കുകയും ഫ്ലക്സ് ബോർഡ് ഉൾപ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾ മേഖല സെക്രട്ടറി എസ്.സദ്ദാം ഹുസൈനെയും കെ മനോജിനെയും സംഘടനയിൽ നിന്നും പുറത്താക്കിയെന്ന് അറിയിക്കുന്നത്.
കോൺഗ്രസിൽ സമീപകാലത്ത് പാർട്ടിയിലെത്തി വ്യക്‌തിയെ നേത്യസ്‌ഥാനത്തേക്ക് കൊണ്ടുവന്നതോടെയാണ് കൊഴിഞ്ഞാമ്പാറയിലെ വിഭാഗീയതയ്ക്ക് തുടക്കമായത്.

സിപിഐയുടെ നവീകരിച്ച ആസ്ഥാനമന്ദിരം ഉൽഘാടനം ചെയ്തു

സിപിഐയുടെ നവീകരിച്ച ആസ്ഥാന മന്ദിരം ഉൽഘാടനം ചെയ്തു.സംസ്ഥാന സെ ക്രട്ടറി ബിനോയ് വിശ്വം പതാക
ഉയർത്തിയാണ് ഉൽഘാടനം നിർവഹിച്ചത്. പാർട്ടി ആസ്ഥാനത്തിന് മുൻപിൽ എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമയും
അനാഛാദനം ചെയ്തു.

അന്തരിച്ച സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻെറ സ്വപ്ന സാക്ഷാത്കാരമാണ്ഈ മൂഹൂർത്തം.ആറ് പതിറ്റാണ്ടിൻെറ
പഴക്കമുളള ആസ്ഥാന മന്ദിരം ആധുനികകര്യങ്ങളോടെ പുതുക്കി പണിയണംഎന്നത് കാനത്തിൻെറ സ്വപ്നമായിരുന്നു.
പുതിയ ഓഫീസിലെ ഓഡിറ്റോറിയത്തിന്കാനത്തിൻെറ പേരാണ് നൽകിയിരിക്കുന്നത്.9 കോടി രൂപ ചെലവിട്ടാണ് കേരളത്തിലെ
കമ്മ്യൂണിസ്റ്റുകാരുടെ വികാരമായ എം.എൻ സ്മാരകം നവീകരിച്ചത്

മുൻ സെക്രട്ടറി എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമയും ഉൽഘാടന ചടങ്ങിൽ അനാഛാദനം ചെയ്തു.പുതിയ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഇന്നത്തെ സംസ്ഥാന കൌൺസിൽ.

ചീഫ് സെക്രട്ടറിയെ കുരുക്കിലാക്കി കൊണ്ട്എൻ പ്രശാന്ത് ഐഎഎസിന്‍റെ നീക്കം

തിരുവനന്തപുരം.ചീഫ് സെക്രട്ടറിയെ കുരുക്കിലാക്കി കൊണ്ട് എൻ.പ്രശാന്ത് ഐ.എ.എസിൻെറ നീക്കം.ചീഫ് സെക്രട്ടറി നൽകിയ ചാർജ് മെമ്മോയിൽ വ്യക്തത തേടി പ്രശാന്ത് കത്ത് നൽകി.ആരും പരാതിപ്പെടാതെ എങ്ങനെ ചാർജ് മെമ്മോ നൽകി, ഫേസ് ബുക്ക്
സ്ക്രീൻ ഷോട്ട് എങ്ങനെ സർക്കാർ ഫയലിൻെറ ഭാഗമായി എന്നതടക്കം 5 ചോദ്യങ്ങൾ
ഉന്നയിക്കുന്നതാണ് കത്ത്.10 ദിവസം കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി കത്തിന് മറുപടി നൽകിയിട്ടില്ല.

