27.5 C
Kollam
Wednesday 31st December, 2025 | 05:41:43 PM
Home Blog Page 1746

കൊല്ലത്ത് ഇരുചക്ര വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കൊല്ലം. ഇരുചക്ര വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.മുണ്ടയ്ക്കൽ സ്വദേശി സുശീലയാണ് ( 65 ) മരിച്ചത്.അപകട ശേഷം നിർത്താതെ പോയ ഇരുചക്രയാത്രികർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 7 മണിയ്ക്ക് മുണ്ടക്കൽ തുമ്പറ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുശീലയെ ഇരുചക്രവാഹനം ഇടിക്കുന്നത്. അമിത വേഗതയിൽ എത്തിയ ഇരുചക്ര വാഹനം സുശീലയെ ഇടിച്ച ശേഷം ഏറെ മുന്നോട്ട് നീങ്ങിയ ശേഷമാണ് നിന്നത്.

അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് സുശീലയെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ ഇരുചക്രവാഹനം ഓടിച്ച യുവാവും, കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയും സ്ഥലത്ത് നിന്ന് വാഹനവുമായി രക്ഷപ്പെടു.

വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ അവ്യക്തമായതിനാലാണ് വാഹനം ഓടിച്ചവരെ കണ്ടെത്താൻ വൈകുന്നതെന്ന് പോലീസ് പറഞ്ഞു.

ബോട്ടിൽ നിന്നും കായലിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ.ബോട്ടിൽ നിന്നും കായലിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയൻ ( തമ്പിയുടെ -(56 ) മൃതദേഹം കണ്ടുകിട്ടി .കുമരകം മുഹമ്മ റൂട്ടിലെ സർവീസ് ബോട്ടിൽ നിന്നുമാണ് ഇയാൾ കായലിലേക്ക് ചാടിയത്

വേമ്പനാട്ട് കായലിന്റെ മധ്യഭാഗത്ത് ബോട്ട് ചാലിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്.മൃതദേഹം മുഹമ്മ ജെട്ടിയിൽ എത്തിച്ചു ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

യുവതിയുടെ പീഡന പരാതി,ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റിൽ

പേരാവൂർ. ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റിൽ. യുവതിയുടെ പീഡന പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്

പേരാവൂർ ഡിവൈഎസ്പിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നവംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ സാധനം വാങ്ങാൻ എത്തിയ പട്ടികജാതിക്കാരിയായ യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവം പുറത്തറിഞ്ഞാൽ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി

ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരായ പരാതി; ഇതാണ് യാഥാർത്ഥ്യം, പ്രതികരിച്ച് നടി ഗൗരി ഉണ്ണിമായ

നടന്മാരായ ബിജു സോപനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെ പരാതി നൽകിയത് താനല്ലെന്ന് വ്യക്തമാക്കി നടി ഗൗരി ഉണ്ണിമായ. വാർത്ത പുറത്തുവന്നതിനു പിന്നാലെ പരാതി നൽകിയ നടി ​ഗൗരിയാണ് എന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെ ​ഗൗരി അത് തള്ളിക്കൊണ്ട് രം​ഗത്തെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഗൗരിയുടെ പ്രതികരണം. അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നും താന്‍ അല്ല ആ നടിയെന്നുമാണ് ഗൗരി പറയുന്നത്.

‘എല്ലാ വ്യുവേഴ്‌സിനോടും, ദയവായി അനാവശ്യ വിവാദം ഒഴിവാക്കൂ. ഇനി ഇതിന്റെ താഴെ കമന്റ് ഇട്ട് വേറെ ഒരു പ്രശ്‌നം സൃഷ്ടിക്കരുത് എന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു.’ എന്നു പറഞ്ഞാണ് ഗൗരി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
“‘ഇന്നലെ മുതല്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് എനിക്ക് പലയിടത്തു നിന്നും കോളുകളും, എനിക്കെതിരെ വെറുപ്പ് പ്രചരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എനിക്ക് ഇതുമായൊന്നും യാതൊരു ബന്ധവുമില്ല. പലരും എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് എപ്പിസോഡുകളില്‍ കാണാത്തത് എന്ന്. ഞാന്‍ ഷിംല വരെ ട്രിപ്പ് പോയതായിരുന്നു. 20 ന് തിരികെ എത്തിയതേയുള്ളൂ. പിന്നാലെ റീ ജോയിന്‍ ചെയ്യുകയും ചെയ്തു. 24 വരെയുള്ള എപ്പിഡോസുകളുടെ ഭാഗവുമാണ്. അതിനാലാണ് എന്നെ കാണാതിരുന്നത്. ഇനി ടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകളില്‍ ഞാന്‍ ഉറപ്പായും ഉണ്ടാകും.” ഗൗരി പറയുന്നു.

