തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിൻെറ പരസ്യ പ്രചാരണം
സമാപിക്കുന്ന ദിവസം മുതൽ വോട്ടെടുപ്പ്
പൂർത്തിയാകുന്നത് വരെ സംസ്ഥാനത്ത് ഡ്രൈ
ഡേ .വോട്ടെണ്ണൽ നടക്കുന്ന ഡിസംബർ 13നും
ഡ്രൈഡേ ആയിരിക്കും.ആദ്യഘട്ടത്തിൽ
പോളിങ്ങ് നടക്കുന്ന തെക്കൻ ജില്ലകളിൽ
ഡിസംബർ 7 വൈകുന്നേരം 6 മുതൽ
ഡിസംബർ 9ന് വോട്ടെടുപ്പ് പൂർത്തിയാകുന്നത്
വരെ ഡ്രൈഡേ ആയിരിക്കും. രണ്ടാം
ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന വടക്കൻ
ജില്ലകളിൽ ഡിസംബർ 9 വൈകുന്നേരം 6
മുതൽ ഡിസംബർ 11ന് വോട്ടെടുപ്പ് പൂർത്തിയാകും
വരെയും ഡ്രൈ ഡേ ആയിരിക്കും.
തിരഞ്ഞെടുപ്പ്, മദ്യ ലഭ്യത ഒഴിവാക്കി ഡ്രൈ ഡേ ഇങ്ങനെ
12 വർഷത്തെ ഒളിവ് ജീവിതത്തിന് വിരാമം; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി ശൂരനാട് പോലീസിന്റെ പിടിയിൽ
പന്ത്രണ്ട് വർഷക്കാലം ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതകശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തേനൂർ സ്വദേശിയായ സത്യജിയാണ് അറസ്റ്റിലായത്.
2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടർന്ന് വിരോധത്തിലായിരുന്ന പ്രതി, പോരുവഴി ഇടക്കാടിനടുത്തെ വാടകവീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ഭാര്യമാതാവിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
ശൂരനാട് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും, ജാമ്യത്തിലിറങ്ങിയ പ്രതി തമിഴ്‌നാട്ടിലും പാലക്കാടുമായി ഒളിവിൽ പോവുകയായിരുന്നു. ശാസ്താംകോട്ട കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ടെത്താൻ നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല.
കൊല്ലം റൂറൽ പോലീസിന്റെ കൃത്യമായ നീക്കം:
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണുപ്രദീപ് IPS-ന്റെ നിർദ്ദേശപ്രകാരം, പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി ശൂരനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. രുമേഷ്‌സി, എസ്.ഐ. രാജേഷ് ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത് എൻ.എസ്, സിവിൽ പോലീസ് ഓഫീസർ അരുൺ ബാബു ബി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
പ്രതിയുടെ തൊഴിലിനെ അടിസ്ഥാനമാക്കി നടത്തിയ വിശദമായ അന്വേഷണത്തിൽ, പാലക്കാട് മരുതറോഡ് പഞ്ചായത്തിലെ കല്ലേപ്പുള്ളി ചോഴിയംകുളങ്ങര എന്ന സ്ഥലത്താണ് ഇയാൾ കഴിഞ്ഞിരുന്നതെന്ന് വിവരം ലഭിച്ചു. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
ശൂരനാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#Hashtags (In English)
#KeralaPolice
#KollamRuralPolice
#CrimeArrest
#FugitiveCaught
#sooranadu
#LawAndOrder #kollamvartha #KollamPradeshikam
പത്തനംതിട്ടയിൽ ഓട്ടോറിക്ഷ അപകടത്തിൽ മരിച്ച കുരുന്നുകൾക്ക് നാടിൻ്റെ യാത്രാമൊഴി
പത്തനംതിട്ടയിൽ ഓട്ടോറിക്ഷ അപകടത്തിൽ മരിച്ച കുരുന്നുകൾക്ക് നാടിൻ്റെ യാത്രാമൊഴി. കോന്നി കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥികളായ തൂമ്പാക്കുളം വാഴപ്ലാവില്‍ ഷിജിന്റെയും ബിജി പണിക്കരുടെയും മകള്‍ ആദിലക്ഷ്മി(8), തൂമ്പാക്കുളം തൈപ്പറമ്പില്‍ മന്മഥന്റെയും രാജിയുടെയും മകന്‍ യദുകൃഷ്ണ(4) എന്നിവര്‍ക്കാണ് തൂമ്പാക്കുളം ഗ്രാമം കണ്ണീരോടെ വിടനല്‍കിയത്.
