ന്യൂഡൽഹി. ഓസ്ട്രേലിയ ബോണ്ടി ബീച്ചിൽ വെടിവെപ്പ് നടത്തി അക്രമികളിൽ ഒരാൾ ഇന്ത്യക്കാരൻ. ആക്രമണം നടത്തിയ സാജിദ് അക്രം ഹൈദരാബാദിൽ നിന്നാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ഇയാൾ
ഫിലിപ്പീൻസ് യാത്ര നടത്തിയതായും വിവരം.
ബോണ്ടി ബീച്ചിൽ ജൂത വിഭാഗക്കാരുടെ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെ ആയിരുന്നു വെടിവെപ്പ് ഉണ്ടായത്.സാജിദ് ട’ മകൻ നവീദ് അക്രവും ആയിരുന്നു ആക്രമണത്തിന് പിന്നിൽ. 1998 ൽ ഹൈദരാബാദിൽ നിന്ന് ആണ് സാജിദ് അക്രം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. വിദ്യാർത്ഥി വിസ ഉപയോഗിച്ചായിരുന്നു ഓസ്ട്രേലിയയിലെത്തിയത്. പിന്നീട് ആറ് തവണ സാജിദ് അക്രം ഇന്ത്യ സന്ദർശിച്ചു.
2022ൽ ആയിരുന്നു ഒടുവിലെ സന്ദർശനം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ സാജിദ് അക്രം ഇന്ത്യയിലുണ്ടായിരുന്ന ബന്ധുക്കളുമായി വലിയ അടുപ്പത്തിൽ ആയിരുന്നില്ല എന്നും ഓസ്ട്രേലിയയിലേക്ക് പോകുന്നതിനു മുൻപ് സാജിദിൻ്റെ പേരിൽ മറ്റു കേസുകളോ സംശയാസ്പദമായ സംഭവങ്ങൾ ഉണ്ടായിരുന്നില്ലെന്നും തെലുങ്കാന പോലീസ് പറയുന്നു. നവംബർ ഒന്നിന് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ഫിലിപ്പിൻ സന്ദർശനം നടത്തിയ സാജിദ് 28നാണ് തിരികെ എത്തിയത്. സാജിദ് അക്രവും മകൻ
നവീദ് അക്രവും നടത്തിയ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത് നിരവധിപേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ ഉണ്ടായ പോലീസ് വെടിവെപ്പിൽ സാജിദ് അക്രം കൊല്ലപ്പെട്ടു പരിക്കേറ്റ മകൻ നവീദ് അക്രം ചികിത്സയിലാണ്
ബോണ്ടി ബീച്ചിൽ വെടിവെപ്പ് നടത്തി അക്രമികളിൽ ഒരാൾ ഇന്ത്യക്കാരൻ
അറബിക് ടൈപ്പിംഗ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി / തത്തുല്യം. ഫീസ്: 3000/- രൂപ. കാലാവധി: 3 മാസം. അപേക്ഷ ഫോം www.arabicku.in ലും കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിലും ലഭ്യമാണ്. അഡ്മിഷന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൻറെ പകർപ്പും ഒരു ഫോട്ടോയും സഹിതം 2025 ഡിസംബർ 20 ശനി രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തുക. വിവരങ്ങൾ: 9633812633 / 04712308846 (ഓഫീസ്)
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
ശാസ്താംകോട്ട:പ്രായപൂർത്തിയാകാത്ത
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സുരാജ് ഭവനത്തിൽ ശ്രീരാജിനെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ബസ്സിലെ സ്ഥിരം യാത്രക്കാരിയായ വിദ്യാർഥിനിയുമായി സൗഹൃദത്തിലായ ശേഷമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.ബന്ധുവീട്ടിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച്

ബൈക്കിൽ കയറ്റിയ ശേഷം തന്ത്രപൂർവം പ്രതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു.തുടർന്ന് മുറിക്കുള്ളിൽ അടച്ചിട്ട ശേഷം അതിക്രമം നടത്തുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐ രുമേഷ്, സിയാദ്,ഹരിലാൽ,സിപിഒ സുനിൽ,അഞ്ജലി എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിൽ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടി കൂടുകയായിരുന്നു.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ
ന്യൂഡൽഹി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. G RAM G ബില്ല് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബിൽ അവതരിപ്പിച്ചത്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ബിൽ അവതരണത്തെ എതിർത്തു.ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഗാന്ധി ചിത്രങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിച്ചു.
വിവാദമായ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ ബില്ല് കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ അവതരിപ്പിച്ച ഘട്ടത്തിൽ തന്നെ പ്രതിപക്ഷ നിരയിൽ നിന്നും പ്രതിഷേധം ഉയർന്നു.
അധികാര വികേന്ദ്രീകരണത്തിനും ഭരണഘടനക്കും വിരുദ്ധമായ ബില്ല് പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി.
ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണ പക്ഷം എതിർത്തതോടെ ഗാന്ധി തന്റെ കുടുംബത്തിന്‍റേതല്ലെന്നും ഗാന്ധിജി രാഷ്ട്രത്തിന്‍റേതാണെന്നും പ്രിയങ്ക.
മഹാത്മാഗാന്ധിയുടെ പേര് നിൽക്കുന്നതിന് ശക്തമായി എതിർത്ത ശശി തരൂർ എംപി, ഗാന്ധി ജിയുടെ രാമരാജ്യം രാഷ്ട്രീയ പദ്ധതി അല്ലെന്ന് വ്യക്തമാക്കി.
കെ സി വേണുഗോപാൽ, എൻ കെ പ്രേമ ചന്ദ്രൻ, സുപ്രിയ സുലെ, സൗ ഗത റോയ് തുടങി പ്രതി പക്ഷ നിരയിലെ മുതിർന്ന നേതാക്കൾ ബില്ലവതരണത്തെ എതിർത്തു.
ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശിവ രാജ് സിങ് ചൗഹാൻ രംഗത്ത് വന്നു.
ഗാന്ധി ചിത്രങ്ങളുമായി പ്രതിപക്ഷം നടുതളത്തിലിറങ്ങി യതോടെ ബില്ല് സഭയുടെ മേശപ്പുറത്ത് വച്ചു, സഭ ഒരു മണിക്കൂർ നേരത്തേക്ക് പിരിഞ്ഞു.
ഗാന്ധി ഹമാര ഹേയ് വാക്യങ്ങളുമായി സഭാ കവാടത്തിലും ഗാന്ധി പ്രതിമയ്ക്ക് മുന്നിലും പ്രതിഷേധിച്ചു. ബില്ല് സഭയിൽ ചർച്ചയ്ക്ക് എത്തുമ്പോഴും ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
ഗോവാ നിശാ ക്ലബ്ബ് തീപിടുത്തത്തിൽ പ്രതികളായ ലുത്രാ സഹോദരന്മാരെ ഡൽഹി യിലെത്തിച്ചു
ന്യൂഡൽഹി. ഗോവാ നിശാ ക്ലബ്ബ് തീപിടുത്തത്തിൽ പ്രതികളായ ലുത്രാ സഹോദരന്മാരെ ഡൽഹി യിലെത്തിച്ചു. തീപിടുത്തത്തിന് ശേഷം സൗരവ് ലുത്രയെയും ഗൗരവ് ലുത്രയെയും തായ്ലൻഡിലേക്ക് കടന്നിരുന്നു.അപകടം നടന്ന് അഞ്ചാം ദിവസമാണ് തായ്ലൻഡിലെ ഫുക്കറ്റിൽ നിന്നും ഇരുവരെയും പിടിയിലാക്കുന്നത്.
ഈ മാസം 7 ന് ഉണ്ടായ തീപിടുത്തത്തിൽ 25 പേരാണ് മരിച്ചത്.6 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പിന്നാലെ ഉടമകളായ ഗൗരവ് ലുത്രയും സൗരഭ് ലുത്രയുഠ തായ്ലൻഡിലേക്ക് കടന്നു. ബ്ലൂ കോർണർ നോട്ടീസടക്കം പുറപ്പെടവിച്ച് സമഗ്രമായ അന്വേഷണണം നടക്കുന്നതിനിടെയിലാണ് ഗോവ പോലീസിന്റെ നിർദേശപ്രകാരം തായ്ലൻഡ് പൊലീസ് ഇവരെ ഫുക്കറ്റിൽ നിന്നും വലയിലാക്കിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി തായ്ലൻഡ് പോലീസ് കഴിഞ്ഞദിവസമാണ് പ്രതികളെ ഗോവ പോലീസിന് കൈമാറിയത്. സംഭവത്തിന് പിന്നാലെ ഇരുവരുടെയും പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഇന്ത്യൻ എംബസി താൽക്കാലിക പാസ്പോർട്ട് അനുവദിച്ചതിനുശേഷമാണ് ഇരുവരെയും നാട്ടിലെത്തിക്കുന്നത്. അപകടം നടന്ന പത്താം ദിവസമാണ് തായ്ലൻഡിൽ നിന്ന് ഡൽഹി എയർപോർട്ടിൽ എത്തിച്ചത്. തീ പിടുത്തത്തിന് അഞ്ച് മണിക്കൂറിനുശേഷം സൗരഭും ഗൗരവും തായ്‌ലൻഡിലേക്ക് കടന്ന് കളഞ്ഞെന്നാണ് കണ്ടെത്തൽ . ഗോവ പൊലീസിന്റെ കസ്റ്റഡിയിൽ തുടരുന്ന ഇരുവരെയും ട്രാൻസിറ്റ് റിമാൻഡ് തേടി ഡൽഹി കോടതിയിൽ ഹാജരാക്കും.നിശാക്ലബ്ബിലെ മാരകമായ തീപിടുത്ത സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി ഉടൻ ഗോവയിലേക്ക് കൊണ്ടുപോകുമെന്നാണ് പോലീസ് നൽകുന്ന വിവരം.