ചാർജ് മെമ്മോയിൽ വ്യക്തത തേടിക്കൊണ്ട് ഈമാസം 16നാണ് എൻ.പ്രശാന്ത് ഐ.എ.എസ്
ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്. സസ്പെൻഷൻ ചോദ്യം ചെയ്ത് നിയമ നടപടിയിലേക്ക്
പോകുമെന്നതിൻെറ സൂചന നൽകുന്ന കത്ത് അക്ഷരാർത്ഥത്തിൽ സർക്കാരിന് കുരുക്കാണ്.
തനിക്ക് ചാർജ് മെമ്മോ നൽകിയത് ആരുടെ പരാതിയിലാണെന്ന് വ്യക്തമാക്കണം.സസ്പെൻഷന്
മുൻപ് എന്തുകൊണ്ട് തൻെറ ഭാഗം കേട്ടില്ല. ഫേസ് ബുക്ക് പോസ്റ്റിൻെറ സ്ക്രീൻ ഷോട്ട്.എങ്ങനെ സർക്കാർ ഫയലിൻെറ ഭാഗമായി.
എന്നിവയാണ് പ്രശാന്ത് കത്തിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ചോദ്യങ്ങൾ.സ്ക്രീൻഷോട്ട് ഫയലിൻെറ
ഭാഗമാക്കുന്നതിന് ഐ.ടി.ആക്ട് അനുസരിച്ചുളള നടപടി ക്രമങ്ങളുണ്ട്. ഇത് പാലിക്കാതെയാണ്
സ്ക്രീൻഷോട്ട് ഫയലിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രശാന്തിൻെറ
നിർണായകമായ ചോദ്യം.എടുത്ത സ്ക്രീൻ ഷോട്ടിൽ ഫൊട്ടൊ ഷോപ്പ് ഉപയോഗിച്ച് മാറ്റം
വരുത്തിയിട്ടുമുണ്ട്.എഫ്.ബി പോസ്റ്റിൻെറ സ്ക്രീൻഷോട്ട് എടുത്ത് സർക്കാരിലെ ഏത്
ഉദ്യോഗസ്ഥനാണ്.ലഭിച്ച സ്ക്രീൻഷോട്ടിൻെറ ആധികാരികത ഉറപ്പ് വരുത്തിയിട്ടുണ്ടോ
എന്നും പ്രശാന്ത് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ചോദിച്ചിട്ടുണ്ട്.ഇതടക്കം സ്ക്രീൻ
ഷോട്ടുമായി ബന്ധപ്പെട്ട് 7 ചോദ്യങ്ങളും കത്തിലുണ്ട്.ഈ ചോദ്യങ്ങളിൽ വ്യക്തത
വരാതെ ചാർജ് മെമ്മോയ്ക്ക് മറുപടി നൽകാൻ
ആകില്ലെന്നും പ്രശാന്ത് കത്തിൽ ചൂണ്ടിക്കാട്ടി
കത്ത് അയച്ച് 10 ദിവസം കഴിഞ്ഞിട്ടും ചീഫ്
സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് മറുപടി
നൽകിയിട്ടില്ല.ചാർജ് മെമ്മോയ്ക്ക് മറുപടി
നൽകാതെ പ്രശാന്ത് നടത്തിയിരിക്കുന്ന ഈ
നീക്കം സർക്കാരിന് അപ്രതീക്ഷിതമായിരുന്നു
അതാണ് മറുപടി വൈകാൻ കാരണമെന്നാണ്
സൂചന

കോൺഗ്രസിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു, കെ മുരളീധരൻ

തിരുവനന്തപുരം.കോൺഗ്രസിനെ വെട്ടിലാക്കി ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന പ്രതികരണവുമായി കെ. മുരളീധരൻ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു എന്നാണ് വെളിപ്പെടുത്തൽ. ജമാഅത്തെ ഇസ്ലാമി – കോൺഗ്രസ് ബന്ധം ആരോപിച്ച് സിപിഐഎം പ്രചാരണം ശക്തമാക്കുന്നതിനിടയിലാണ് മുരളീധരന്റെ പ്രതികരണം.