വ്യാഴാഴ്ച രാവിലെ 11.45-ഓടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി സ്‌കൂളിലെത്തിച്ചത്. നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഇവിടെ ഇരുവര്‍ക്കും അന്ത്യോപചാരമര്‍പ്പിച്ചു. കുരുന്നുകളുടെ ചേതനയറ്റശരീരം കണ്ട് പലരും വിങ്ങിപ്പൊട്ടി. തുടര്‍ന്ന് പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ രണ്ടുപേരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. വീടുകളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷമാകും സംസ്‌കാരം.
റോഡില്‍ പാമ്പിനെക്കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ 50 അടി താഴ്ചയിലുള്ള തോട്ടിലേക്കുമറിഞ്ഞാണ് രണ്ട് കുട്ടികളുടെ ജീവന്‍പൊലിഞ്ഞത്. കോന്നി കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ആദിലക്ഷ്മി മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. യദുകൃഷ്ണ എല്‍കെജി വിദ്യാര്‍ഥിയും. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് കുഞ്ഞുങ്ങള്‍ക്കും പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കുണ്ട്.

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.
കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലും ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസിലും മുരാരി ബാബു പ്രതിയാണ്. കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ മുരാരി ബാബു ചുമതലയേല്‍ക്കുന്നതിന് മുന്‍പേ ഉത്തരവിട്ടിരുന്നതായും അദ്ദേഹത്തില്‍ അതില്‍ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം. എന്നാല്‍ കോടതി ഇക്കാര്യം തള്ളി. മുരാരി ബാബു ചുമതലയില്‍ ഉണ്ടായിരിക്കെയാണ് കട്ടിളപ്പാളി കൊണ്ടുപോകാന്‍ മഹസര്‍ തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ദ്വാരപാലക ശില്‍പ്പാളിയിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണക്കൊള്ളക്കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു.
അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാർ നിർണ്ണായകമായ മൊഴി നൽകി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്ന് പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയത്.
ഗുണ്ടാ നേതാവ് എയർപോർട്ട് ഡാനി പിടിയിൽ
തിരുവനന്തപുരം. നഗരത്തിലെ പ്രധാന ഗുണ്ടാ നേതാവ് എയർപോർട്ട് ഡാനി പിടിയിൽ.
മറ്റൊരു ഗുണ്ടാ നേതാവിനെ ആക്രമിച്ച
സംഭവത്തിൽ വഞ്ചിയൂർ പൊലീസാണ്
എയർപോർട്ട് ഡാനിയെ പിടികൂടിയത്.
ഒളിവിലായിരുന്ന ഇയാൾ തിരഞ്ഞെടുപ്പ്
കാലത്ത് തിരുവനന്തപുരത്ത് എത്തിയതിലും
പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
നിരവധി കേസുകളിലെ പ്രതി എയര്‍പോര്‍ട് ഡാനിയാണ് പിടിയിലായത്.വഞ്ചിയൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.മറ്റൊരു
ഗുണ്ടാ സംഘത്തെ ആക്രമിച്ച ശേഷം ഇയാൾ
ഒളിവിൽ പോയിരുന്നു.ഏറെ കാലമായി സംസ്ഥാനത്തിന് പുറത്തായിരുന്ന പ്രതി തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ്.
ഇയാള്‍ക്കെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസുണ്ടായിരുന്നു.ഒളിവില്‍ കഴിഞ്ഞത് ബംഗളൂരുവില്‍ എന്ന് പോലീസ്
സ്ഥിരീകരിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പു കാലത്ത് നഗരത്തില്‍ ഗുണ്ടാ സാന്നിധ്യം സജീവമാകുന്നത് പോലീസ് പരിശോധിക്കുന്നുണ്ട്.എയര്‍പോര്‍ട്ട് ഡാനി തിരഞ്ഞെടുപ്പു സമയത്ത് തിരിച്ചെത്തിയതിലും അന്വേഷണം നടക്കുന്നുണ്ട്.
ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ വീട്ടുകാർ.
തൃശ്ശൂർ. വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ വീട്ടുകാർ. അർച്ചനയെ ഭർത്താവ് ഷാരോൺ മർദ്ദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു. അർച്ചന പഠിച്ചിരുന്ന കോളേജിന്റെ മുൻവശത്ത് വച്ച് ഷാരോൺ മർദ്ദിച്ചു എന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ഷാരോണും അമ്മയും കസ്റ്റഡിയിലാണ്
ഒളിച്ചോടി പോയപ്പോൾ, സർട്ടിഫിക്കറ്റുകൾ അടക്കം കൊടുത്തു, നല്ലവണ്ണം ജീവിക്കാൻ വേണ്ടി എന്ന് പിതാവ് പറയുന്നു
ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല. കോളേജിനു മുന്നിൽ വച്ച് ഒരിക്കൽ അർച്ചനയെ മർദ്ദിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ടാണ് രക്ഷിച്ചത്. വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നു എന്നും അർച്ചനയുടെ ബന്ധുക്കൾ പറഞ്ഞു .
സംഭവത്തിൽ ആത്മഹത്യാപ്രേരണയും സ്ത്രീധന നിരോധന നിയമവും ചുമത്തി പോലീസ് കേസെടുത്തു..
കഴിഞ്ഞ ദിവസമാണ് വീടിന് സമീപത്തെ കനാലിൽ പൊള്ളലേറ്റ നിലയിൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
കെമിസ്ട്രിയിൽ പിഎച്ച്ഡി നേടി
കായംകുളം: കെമിസ്ട്രിയിൽ പിഎച്ച്ഡി (കേരള സർവകലാശാല) നേടിയ ജയലക്ഷ്മി കെ.എസ്.കായംകുളം എം എസ് എം കോളേജ് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും കെപിസിടിഎ ആലപ്പുഴ ജില്ലാ പ്രസിഡൻ്റും ആണ്. ആലപ്പുഴ എസ്.എൽ പുരം ശ്രീശൈലത്തിൽ ശിവാനന്ദന്റെയും രത്നമ്മയുടെയും മകളും കൊല്ലം തൃക്കോവിൽവട്ടം ദേവപ്രഭയിൽ സന്തോഷ്‌കുമാറിന്റെ ഭാര്യയുമാണ്.
അക്ഷരശ്ലോക മത്സരത്തിൽ ഒന്നാം സ്ഥാനം
കൊല്ലം റവന്യൂ ജില്ല കലോത്സവത്തിൽ സംസ്‌കൃതം യു പി വിഭാഗം അക്ഷരശ്ലോക മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ് ഉം നേടിയ സ്നിഗ്ധ ദേവി R P(NSNSPMUPS Patharam)
ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്
ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. എസ്എച്ച്ഒയെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധം എന്ന നിലയിലാണ് കാപ്പാ കേസ് പ്രതി കൈരി കിരണിനെതിരെ പൊലീസ് വെടിവച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആര്യന്‍കോട് സ്‌റ്റേഷനിലെ എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദ് ആണ്.
കാപ്പാ കേസില്‍ നാടുകടത്തിയ പ്രതിയാണ് കൈരി കിരണ്‍. കാപ്പ ലംഘിച്ച് കൈരി കിരണ്‍ വീട്ടിലെത്തി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ തേടിയെത്തിയത്. ഈ സമയം ഇയാള്‍ അവിടെ ഉണ്ടായിരുന്നു. ഇതോടെ ഇയാളെ കരുതല്‍ തടങ്കലിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
രണ്ട് മൂന്ന് തവണ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെട്ടുകത്തി വീശുകയും ചെയ്തു. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്‍ പലരും രക്ഷപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എസ്എച്ച്ഒ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പ്രതിയെ വെടിവച്ചത്. എന്നാല്‍ ഈ സമയത്ത് ഓടിമാറിയതിനാല്‍ വെടിയേറ്റില്ല. പിന്നാലെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.








































