കൊല്ലം റവന്യൂ ജില്ല കലോത്സവത്തിൽ സംസ്‌കൃതം യു പി വിഭാഗം അക്ഷരശ്ലോക മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ് ഉം നേടിയ സ്നിഗ്ധ ദേവി R P(NSNSPMUPS Patharam)
ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്
ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. എസ്എച്ച്ഒയെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധം എന്ന നിലയിലാണ് കാപ്പാ കേസ് പ്രതി കൈരി കിരണിനെതിരെ പൊലീസ് വെടിവച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആര്യന്‍കോട് സ്‌റ്റേഷനിലെ എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദ് ആണ്.
കാപ്പാ കേസില്‍ നാടുകടത്തിയ പ്രതിയാണ് കൈരി കിരണ്‍. കാപ്പ ലംഘിച്ച് കൈരി കിരണ്‍ വീട്ടിലെത്തി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ തേടിയെത്തിയത്. ഈ സമയം ഇയാള്‍ അവിടെ ഉണ്ടായിരുന്നു. ഇതോടെ ഇയാളെ കരുതല്‍ തടങ്കലിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
രണ്ട് മൂന്ന് തവണ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെട്ടുകത്തി വീശുകയും ചെയ്തു. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്‍ പലരും രക്ഷപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എസ്എച്ച്ഒ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പ്രതിയെ വെടിവച്ചത്. എന്നാല്‍ ഈ സമയത്ത് ഓടിമാറിയതിനാല്‍ വെടിയേറ്റില്ല. പിന്നാലെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.
നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ അതിഥിതൊഴിലാളി കൊല്ലപ്പെട്ടു. ടാപ്പിങ് തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി ഷാരോൺ (55) ആണ് കൊല്ലപ്പെട്ടത്. വ്യാഴം രാവിലെ ഒൻപതോടെ അരയാട് എസ്റ്റേറ്റിൽ ആയിരുന്നു സംഭവം. പ്രദേശത്ത് ഇന്നലെ മുതൽ ആനയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കാട്ടാന ശല്യം പതിവായ പ്രദേശമാണിത്. ടാപ്പിങ് കഴിഞ്ഞ് മറ്റ് തൊഴിലാളികൾക്കൊപ്പം മടങ്ങിവരികയായിരുന്നു ഷാരോൺ. പിന്നാലെയെത്തിയ കാട്ടാന തൊഴിലാളികളെ ഓടിക്കുകയായിരുന്നു. ഷാരോണിനൊപ്പമുണ്ടായിരുന്നവർ ചിതറിയോടി രക്ഷപെട്ടു. എന്നാൽ ഷാരോണിന് രക്ഷപെടാനായില്ല. റബർ മരങ്ങൾക്ക് പിന്നിലായി കാട്ടാന ഒളിച്ചുനിൽക്കുകയായിരുന്നുവെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവ സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മാറ്റും.
ഗര്‍ഭിണിയായ യുവതി വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭർത്താവ് ഷാരോണിൻ്റെ വീട്ടിൽ നിന്ന് അർച്ചന (20) നിരന്തരം ശാരീരിക പീഡനം നേരിട്ടിരുന്നുവെന്നും ഷാരോണ്‍ തൻ്റെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും അര്‍ച്ചനയുടെ പിതാവ് ഹരിദാസ് വൈകാരികമായി പ്രതികരിച്ചു.
“അവൻ ഞങ്ങടെ കുഞ്ഞിനെ കൊന്നതാ, ഫോൺ ചെയ്യാൻ പോലും മകളെ അനുവദിച്ചിരുന്നില്ല” എന്ന് ചൂണ്ടിക്കാട്ട് ഭർത്താവിനും ഭർതൃമാതാവിനും എതിരെ ആരോപണവുമായി കുടുബം രംഗത്തെത്തി. നന്തിപുലം മാക്കോത്ത് ഷാരോണിൻ്റെ ഭാര്യ അർച്ചനയാണ് പൊള്ളലേറ്റ് മരിച്ചത്.
