പത്തനംതിട്ട തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ അപകടത്തില്‍ മരണം രണ്ടായി. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ആദിലക്ഷ്മി, നാലുവയസ്സുകാരന്‍ യദുകൃഷ്ണ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായത് ആറ് വിദ്യാര്‍ഥികളാണ്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ വീണത്.
കല്ലട സ്വദേശിയായ യുവതിയുടെ അക്കൗണ്ടില്‍ നിന്നും 22,62,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍
കൊല്ലം: പടിഞ്ഞാറെ കല്ലട സ്വദേശിയായ യുവതിയുടെ അക്കൗണ്ടില്‍ നിന്നും 22,62,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വന്ന കേസിലെ പ്രതികളായ കോഴിക്കോട് പാവണ്ടൂര്‍ സ്വദേശികളായ നിജേഷ് (36), അഖില്‍ജിത്ത് (28), സുരേഷ് (58) എന്നിവരാണ് പിടിയിലായത്.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയാണ് യുവതിയില്‍ നിന്നും പണം തട്ടിയെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശാസ്താംകോട്ട ഡിവൈഎസ്പി ബൈജു കുമാറിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ അനീസ്, എസ്‌ഐമാരായ ശരത്.കെ.പി, ശ്രീകുമാര്‍, എസ്‌സിപിഒ സത്താര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം. നെയ്യാറ്റിൻകര കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പുഴുക്കുന്ന് സ്വദേശിയായ സജീഷ് 38 ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
പോലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ
നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവറാണ്
കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേയ്ക്ക് പോയിരുന്നു’
വൈകിട്ട് 5 മണിക്കാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
തിരുവനന്തപുരത്ത് 26 കോർപ്പറേഷൻ വാർഡുകളിൽ അപരന്മാർ നിർണ്ണായകമാകും, കണ്ണമ്മൂലയിൽ സ്വതന്ത്രരായി 5 രാധാകൃഷ്ണൻന്മാർ
തിരുവനന്തപുരം:കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം കോർപറേഷൻ തെരെഞ്ഞെടുപ്പിൻ്റെ ചിത്രം തെളിഞ്ഞപ്പോൾ 26 വാർഡുകളിൽ ഫലം നിർണ്ണയിക്കുന്നത് അപരൻന്മാരുടെ സ്വാധീമാകും. കോർപറേഷനിൽ ആകെയുള്ളത് 101 വാർഡുകളാണ്.പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികളാട് പേരിൽ സാമ്യമുള്ള ഒന്നിലധികം പേർ ചില വാർഡുകളിലുണ്ട്.
പ്രസ് റ്റീജ് മത്സരം നടക്കുന്ന പേട്ട വാർഡിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും അപരൻന്മാരുണ്ട്.യു ഡി എഫിലെ ഡി അനിൽകുമാറിന് അപരൻന്മാർ 4 പേർ.എൽ ഡി എഫ് ബിജെപി സ്ഥാനാർത്ഥികൾക്ക് ഓരോരുത്തർ വീതവും. ചന്തവിള, കാട്ടായിക്കോണം, പൗഡിക്കോണം ചേങ്കോട്ട് കോണം, ചെമ്പഴന്തി, ശ്രീകാര്യം, കാച്ചാണി, പാതിരപ്പള്ളി, വാഴോട്ട് കോണം ,തമ്പാനൂർ എന്നീ വാർഡുകളിൽ മിക്ക സ്ഥാനാർത്ഥികളും അപര ഭീഷണിയിലാണ്. ബിജെപിയുടെ പ്രമുഖനായ നേതാവ് വി വി രാജേഷ് മത്സരിക്കുന്ന കൊടുങ്ങാനൂർ വാർഡിൽ എതിർ സ്ഥാനാർത്ഥി സി പി എമ്മിലെ വി.