26.9 C
Kollam
Wednesday 31st December, 2025 | 07:32:17 PM
Home Blog Page 1745

പന്തല്ലൂരിനെ വിറപ്പിച്ച ബുളളറ്റിനെ തളച്ചു

നീലഗിരി. തമിഴ്നാട് നീലഗിരി പന്തല്ലൂരിലെ ജനവാസ മേഖലകളിൽ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ തമിഴ്നാട് വനവകുപ്പ് മയക്കു വെടി വെച്ച് പിടികൂടി. ഇന്ന് വൈകിട്ട് അയ്യൻകൊല്ലി ആംകോ തേയില ഫാക്ടറിക്ക് ഇരുനൂറ് മീറ്റർ അകലെ വച്ചാണ് കാട്ടുകൊമ്പനെ മയക്കു വെടിവെച്ച് പിടികൂടിയത്.

തുടർന്ന് താപ്പാനകളുടെ സഹായത്തോടെ മുതുമല തെപ്പക്കാട് ആനപ്പന്തിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 35 വീടുകളാണ് ബുള്ളറ്റ് എന്ന പേരിലുള്ള കാട്ടാന തകർത്തത്

സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ ഒമ്പതുവരെ കൊല്ലത്ത്

കൊല്ലം. ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായി സിപിഐ എം സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ ഒമ്പതുവരെ കൊല്ലത്ത് നടക്കും. മൂന്ന്‌ പതിറ്റാണ്ടിന്‌ ശേഷമാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആതിഥ്യമരുളുന്നത്. സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന സ്വാഗതസംഘരൂപീകരണ യോഗം
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, ജെ മേഴ്സിക്കുട്ടി അമ്മ പി രാജേന്ദ്രൻ, എസ് രാജേന്ദ്രൻ, കെ വരദരാജൻ, സൂസൻ കോടി, എം എച്ച് ഷാരിയർ, ചിന്താ ജെറോം, മുതിർന്ന നേതാവ് പി കെ ഗുരുദാസൻ, മേയർ പ്രസന്ന ഏണസ്റ്റ്, എം എൽ എ മാരായ എം നൗഷാദ്, ഡോ സുജിത് വിജയൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗോപൻ, ഡോ എസ് അയൂബ് , ഡോ മോഹനൻനായർ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ സ്വാഗതം പറഞ്ഞു.
നേരത്തെ രണ്ടുതവണ സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആതിഥ്യം വഹിച്ചിട്ടുണ്ട്. ഒമ്പതാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം 1971 ഡിസംബറിൽ കൊല്ലത്താണ് നടന്നത്.
കാൽനൂറ്റാണ്ട് കഴിഞ്ഞ് പതിനഞ്ചാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം 1995 ഫെബ്രുവരി 25 മുതൽ 28വരെ കൊല്ലത്തായിരുന്നു. മുപ്പത്‌ വർഷങ്ങൾക്കു ശേഷമാണ്‌ സിപിഐ എം സംസ്ഥാന സമ്മേളനം വീണ്ടും കൊല്ലത്ത്‌ എത്തുന്നത്‌. 1971ൽ മധുരയിൽ ചേർന്ന ഒമ്പതാം പാർടി കോൺഗ്രസിനു മുന്നോടിയായി കൊല്ലത്ത് സംസ്ഥാന സമ്മേളനം ചേർന്ന ശേഷം 24-ാം പാർടി കോൺഗ്രസ്‌ മധുരയിൽ നടക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സമ്മേളനത്തിന് കൊല്ലം വീണ്ടും ആതിഥ്യമേകുന്നു എന്നത് ചരിത്ര നിയോഗമാണ്.

സംസ്ഥാന സമ്മേളനം
സ്വാഗതസംഘം

1001 പേരുള്ള ജനറൽ കമ്മിറ്റിയും 101 പേരുള്ള എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും തെരഞ്ഞെടുത്തു. കെ എൻ ബാലഗോപാൽ (ചെയർമാൻ), എസ്‌ സുദേവൻ (സെക്രട്ടറി).
രക്ഷാധികാരികൾ: എം എ ബേബി, പി കെ ഗുരുദാസൻ, കുരീപ്പുഴ ശ്രീകുമാർ, പ്രസന്ന ഏണസ്റ്റ്‌, ഡോ. പി കെ ഗോപൻ.