ഔദ്യോഗികമല്ലെങ്കിലും കോൺഗ്രസിൽ 2026 ലെ മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലി പോലും ചർച്ച ആരംഭിച്ച ദിവസങ്ങളാണ്. അതിനിടയിലാണ് പാർട്ടിയെ ആകെ വെട്ടിലാക്കി കെ മുരളീധരന്റെ പുതിയ പരാമർശം. 2016ൽ വട്ടിയൂർക്കാവിൽ തനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു. 2019 മുതൽ വെൽഫെയർ പാർട്ടി പിന്തുണയ്ക്കുന്നതും കോൺഗ്രസിനെയാണെന്നും കെ. മുരളീധരൻ പറഞ്ഞു.

പുല്ലാട് മുട്ടമൺ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ഓടിരക്ഷപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട. പുല്ലാട് മുട്ടമൺ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ . ഇന്നലെ രാത്രി അപകടത്തിന് ശേഷം ഓടിരക്ഷപ്പെട്ട തിരുവനന്തപുരം വിതുര സ്വദേശി ലിജിൻ ലാൽ ആണ് പിടിയിലായത് . നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് കാർ യാത്രികരായ രണ്ടുപേർക്കാണ് ഇന്നലെ ജീവൻ നഷ്ടമായത് . കാറുണ്ടായിരുന്ന മറ്റു രണ്ടുപേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്

ഇന്നലെ രാത്രി 9 10 ഓടെയാണ് പുല്ലാട് മുട്ട മണ്ണിൽ വച്ച് അപകടമുണ്ടായത് .അമിതവേഗത്തിൽ തെറ്റായ ദിശയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ് കുമ്പനാട് വാടകയ്ക്ക് താമസിക്കുന്ന റാന്നി സ്വദേശികൾ സഞ്ചരിച്ച കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു .അപകടത്തിൽ കാറോടിച്ചിരുന്ന വി ജി രാജനതൽക്ഷണം മരണ സംഭവിച്ചു .ഭാര്യ റീന രാജൻ ആശുപത്രിയിൽ എത്തിയെങ്കിലും മരിച്ചു .കാറിൽ ഉണ്ടായിരുന്ന കൊച്ചുമകൾ മൂന്നര വയസ്സുകാരി ജുവന തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് . ജൂവനയുടെ അമ്മയും രാജന്റെയും റീനയുടെയും മകളുമായ ഷേബയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ് . അപകട ശേഷം ഓടിരക്ഷപ്പെട്ട കെഎസ്ആർടിസി ബസ് ഡ്രൈവർ തിരുവനന്തപുരം വിതുര സ്വദേശി ലിജിൻ ലാലിനെ തിരുവനന്തപുരത്ത് എത്തിയാണ് കോഴിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത് . ഇയാളെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു

ബോബി ചെമ്മണ്ണൂരിന്റെ ന്യൂ ഇയർ പരിപാടി തൃശൂരിലേക്ക് മാറ്റി

വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ന്യൂ ഇയർ പരിപാടിയ്ക്ക് കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിൽ പരിപാടി തൃശൂരിലേക്ക് മാറ്റി.
“വയനാട്ടിലെ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന ന്യൂ ഇയര്‍ സണ്‍ബേണ്‍ പാര്‍ട്ടിയാണ് തൃശൂരിലേക്ക് മാറ്റിയത്. തൃശൂര്‍ കോര്‍പറേഷന്റെ പിന്തുണയോടെ പരിപാടി നടത്തും. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് സമീപമാണ് വേദി. വ്യാപാരി സംഘടനകളും കോര്‍പറേഷനും ബോബി ചെമ്മണ്ണൂരുമായി സഹകരിക്കും. ജനുവരി 31 ന് വെെകിട്ട് ആറു മണിയ്ക്ക് പരിപാടി ആരംഭിക്കും. വയനാട്ടില്‍ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ പരിസരവാസികള്‍ രംഗത്തെത്തിയിരുന്നു. പരാതിയും നല്‍കി. തുടര്‍ന്ന് കോടതി പരിപാടി നടത്തുന്നത് വിലക്കുകയായിരുന്നു.