കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. തലക്കൊളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
1995-ല്‍ പഞ്ചായത്തിലേക്ക് മത്സരിച്ച അവർ തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. രണ്ടായിരത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായും 2005-ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി തെരഞ്ഞെടുത്തു. 2010-ലും 2020-ലും ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഭക്ഷ്യമേള
ശാസ്താംകോട്ട :
വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിവിധങ്ങളായ ഭക്ഷ്യവസ്തുക്കൾ മേളയുടെ മുഖ്യ ആകർഷണം ആയിരുന്നു. ശാസ്താംകോട്ട സെന്റ് തോമസ് പള്ളി വികാരി ഫാദർ ബിജു തോമസ് മേള ഉദ്ഘാടനം ചെയ്തു.നാടൻ വിഭവങ്ങൾ ആയിരുന്നു മേളയുടെ മുഖ്യ ആകർഷണം. സ്കൂളിലെ വിവിധങ്ങളായ ഹൗസുകളുടെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ രുചികളുടെ ഉത്സവം സംഘടിപ്പിച്ചത്. ഭക്ഷ്യ മേളയിലൂടെ സംഭരിച്ച തുക സ്കൂളിന്റെ ചാരിറ്റി ഫണ്ടിലേക്ക് കൈമാറി.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മഹേശ്വരി എസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് കുറ്റിയിൽ നിസാം അധ്യക്ഷ പ്രസംഗം നടത്തി.സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, വൈസ് ചെയർമാൻ സുബൈർ കുട്ടി കെ കെ വില്ല എന്നിവർ ആശംസകൾ നേർന്നു. അക്കാദമിക് കോഡിനേറ്റർ അഞ്ജനി തിലകം നന്ദി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ യാസിർ ഖാൻ, കെജി കോഡിനേറ്റർ ഷിംന മുനീർ, സ്റ്റാഫ് സെക്രട്ടറി വിനീത, പി.ടി. എ. സെക്രട്ടറി പ്രിയ മോൾ,നാല് ഹൗസുകളുടെയും ലീഡർമാരായ ഗീതു, ജയലക്ഷ്മി, അശ്വതി, നാജിത എന്നീ അധ്യാപികമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പരിപാടികൾക്ക് പ്രോഗ്രാം കോഡിനേറ്റർമാരായ സാലിം അസീസ്, സുബി സാജ്, കായികാധ്യാപകരായ സന്ദീപ് വി ആചാര്യ,റാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് ഈ വർഷത്തെ ഭക്ഷ്യ മേള ഒരു വൻ വിജയമായി തീർന്നു.
നിശ്ചിത സമയപരിധിക്കു മുൻപ് എന്യൂമറേഷൻ ജോലികൾ പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അനുമോദിച്ചു
മൺറോ തുരുത്ത്.കുന്നത്തൂർ നിയോജകമണ്ഡലത്തിൽ സമഗ്ര വോട്ടർ പട്ടിക (SIR) പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് നിശ്ചിത സമയപരിധിക്കു മുൻപ് എന്യൂമറേഷൻ ജോലികൾ പൂർത്തിയാക്കിയ ബി.എൽ ഓ മാരായ R രഞ്ജൻ ( മുതുപിലാക്കാട് RHS ജീവനക്കാരൻ) K.C അജിത് കുമാർ (NCC ഓഫീസ് കൊല്ലം) എന്നിവരെ ബഹുമാനപ്പെട്ട ജില്ലാകളക്ടർ ദേവീദാസ് അനുമോദിച്ചു. പ്രസിഡൻ്റ്സ് ട്രോഫി ജലോത്സവ ഉദ്ഘാടന വേദിയിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി.ജയശ്രീ കുന്നത്തൂർ തഹസീൽദാർ ആർ.കെ സുനിൽ ഡെപ്യുട്ടി തഹസിൽദാർ ചന്ദ്രശേഖരപിള്ള കെ.രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു
ശബരിമല സന്നിധാനത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സ്‌ട്രെച്ചറിൽ ചുമന്നിറക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല സന്നിധാനത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സ്‌ട്രെച്ചറിൽ ചുമന്നിറക്കരുതെന്ന് ഹൈക്കോടതി. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് കോടതി നിർദേശിച്ചു.