അക്കോമഡേഷൻ: കെ വരദരാജൻ (ചെയർമാൻ), എക്‌സ്‌ ഏണസ്റ്റ്‌ (കൺവീനർ).
ട്രാൻസ്‌പോർട്ടേഷൻ: എം എച്ച്‌ ഷാരിയർ (ചെയർമാൻ), എച്ച്‌ ബെയ്‌സിൽലാൽ (കൺവീനർ).
പബ്ലിസിറ്റി കമ്മിറ്റി: പി രാജേന്ദ്രൻ (ചെയർമാൻ), ബി തുളസീധരക്കുറുപ്പ്‌ (കൺവീനർ).
റിസപ്‌ഷൻ കമ്മിറ്റി: ചിന്താജെറോം (ചെയർമാൻ), വി കെ അനിരുദ്ധൻ (കൺവീനർ).
സെമിനാർ കമ്മിറ്റി: ജെ മേഴ്‌സിക്കുട്ടിഅമ്മ (ചെയർപേഴ്‌സൺ), എസ്‌ ജയമോഹൻ (കൺവീനർ).
എക്‌സിബിഷൻ കമ്മിറ്റി: ജോർജ്‌മാത്യു (ചെയർമാൻ), എസ്‌ എൽ സജികുമാർ (കൺവീനർ).
മീഡിയകമ്മിറ്റി: ആർ എസ്‌ ബാബു (ചെയർമാൻ), അഡ്വ. ജി മുരളീധരൻ (കൺവീനർ).
കൾച്ചറൽ കമ്മിറ്റി: എസ്‌ രാജേന്ദ്രൻ (ചെയർമാൻ), എം ശിവശങ്കരപ്പിള്ള (കൺവീനർ).
വോളണ്ടിയർ കമ്മിറ്റി: കെ സോമപ്രസാദ്‌ (ചെയർമാൻ), എസ്‌ ആർ അരുൺബാബു (കൺവീനർ).
സ്റ്റേജ്‌ ആൻഡ്‌ ഡെക്കറേഷൻ: കെ സേതുമാധവൻ (ചെയർമാൻ), എൻ സന്തോഷ്‌ (കൺവീനർ).
ഫുഡ്‌ കമ്മിറ്റി: എം നൗഷാദ്‌ എംഎൽഎ (ചെയർമാൻ), ടി മനോഹരൻ (കൺവീനർ).
പ്രൊസഷൻ കമ്മിറ്റി: സൂസൻകോടി (ചെയർപേഴ്‌സൺ), പി എ എബ്രഹാം (കൺവീനർ).
സ്‌പോർട്‌സ്‌ കമ്മിറ്റി: ഡി ചന്ദ്രലാൽ (ചെയർമാൻ), ആർ ബിജു (കൺവീനർ).
മെഡിക്കൽകമ്മിറ്റി: സി ബാൾഡുവിൻ (ചെയർമാൻ), പി ഷിബു (കൺവീനർ).
ഫൈനാൻസ്‌ കമ്മിറ്റി: കെ രാജഗോപാൽ (കൺവീനർ).

അംബേദ്കറിനെ അധിക്ഷേപിക്കുന്ന ആഭ്യന്തര മന്ത്രിയുടെ രാജ്യമായി ഇന്ത്യ : എം വി ഗോവിന്ദൻ