സുകുമാരൻ നായർക്ക് വിനയാകുക കെ സുകുമാരൻ നായരും വി സുകുമാരൻ നായരുമാണ്. വഞ്ചിയൂരിലും കുഴിവിളയിലും ഞാണ്ടൂർകോണത്തും സ്വതന്ത്ര അപരൻന്മാരുണ്ട്. കണ്ണമ്മൂല വാർഡിൽ സ്വതന്ത്രരായ 5 രാധാകൃഷ്ണൻന്മാർ മത്സര രംഗത്ത് ഉണ്ട്. എസ് രാധാകൃഷ്ണൻ, എ.എൽ രാധാകൃഷ്ണൻ രാധാകൃഷ്ണൻ നായർ, പാറ്റൂർ രാധാകൃഷ്ണൻ, ആർ രാധാകൃഷ്ണൻ എന്നിവരാണ് പരസ്പരം മത്സരിക്കുന്ന ‘കൃഷ്ണൻന്മാർ ‘. ഉള്ളൂരിൽ ബിജെപി സ്ഥാനാർത്ഥിയായ എസ് അനിൽകുമാറിൻ്റെ അപരൻ്റെ പേരും എസ് അനിൽകുമാർ എന്നതും കൗതുകമാണ്. ഇടവക്കോട്, മെഡിക്കൽ കോളജ്, പട്ടം, ഗൗരീശപട്ടം, തൈക്കാട്, നേമം ,പൊന്നു മംഗലം, പാപ്പനംകോട്, അമ്പലത്തറ എന്നിവിടങ്ങളിലും അപരൻന്മാർ വിളയാടുകയാണ്. മുന്നണി സ്ഥാനാർത്ഥികൾ പ്രചരണ രംഗത്ത് സജീവമായപ്പോൾ അപരൻന്മാർ കർട്ടന് പിറകിലാണ്.
പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; റോഡില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്
കോന്നി: പത്തനംതിട്ടയില്‍ സ്‌കൂള്‍കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. രണ്ടാം ക്ലാസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. റോഡില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത് എന്നാണ് വിവരം.
കരിമാന്‍തോട് തൂമ്പാക്കുളം പ്രദേശത്ത് വച്ച് ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു. പ്രദേശം ഒരു വനഭൂമിയാണ്. വൈകുന്നേരം സ്‌കൂളില്‍ നിന്ന് 7 കുട്ടികളുമായി പോയ ഓട്ടോയാണ് മറിഞ്ഞത്. ഹൈറേഞ്ച് പ്രദേശത്തുന്ന് വീണ ഓട്ടോ താഴേക്ക് മലക്കംമറിഞ്ഞ് വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആദിലക്ഷ്മി മരിച്ചത്.
പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി, കേരളം സുപ്രിം കോടതിക്ക് മറുപടി നൽകി
ന്യൂഡെൽഹി. .പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവികള്‍ പ്രവർത്തനരഹിതമായ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം.
കേരളത്തിൽ 518 പോലീസ് സ്റ്റേഷനുകളിലും സിസിടിവികൾ സ്ഥാപിച്ചു എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ആദ്യഘട്ടത്തിൽ ഇനി സ്ഥാപിക്കാനുള്ളത് രണ്ട് പോലീസ് സ്റ്റേഷനുകളിൽ മാത്രമാണെന്നും അവിടെ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാലാണ് വൈകുന്നേതെന്നും സത്യവാങ്മൂലത്തിൽ.രണ്ടാംഘട്ടത്തിൽ 28 പോലീസ് സ്റ്റേഷനിൽ സിസിടിവികൾ ജനുവരി 27 ഓടെ സ്ഥാപിക്കാൻ കഴിയുമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു.കേസിൽ സംസ്ഥാനങ്ങൾ മറുപടി നൽകാത്തതിൽ ഇന്നലെ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു.
മറുപടി നൽകാത്ത സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന് തിരിച്ചടി
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് തിരിച്ചടി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതി തള്ളി. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണമോഷണക്കേസില്‍ ആറാം പ്രതിയുമാണ്. രണ്ടു കേസുകളിലും ജാമ്യം ലഭിച്ചില്ല.