കോഴിക്കോട് ജില്ലയില്‍ ഡിഎംഒ ആയി ഡോ . എൻ രാജേന്ദ്രൻ തുടരും

കോഴിക്കോട്. ജില്ലയില്‍ ഡിഎംഒ ആയി ഡോ . എൻ രാജേന്ദ്രൻ തുടരും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഡി.എം ഒ ഓഫിസിൽ തിരിച്ചെത്തുന്നത് . അതേസമയം 9 ന് ഇറങ്ങിയ സ്ഥലം മാറ്റ ഉത്തരവ് സർക്കാർ താൽക്കാലികമായി മരവിപ്പിക്കും

പ്രശ്നങ്ങൾക്ക് തുടക്കം ഡിസംബർ 9ന് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ്.ഡോക്ടർ ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി നിയമിച്ചു കൊണ്ടായിരുന്നു ഈ ഉത്തരവ്.ഇതിനെതിരെ നിലവിലെ ഡിഎം ഒ ഡോക്ടർ എൻ രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.ഡിസംബർ 9ന് ഇറങ്ങിയ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു കൊണ്ടായിരുന്നു ട്രൈബ്യൂണൽ വിധി. ട്രൈബ്യൂണൽ ഉത്തരവുമായി എത്തിയ ഡോക്ടർ രാജേന്ദ്രൻ, സർക്കാർ ഉത്തരവുമായി എത്തിയ ഡോക്ടർ ആശാദേവി.
പിന്നെ കോഴിക്കോട് ഡിഎംഒ ഓഫീസിൽ കണ്ടത് കസേരകളി. പഴയ ഉത്തരവ് നിലനിർത്താൻ വീണ്ടും ട്രൈബ്യൂണലിൻ്റെ ഉത്തരവ്. അങ്ങനെ ആശാദേവി ഡി. എം ഒ ആയി ചുമതലയേറ്റു.ഇതിനെതിരെയാണ് ഡോക്ടർ രാജേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.ആ ഉത്തരവാണ് രാജേന്ദ്രനെ വീണ്ടും DMO കസേരയിൽ എത്തിച്ചത്.

ട്രൈബ്യൂണൽ സ്റ്റേ നിലനിൽക്കുമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. വീണ്ടും വിവാദമായതോടെ 9 ന് ഇറങ്ങിയ സ്ഥലം മാറ്റ ഉത്തരവ് സർക്കാർ തൽക്കാലത്തേക്ക് മരവിപ്പിക്കും.കൊല്ലം, എറണാകുളം,കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ DMO മാരെയാണ് സ്ഥലം മാറ്റിയിരുന്നത്. ഒരു മാസത്തിനകം ഉദ്യോഗസ്ഥരെ കേട്ടതിനു ശേഷം സ്ഥലം മാറ്റത്തിൽ അന്തിമ തീരുമാനം ഉണ്ടാകും

ഉപ്പളയിലെ എ ടി എം കവർച്ച, മുഖ്യ സൂത്രധാരൻ പിടിയിൽ

കാസർഗോഡ് . ഉപ്പളയിലെ എ ടി എം കവർച്ച. മുഖ്യ സൂത്രധാരൻ പിടിയിൽ. ഉപ്പളയിൽ എ ടി എമ്മിൽ നിറയ്ക്കാനെത്തിച്ച പണം കവർന്ന കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് ത്രിച്ചി റാംജിനഗർ സ്വദേശി കാർവർണ്ണൻ (28) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് തിരുട്ട് ഗ്രാമത്തിൽ എത്തി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു

മതസ്പർധ വളർത്തുന്ന തരത്തിൽ പോസ്റ്റർ, തിരുവനന്തപുരത്ത് ബംഗാൾ സ്വദേശി കസ്റ്റഡിയിൽ

തിരുവനന്തപുരം. ബംഗാൾ സ്വദേശി കസ്റ്റഡിയിൽ. മതസ്പർധ വളർത്തുന്ന തരത്തിൽ പോസ്റ്റർ.തിരുവനന്തപുരത്തു ബംഗാൾ സ്വദേശി കസ്റ്റഡിയിൽ. മണക്കാട് ജൂപ്പിറ്റർ ജങ്ഷനിൽ ആണ് പോസ്റ്റർ ഒട്ടിച്ചത്.ഹിന്ദു മത വിശ്വാസിയായ സ്ത്രീക്ക് ആദരാഞ്ജലികൾ അർപ്പിച്ചുള്ള പോസ്റ്ററിന് മുകളിൽ ‘പ്രേ ഫോർ പലസ്തീൻ’ എന്നാണ് എഴുതിയത്.’ഇന്ത്യയിലെ മുസ്ലീം ആരാധനാലയങ്ങൾ അനാവശ്യമായി തകർക്കുന്നുവെന്നും’പോസ്റ്ററിൽ എഴുതിയിരുന്നു.കമലേശ്വരം ഭാഗത്തും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു

കസ്റ്റഡിയിൽ ആയ ബംഗാൾ സ്വദേശിയെ ചോദ്യം ചെയ്തു വരുന്നു.ഇയാൾ മണക്കാട് ഭാഗത്തു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു.വിശദമായ അന്വേഷണം നടത്തുന്നുവെന്നും തിരുവനന്തപുരം സിറ്റി പോലീസ്

വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

കാസർഗോഡ്. വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു.ബളാംത്തോട് പുലിക്കടവ് പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.കോയത്തടുക്ക സ്വദേശി രാഹുൽ (20) ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ആണ് അപകടം.രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ ബി ബി എ വിദ്യാർത്ഥിയാണ്

മുക്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്. മുക്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. ഗോതമ്പ് റോഡ് സ്വദേശിനി പാറമ്മൽ നഫീസയാണ് മരിച്ചത്. 71 വയസ്സായിരുന്നു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. ഇടിച്ച കാറിൽ തന്നെ നഫിസയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. പള്ളിയിലേക്ക് പോകുന്നതിനിടെ നഫീസയെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

മഞ്ചേരി നഗരസഭ കൗൺസിലർ അബ്ദുൾ ജലീൽ കൊലപാതക കേസിലെ പ്രതികളെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിലായി

മലപ്പുറം. മഞ്ചേരി നഗരസഭ കൗൺസിലർ അബ്ദുൾ ജലീൽ കൊലപാതക കേസിലെ പ്രതികളെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിലായി. തിരൂർ കൂട്ടായി സ്വദേശി ഫർഹാൻ ആണ് പിടിയിലായത്. 2023 ലാണ് കേസിന് ആസ്പദമായ സംഭവം.

2022 ലാണ് നെല്ലിക്കുത്ത് താമരശ്ശേരിയിൽ വെച്ച് മഞ്ചേരി നഗരസഭ കൗൺസിലർ ആയിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ടത്. ഈ കേസിൽ മൂന്ന് പ്രതികൾ. ജാമ്യത്തിൽ ആയിരുന്ന ഈ പ്രതികളിലെ ഒന്നാം പ്രതിയായിരുന്ന നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ആറാമത്തെ പ്രതിയായ കൂട്ടായി സ്വദേശി അബ്ദുൽ ഫർഹാനെയാണ് ഒരു വർഷത്തിന് ശേഷം പോണ്ടിച്ചേരിയിൽ നിന്ന് മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. പോണ്ടിച്ചേരിയിൽ ഷവർമ കട നടത്തുകയായിരുന്നു. കേസിൽ നേരത്തെ അഞ്ചു പ്രതികൾ പിടിയിലായിരുന്നു. ജംഷീർ, അബ്രാസ് , തൗഫീഖ്, ഫൈസൽ, വാഹിദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ. 2023 ഡിസംബറിൽ നെല്ലിക്കുത്ത് വെച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ശേഷം ഒടുവിലായിരുന്ന പ്രതികളെ പോണ്ടിച്ചേരി എറണാകുളം താനൂർ മഞ്ചേരി എന്നിവിടങ്ങളിൽ നിന്നായി പിടികൂടി. ഫർഹാനെ കോടതിയിൽ ഹാജരാക്കി.