കൊല്ലം. ഭരണഘടന തയ്യാറാക്കിയവരെയും മഹത്തായ ഭരണഘടനയെയും അംഗീകരിക്കാൻ സംഘപരിവാർ തയ്യാറല്ലെന്നും അതാണ് ഡോ.അംബേദ്‌ക്കറെ അധിക്ഷേപിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ രാജ്യമായി ഇന്ത്യ മാറാനുള്ള കാരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ എം 24–-ാം പാർടി കോൺഗ്രസിനു മുന്നോടിയായി മാർച്ച് ആറുമുതൽ ഒമ്പതുവരെ കൊല്ലത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സ്വാഗതസംഘ യോഗം ഉദ്‌ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ച്‌ ഇത്രയധികം വർഷം കഴിഞ്ഞശേഷവും മനുസ്‌മൃതിയിലും ചത്രുവർണ്യ വ്യവസ്ഥയിലും ഊറ്റംകൊള്ളുകയും അഹങ്കരിക്കുകയും ചെയ്യുകയാണ് സംഘപരിവാർ. വിശ്വാസത്തിന്റെ പേരുപറഞ്ഞ് കുറേനാൾ നടന്നാൽ ജനം അത് അംഗീകരിക്കില്ല എന്നതാണ് അയോധ്യ ക്ഷേത്രം ഉൾപ്പെടുന്നതും സമീപമുള്ളതുമായ മണ്ഡലങ്ങളിലെ തോൽവി തെളിയിച്ചത്‌. വർഗപരമായി ബിജെപിയും കോൺഗ്രസും ഒരേപോലെ പ്രവർത്തിക്കുന്നു. വർഗീയ ധ്രുവീകരണം ബിജെപി നടത്തുമ്പോൾ മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത് എന്നുള്ളത് മാത്രമാണ് വ്യത്യാസം. എന്നാൽ ഓരോ ഘട്ടത്തിലും എന്താണ് രാജ്യത്ത് സംഭവിക്കുന്നതെന്ന് കൃത്യവും സൂക്ഷ്‌മവുമായി പരിശോധിച്ചാണ് ഓരോ പാർടി കോൺഗ്രസും നടന്നിട്ടുള്ളത്. ഒന്നാം പാർടി കോൺഗ്രസ് മുതൽ ഫലപ്രദമായ നിലപാടുകളാണ് പാർടി രാജ്യത്തിന്‌ മുന്നിൽ വെച്ചിട്ടുള്ളത്. ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ ജനജീവിത നിലവാരത്തിനൊപ്പം സംസ്ഥാനത്തെ എത്തിക്കാനുള്ള ചരിത്ര ദൗത്യത്തിന്റെ പേരാണ് നവകേരളം. ഇതേ സമയം ഭൂരിപക്ഷ-–-ന്യൂനപക്ഷ വർഗീയതയുമെല്ലാം ചേർന്ന മഴവിൽ സഖ്യം രൂപപ്പെടുന്നു. ഇടതുപക്ഷമാണ് അവരുടെ പൊതുശത്രു. മാധ്യമങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയെയും മുന്നണിയെയും സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്നു. മാധ്യമങ്ങളാകെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ് നടത്തുന്നത്–-എം വി ഗോവിന്ദൻ പറഞ്ഞു.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് കളക്ടർ അനുമതി നിഷേധിച്ചു

തൃശൂർ: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് കളക്ടർ അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് തീരുമാനം.
പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമമാണ് വെടിക്കെട്ടിന് അനുമതി നിഷേധിക്കാൻ കാരണം. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.
തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ തന്നെയാണ് വേല വെടിക്കെട്ടും നടക്കാറുള്ളത്. ഇവിടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 78 മീറ്ററാണ് ദൂരം. പുതിയ നിയമപ്രകാരം 200 മീറ്റർ ദൂരമാണ് വേണ്ടത്.

ആരിഫ് മുഹമ്മദ് ഖാൻ ഞായറാഴ്ചകേരളം വിടും

തിരുവനന്തപുരം.ബിഹാർ ഗവർണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാൻ ഞായറാഴ്ച
കേരളം വിടും.സ്ഥാനമൊഴിയുന്ന ഗവർണർക്ക് രാജ് ഭവൻ ജീവനക്കാർ നാളെ യാത്രയയപ്പ് നൽകും.സംസ്ഥാന
സർക്കാർ യാത്രയയപ്പ് നൽകുന്നകാര്യം തീരുമാനിച്ചിട്ടില്ല.പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കർ ജനുവരി രണ്ടിന്
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