ശബരിമല തിരിച്ചടി പരിശോധിക്കണം സിപിഐ
തിരുവനന്തപുരം. ശബരിമല വിവാദങ്ങൾ എതിർ രാഷ്ട്രീയ ചേരി എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് പരിശോധിക്കണമെന്ന് സിപിഐ
ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്തിട്ടും വിജയിക്കാത്തതിനെപ്പറ്റി ഗൗരവമായ പരിശോധന വേണം
മതന്യൂനപക്ഷങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു പോയിട്ടുണ്ടോ എന്ന് പരിശോധിക്കണം
മതന്യൂനപക്ഷങ്ങൾ വിശ്വാസം എങ്ങനെ തിരിച്ചു പിടിക്കാം എന്നതും പരിശോധിക്കണം
സിപിഐ എക്സിക്യൂട്ടീവ് വാർത്താക്കുറിപ്പിൽ ആണ് നിലപാട് വ്യക്തമാക്കിയത്
വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ദമ്പതികൾ പിടിയിൽ
കരുനാഗപ്പള്ളി:വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ദമ്പതികൾ പിടിയിൽ.
കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ ചിഞ്ചു (45) തൃശ്ശൂർ കൊടുങ്ങല്ലൂർ ശൃംഗപുരം അനീഷ് (48) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
പ്രതികൾ ഡിജിറ്റൽ മാർക്കറ്റിംഗ് സൈറ്റ് വഴി പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. സമയപരിധി കഴിഞ്ഞിട്ടും വിസ നൽകാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസ്സിലാക്കിയത്. തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികൾ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരവേ ഇന്നലെ എറണാകുളം ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി എ സി പി പ്രദീപ്കുമാർ വി എസ് ൻ്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ്, എസ് ഐ മാരായ ഷമീർ, ആഷിക് ,ജോയ് എ എസ് ഐ മാരായ റിലേഷ് ,ഉഷ
എസ് സി പി ഓ ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഉദയം മുകൾ ഗവ: എച്ച്.വി എൽ പി സ്കൂളിൽ സാമൂഹ്യവിരുദ്ധർ പ്രതിമ നശിപ്പിച്ചു
ശൂരനാട് തെക്ക്: ഉദയം മുകൾ ഗവ: എച്ച്.വി എൽ പി സ്കൂളിലെ വർണ്ണക്കൂടാരം പദ്ധതിയിൽ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ കുട്ടികളുടെ പാർക്കിലെ പ്രതിമയാണ് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർ ശൂരനാട് പോലീസിൽ പരാതി നൽകുകയും, കുറ്റക്കാരെ കണ്ടെത്തി നിയമ നടപടികളുമായി മുന്നോട്ട് പോകാൻ എസ്.എം.സി. തീരുമാനിക്കുകയും ചെയ്തു.
ടിപ്പർ മറിഞ്ഞ് ഡ്രൈവർ മരിച്ചു
പത്തനംതിട്ട. വടശ്ശേരിക്കര തെക്കുമലയിൽ ടിപ്പർ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
തെക്കുമല വിൻ റോക്ക് ക്രഷർ യൂണിറ്റിലാണ് ടിപ്പർ താഴ്ചയിലേക്ക് മറിഞ്ഞത്
പെരുമ്പെട്ടി സ്വദേശി 32 വയസ്സുള്ള ശ്രീജിത്താണ് മരിച്ചത്
വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം
10 കോടി ക്ലബില്‍ കെഎസ്ആര്‍ടിസി; ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്
കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്. 10.77 കോടി രൂപയാണ് ഇന്നലത്തെ ടിക്കറ്റ് വരുമാനം. ടിക്കറ്റിതര വരുമാനത്തില്‍ നിന്ന് 76 ലക്ഷം രൂപയും ലഭിച്ചു. ആകെ വരുമാനമായി 11.53 കോടി രൂപയും ലഭിച്ചു. ശബരിമല സര്‍വീസില്‍ നിന്നുള്ള വരുമാനം ഉള്‍പ്പടെയാണിത്. മന്ത്രി ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നേട്ടം അറിയിച്ചത്.
സിഎംഡി ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫിസര്‍മാരുടെയും ഏകോപിതമായ ശ്രമങ്ങളിലൂടെയാണ് മികച്ച വരുമാനം നേടാന്‍ കഴിഞ്ഞതെന്നും കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 8.57 കോടിയായിരുന്നു വരുമാനമെന്നും അദ്ദേഹം കുറിച്ചു.






