ഒക്ടോബര്‍ 22നാണ് മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 2019 കാലത്ത് ശബരിമലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്നു മുരാരി ബാബു. 1998 ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ കാര്യം അറിയാവുന്ന മുരാരി ബാബു 2019 ലും 2024 ലും പാളികള്‍ ചെമ്പെന്നു തെറ്റായി രേഖപ്പെടുത്തി. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെക്കൊണ്ടുതന്നെ സ്വര്‍ണം പൂശിക്കണമെന്നു കഴിഞ്ഞവര്‍ഷം ബോര്‍ഡിനു ശുപാര്‍ശ നല്‍കിയതും മുരാരി ബാബുവാണ്. വീണ്ടും സ്വര്‍ണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണു പ്രത്യേക അന്വേഷണസംഘത്തിന്റെ അനുമാനം.
2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടായിരുന്നു മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നുവെന്നും ആരും തിരുത്തിയില്ലെന്നും താന്‍ ചെമ്പ് പാളികള്‍ എന്നെഴുതിയത് ഗൂഢാലോചനയുടെ ഭാഗമല്ലെന്നുമായിരുന്നു ബാബുവിന്റെ മൊഴി.
ഹോങ്കോങ്ങിൽ വൻ തീപിടിത്തം 13 മരണം
ഹോങ്കോങ്ങിൽ വൻ തീപിടിത്തം 13 മരണം
.തീപിടിച്ചത് ഫ്ളാറ്റ് സമുച്ചയത്തിന്
ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലേക്ക് തീ പടരുകയായിരുന്നു
ഫ്ലാറ്റ് സമുച്ചയത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
തായ് പോ ജില്ലയിലാണ് ദുരന്തം
ഫ്ലാറ്റുകളുടെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള ഫോൾഡിംഗിലേക്ക് തീപടർന്നാണ് അപകടം
2,000 അപ്പാർട്ടുമെന്റുകൾ ഉൾക്കൊള്ളുന്ന എട്ട് ബ്ലോക്കുകൾ ഉൾക്കൊള്ളുന്നതാണ് ഭവന സമുച്ചയം
സ്പെഷ്യൽ സബ് ജയിലിൽ റിമാന്റ് പ്രതിമരിച്ചു
കാസർഗോഡ്. സ്പെഷ്യൽ സബ് ജയിലിൽ റിമാന്റ് പ്രതിമരിച്ചു. ദേളി സ്വദേശി മുബഷിറാണ് മരിച്ചത്. 2016ലെ പോക്സോ കേസിൽ പ്രതിയാണ് മുബഷിർ.
പുലർച്ചെയാണ് കാസർഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെ ദേളി സ്വദേശി മുബഷീർ മരിച്ചത്. അഞ്ചുമണിയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട പ്രതിയെ ആശുപത്രിയിൽ എത്തിക്കും വഴി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുബഷീറിന് ജയിലിൽ മർദ്ദനമേറ്റിരുന്നതായി സഹോദരൻ മുഹമ്മദ് സൽമാൻ
ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
2016 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയാണ് മുബഷിർ. കേസിന് പുറകെ വിദേശത്തേക്ക് കടന്ന പ്രതി രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. മൂന്നാഴ്ച മുൻപ് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു….
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു ഒരു കുട്ടിക്ക് ദാരുണാന്ത്യം
പത്തനംതിട്ട . സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു ഒരു കുട്ടിക്ക് ദാരുണാന്ത്യം. ആദിലക്ഷ്മി ( 8 ) ആണ് മരിച്ചത്.
അപകടം പത്തനംതിട്ട കരുമാൻതോട് തൂമ്പാക്കുളത്ത് .കരിമാൻതോട്
ശ്രീനാരായണ സ്കൂളിലെ
കുട്ടികളാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. 6 കുട്ടികളാണ് ഉണ്ടായിരുന്നത്..
വാഹനത്തിന് കുറുകെ പാമ്പ് ചാടിയപ്പോൾ വെട്ടിച്ചതെന്ന് പ്രാഥമിക നിഗമനം
മറ്റ്കുട്ടികളുടെ പരിക്ക് ഗുരുതരമല്ല








