സംസ്ഥാന ഗവർണർ പദവിയിൽ 5വർഷവും 3 മാസവും 25 ദിവസവും ഇരുന്നശേഷമാണ്
ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക്പോകുന്നത്.സംഭവ ബഹുലവും വിവാദം നിറഞ്ഞതുമായ രാജ് ഭവൻ ജീവിതം
അവസാനിപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ ഞായാറാഴ്ച സംസ്ഥാനം വിടും.ഞായറാഴ്ച
ഉച്ചക്ക് 12ന് കൊച്ചിയിലേക്ക് തിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ കൊച്ചി വഴി ബിഹാറിലേക്ക് പോകും.സ്ഥാനമൊഴിയുന്ന
ഗവർണർക്ക് നാളെ രാജ് ഭവൻ ജീവനക്കാർ യാത്രയയപ്പ് നൽകും.വൈകുന്നേരം 4.30നാണ് രാജ് ഭവനിലെ യാത്രയയപ്പ്.സ്ഥാനമൊഴിയുന്ന ഗവർണർമാർക്ക് യാത്രയയപ്പ് നൽകുന്ന പതിവ് ഉണ്ടെങ്കിലും സംസ്ഥാന സർക്കാരിൻെറ
യാത്രയയപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ജനുവരി രണ്ടിന് ബിഹാർ ഗവർണറായി ചുമതലയേൽക്കാനാണ് ആരിഫ് മുഹമ്മദ്
ഖാൻെറ തീരുമാനം.കേരള ഗവർണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ്
ആർലേക്കർ ജനുവരി 1ന് കേരളത്തിൽ എത്തും.ജനുവരി 2ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.നാളെത്തെ രാജ് ഭവനിലെ
യാത്രയയപ്പ് പരിപാടിയിൽ മാധ്യമങ്ങളെ കൂടിക്ഷണിക്കുന്ന കാര്യം ഗവർണറുടെ ഓഫീസ് പരിഗണിക്കുന്നുണ്ട്.

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം, പ്രതിനിധി സമ്മേളനത്തിന് നാളെ കോന്നിയിൽ തുടക്കം

പത്തനംതിട്ട.സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനത്തിന് നാളെ കോന്നിയിൽ തുടക്കമാകും . പൊതുസമ്മേളന നഗരിയിൽ ദീപശിഖാ -പതാക -കൊടിമരജാഥകൾ സംഗമിച്ചു .സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ പി ജെ അജയകുമാർ പതാക ഉയർത്തി . നാളെ പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ് ഉദ്ഘാടനം ചെയ്യുക ,കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട് .വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 360 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക .

മൂന്ന് ടേം പൂർത്തിയായ സെക്രട്ടറി കെ പി ഉദയഭാനു ഈ സമ്മേളനത്തിൽ സ്ഥാനമൊഴിയും .സംസ്ഥാന സമിതി അംഗം രാജു എബ്രഹാം,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി ഡി ബൈജു ,പി ബി ഹർഷകുമാർ എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് സജീവ പരിഗണനയിൽ ഉള്ളത്.മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളന ദിവസമായ 30ന് പത്തനംതിട്ടയിൽ എത്തുന്നുണ്ട് .പിണറായി കൂടി പങ്കെടുക്കുന്ന യോഗത്തിൽ ആയിരിക്കും സെക്രട്ടറിയെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക

സന്നിധാനത്ത് അനധികൃത മദ്യ വില്പന,കൊല്ലം സ്വദേശി പിടിയില്‍

ശബരിമല. സന്നിധാനത്ത് അനധികൃത മദ്യ വില്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ് പിടിയിലായത്. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ച എന്ന് രഹസ്യാന്വേഷണ വിഭാഗം. ഏറെനാളായി വിൽപ്പന നടക്കുന്നു എന്ന് കണ്ടെത്തൽ

ക്രിസ്തുമസ് പാപ്പാമാരുടെ പൊടിപൂരമായി ബോൺ നതാലേ ആഘോഷം

തൃശ്ശൂര്‍. ക്രിസ്തുമസ് പാപ്പാമാരുടെ പൊടിപൂരമായി ബോൺ നതാലേ ആഘോഷം,ഇത്തവണ അണിനിരന്നത് 15000ൽപ്പരം പാപ്പാമാർ..മന്ത്രി കെ രാജൻ കാരൾ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു

ചുവന്ന കടൽ ഇളകി വരുന്നതുപോലെ ബോൺ നതാലേ ഇത്തവണയും സ്വരാജ് റൗണ്ടിൽ കാത്തിരുന്ന ആയിരങ്ങൾക്ക് മുന്നിൽ വർണ്ണകാഴ്ച്ചയൊരുക്കി..സെൻതോമസ് കോളേജിനു മുന്നിൽ മന്ത്രി കെ രാജൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തൃശ്ശൂർ പൗരാവലിയും അതിരൂപത പ്രതിനിധികളും റാലിയുടെ മുന്നിൽ അണിനിരന്നു. ആയിരത്തോളം മാലാഖമാർ,സ്കേറ്റിംഗ് പാപ്പാമാർ, വീൽചെയർ പാപ്പാമാർ തുടങ്ങിയവർ 12ആം എഡിഷന്റെ മാറ്റുകൂട്ടി

നൃത്തചുവടുകൾക്കൊണ്ട് വികാരിമാർ മനം കവർന്നു,കേരള ചരിത്രവും ക്രിസ്തുമസ് സന്ദേശം പ്രതിഫലിപ്പിക്കുന്നതുമായി ഇടവകളുടെ നിശ്ചലദൃശ്യങ്ങൾ

ബോൺ നതാലേയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ ഉച്ചമുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു…

പെരിയ കേസിലെ പ്രതികൾക്കൊപ്പം കോൺഗ്രസ് നേതാവ് വേദി പങ്കിട്ടത് വിവാദത്തിൽ

കാസര്‍ഗോഡ്.പെരിയ കേസിലെ പ്രതികൾക്കൊപ്പം കോൺഗ്രസ് നേതാവ് വേദി പങ്കിട്ടത് വിവാദത്തിൽ. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എം ടി അനുസ്മരണ പരിപാടിയിൽ കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ബാബുരാജ് പങ്കെടുത്തതാണ് വിവാദമായത്. കേസിലെ പതിനാലാം പ്രതി കെ മണികണ്ഠൻ, ഇരുപതാം പ്രതി മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ എന്നിവർക്കൊപ്പമാണ് ബാബുരാജ് വേദി പങ്കിട്ടത്.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കര ഡിവിഷനിൽ നടന്ന എം ടി അനുസ്മരണ പരിപാടിയിലാണ് കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ബാബുരാജ് പങ്കെടുത്തത്. പെരിയ ഇരട്ട കൊലപാതക കേസിലെ ഇരുപതാം പ്രതിയും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമനായിരുന്നു ഉദ്ഘാടകൻ. പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ മണികണ്ഠൻ വേദിയിലുണ്ടായിരുന്നു…

. കേസിൽ സിബിഐ കോടതി നാളെ വിധി പറയാൻ ഇരിക്കെയാണ് പ്രാദേശിക കോൺഗ്രസ് നേതാവും, കേസിൽ നിയമ പോരാട്ടത്തിനായി കുടുംബത്തോടൊപ്പം നിൽക്കുകയും ചെയ്യുന്ന അഡ്വക്കേറ്റ് ബാബുരാജ് പരിപാടിയിൽ പങ്കെടുക്കുന്നത്. പള്ളിക്കര ഡിവിഷനിൽ നടന്ന പരിപാടിയിൽ കല്ല്യോട്ട് ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയായ ബാബുരാജ് എന്തിനു പങ്കെടുത്തു എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം… എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ അനുമതി വാങ്ങിയെന്നാണ് ബാബുരാജിന്റെ വിശദീകരണം… സംഭവത്തെ ചൊല്ലി പെരിയയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാണ്….

നരീഞ്ചേരിൽ ഡയാനാനിലയത്തിൽ തങ്കമ്മ നൈനാൻ നിര്യാതയായി

ശൂരനാട് തെക്ക്. നരീഞ്ചേരിൽ ഡയാനാനിലയത്തിൽ പരേതനായ പ്രൊഫ. എൻ .ഐ നൈനാൻ്റെ ഭാര്യ തങ്കമ്മ നൈനാൻ (87) നിര്യാതയായി. ശവസംസ്ക്കാര ശുശൂഷകൾ
28.12.2024 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഭവനത്തിൽ (ശൂരനാട് വടക്ക്, പടിഞ്ഞാറ്റംമുറി) ആരംഭിക്കുന്നതും, തുടർന്നുള്ള ശുശ്രൂഷകൾ ശൂരനാട് സെൻ്റ് തോമസ് സിറിയൻ ചർച്ചിൽ വച്ചും നടക്കും