മകള്‍ അര്‍ച്ചനയെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പിതാവ് ഹരിദാസ് പറഞ്ഞു. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല എന്ന് എന്നും പിതാവ് ആരോപിച്ചു. പിന്നാലെ ഷാരോണിനും മാതാവ് രജനിക്കുമെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.
20 വയസുകാരിയായ അർച്ചനയെ ഇന്നലെ വൈകിട്ട് നാലുമണിയോടുകൂടിയാണ് ഭർതൃ വീട്ടിന് സമീപം പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം മുൻപാണ് ഷാരോണും അർച്ചനയും പ്രണയിച്ച് വിവാഹിതരായത്. പെയിൻ്റിങ് തൊഴിലാളിയായ ഷാരോൺ മുൻപ് കഞ്ചാവ് കേസിൽ പ്രതിയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിനാല്‍ ഷാരോണിനൊപ്പം അര്‍ച്ചന ഇറങ്ങിപ്പോവുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അര്‍ച്ചനയെ ഷാരോണ്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതായി നാട്ടുക്കാർ പറഞ്ഞു. അർച്ചനയുടെ സർട്ടിഫിക്കേറ്റും മറ്റും പിതാവ് ഭർത്ത് വീട്ടിൽ കൊണ്ടു കൊടുത്തിരുന്നു. എന്നാൽ അര്‍ച്ചന പഠിക്കുന്നതില്‍ ഷാരോണിന് താത്പര്യം ഇല്ലായിരുന്നു.
യുവതിയുമായി ഇയാൾ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും ഭാര്യയെ സംശയിച്ചിരുന്നതായും ബന്ധുകൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ ഷാരോണിനെയും രജനിയെയും രാത്രി തന്നെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
‘അർച്ചന പഠിച്ചിരുന്ന കോളജിൻ്റെ മുൻവശത്ത് വച്ച് ഷാരോൺ മർദിച്ചിരുന്നു. കോളജിലെ സെക്യൂരിറ്റി ജീവനക്കാരാനാണ് അർച്ചനയുടെ വീട്ടുകാരെ വിവരം അറിയിച്ചത്. അതിന് പിന്നാലെ പൊലീസിന് പരാതി നൽകിയെന്നും പിതാവ് പറഞ്ഞു. ഫോൺ വിളിക്കാൻ സമ്മതിക്കാറില്ലെന്നും, ഷാരോണിന് സംശയമാണ്” പിതാവ് കൂട്ടിച്ചേർത്തു. വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ യുവാവ് പിടിയിൽ
ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് എട്ടാം ക്ലാസുകാരിയെ ഗോവയിലേക്ക് കടത്തിയ യുവാവ് കൊച്ചിയില്‍ പിടിയില്‍. വര്‍ക്കല തുമ്പോട് തൊഴുവന്‍ചിറ സ്വദേശിയായ ബിനു (26) വാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 18-ാം തിയ്യതിയാണ് ബിനു പെണ്‍കുട്ടിയുമായി നാടുവിട്ടത്. വര്‍ക്കലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആയിരുന്നു ഇവര്‍ ആദ്യം പോയത്. ഇവിടെ നിന്നും മധുരയിലേക്കും ഒരു ദിവസത്തിന് ശേഷം ഗോവയിലേക്കും പോവുകയായിരുന്നു. ഗോവയില്‍ നിന്നും പിന്നീട് ഇരുവരും തിരികെ എറണാകുളത്തേക്ക് എത്തി. എറണാകുളത്ത് നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വര്‍ക്കല പോലീസ് ഇയാളെ പിടികൂടിയത്.
ഗോവയിലും മധുരയിലും വെച്ച് പെണ്‍കുട്ടിയെ ബിനു പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടതോടെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
പെണ്‍കുട്ടിയെ കാണാതായ വിവരം കുടുംബം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ ആരംഭിച്ച അന്വേണത്തില്‍ ഇരുവരും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതായി കണ്ടെത്തുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചത്. പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ഇയാള്‍ എങ്ങോട്ടാണ് പോയതെന്ന വിവരം ലഭിച്ചിരുന്നില്ല. പിന്നാലെയാണ് സിസിടിവി പരിശോധനയില്‍ സൂചനകള്‍ ലഭിച്ചത്.
വര്‍ക്കല പോലീസ് തിരുവനന്തപുരത്തേക്ക് എത്തിയപ്പോഴേക്കും അവര്‍ അവിടുന്ന് മധുരയിലേക്ക് പോയിരുന്നു. പോലീസ് മധുരയില്‍ എത്തിയ സമയത്ത് ഇവര്‍ ഗോവയിലേക്ക് കടന്നു. ഗോവയില്‍ നിന്ന് തിരികെ എറണാകുളത്തേക്ക് എത്തിയ സമയത്താണ് പോലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടിയത്.
ലോറികൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു
ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ആണ് അപകടം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മുബഷീറിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കാസർഗോഡ്.റിമാന്റ് പ്രതി ജയിലിൽ മരിച്ച സംഭവം
മുബഷീറിന്റേത് സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണമില്ല
ഹൃദയാഘാത സാധ്യതയാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്
സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് ബന്ധുക്കൾ
ജയിലിൽ കാണാൻ പോയപ്പോൾ മർദനമേറ്റ കാര്യം മുബഷീർ പറഞ്ഞിരുന്നുവെന്ന് മാതാവ്
ഒരു രോഗവും ഇല്ലാത്ത മകന് അറിയാത്ത ഗുളികൾ നൽകി. Kജയിൽ മാറ്റണമെന്ന് മുബഷീർ പറഞ്ഞു
മരിച്ചതിന്റെ തലേദിവസം പോയപ്പോഴും മുബഷീർ ആശുപത്രിയിലായിരുന്നു
മകന്റെ മരണത്തിൽ അന്വേഷണം വേണമെന്നും മാതാവ് ഹാജിറ
പഞ്ചാബിൽ ഭീകരാക്രമണ പദ്ധതി തകർത്തു
ചണ്ഡീഗഡ്. പഞ്ചാബിൽ ഭീകരാക്രമണ പദ്ധതി തകർത്തു .ലോറൻസ് ബിഷ്ണോയി സംഘാംഗങ്ങൾ അറസ്റ്റിൽ
ഏറ്റുമുട്ടലിനൊടുവിൽ നാലുപേർ അറസ്റ്റിൽ
ഹർവീന്ദർ സിംഗ്, ലഖ്‌വീന്ദർ സിംഗ്, മുഹമ്മദ് സമീർ, രോഹിത് ശർമ്മ എന്നിവരാണ് അറസ്റ്റിൽ ആയത്.
ഇവരിൽനിന്ന് പിസ്റ്റലുകളും 70 കാഡ്രിജുകളും കണ്ടെടുത്തു
പട്യാല പഞ്ച് കുല മൊഹാലി എന്നിവിടങ്ങളിൽ ആക്രമണ പദ്ധതി ഇട്ടിരുന്നതായി പോലീസ്
എടിഎസും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഭീകരാക്രമണ പദ്ധതി തകർത്തത്
വിദേശ ഹാൻഡ്‌ലറായ
ഗോൾഡി ദില്ലന്റെ നിർദ്ദേശപ്രകാരമായിരുന്നു
ഇവർ പ്രവർത്തിച്ചിരുന്നത്
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
മൂവാറ്റുപുഴ. പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
ഇടയാർ സ്വദേശി റിയോ പോൾ ആണ് മരിച്ചത്
കൂത്താട്ടുകുളം അഗ്നിശമന രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥനാണ്
എംസി റോഡിൽ ഇന്നലെ രാത്രി 10 മണിക്കാണ് അപകടം ഉണ്ടായത്







