മൃതദേഹം സ്‌ട്രെച്ചറിൽ ചുമന്നുകൊണ്ടുവരുന്ന കാഴ്ച മലകയറി വരുന്നവർക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ സന്നിധാനത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സ്ട്രെച്ചറിലാണ് പമ്പയിലേക്ക് മാറ്റുന്നത്. ഈ രീതിയിൽ മൃതദേഹങ്ങൾ മാറ്റുന്നതിൽ ഹൈക്കോടതി ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി. അയ്യപ്പ ഭക്തരുടെ ആരോഗ്യ സുരക്ഷയ്ക്കായി ദേവസ്വം ബോർഡ് സമഗ്ര പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു.
ഇത്തവണ മണ്ഡലകാലം ആരംഭിച്ച് ആദ്യ 8 ദിവസത്തെ തീർത്ഥാടനത്തിനിടെ എട്ട് തീർത്ഥാടകർ ശബരിമലയിൽ വെച്ച് മരിച്ചിരുന്നു.
കൈനകരി അനിത ശശിധരന്‍ വധക്കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ
കൈനകരി അനിത ശശിധരന്‍ വധക്കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ. ഒന്നാം പ്രതി പ്രബീഷിന് ഇന്നലെ ആലപ്പുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 3 ജഡ്ജി എം.സുഹൈബ് വധശിക്ഷ വിധിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിത ശശിധരനെ കൊന്ന് കായലില്‍ തള്ളുകയായിരുന്നു. രണ്ടാം പ്രതി രജനി ഒഡീഷയില്‍ ജയിലിലാണ്. ജാമ്യത്തിലിറങ്ങിയ രജനി ആലപ്പുഴ സ്വദേശിയായ യുവാവുമായി ചേര്‍ന്നു കഞ്ചാവു കടത്തുന്നതിനിടെയാണ് ഒഡീഷയിലെ റായ്ഗഡ് റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ വച്ച് അറസ്റ്റിലായത്.
പ്രബീഷ് കായംകുളം താമരക്കുളത്തു ജോലി ചെയ്യുമ്പോഴാണ് അനിതയുമായി അടുപ്പമാകുന്നത്. ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാന്‍ പ്രബീഷും രജനിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി. പാലക്കാട് ആലത്തൂരില്‍ ജോലി ചെയ്തിരുന്ന അനിതയെ ഇരുവരും ചേര്‍ന്ന് നാട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് കൈനകരിയിലെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു . ബോധരഹിതയായ അനിതയെ മരിച്ചെന്ന് കരുതി വള്ളത്തില്‍ കയറ്റി പൂക്കൈതയാറ്റില്‍ താഴ്ത്തി. കായലില്‍ മുങ്ങിത്താണപ്പോള്‍ ശ്വാസം മുട്ടിയാണ് അനിത മരിച്ചത് . മരിക്കുമ്പോള്‍ അനിത 6 മാസം ഗര്‍ഭിണിയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പു പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് പ്രബീഷിനും രജനിക്കും വധശിക്ഷ വിധിച്ചത്. ഒപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കടത്തല്‍ യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍
ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കടത്തി വില്‍പന നടത്തിയ കേസില്‍ യുവതിയടക്കം രണ്ട് പേര്‍ കൊച്ചി കടവന്ത്ര പൊലീസീന്‍റെ പിടിയില്‍. പന്തളം സ്വദേശി ബോസ് വര്‍ഗീസ്, ആലപ്പുഴ സ്വദേശിനി വിന്ധ്യ രാജന്‍ എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ ഏഴിനാണ് രവിപുരത്തെ വാടകവീട്ടില്‍ നിന്ന് 88 ഗ്രാം മെത്താഫെറ്റമീന്‍ പിടികൂടിയത്.
വീട്ടിലെ താമസക്കാരനായ വയനാട് സ്വദേശി ജോബിന്‍ ജോസ് അന്ന് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് വിന്ധ്യയുടെയും ബോസിന്‍റെയും പങ്ക് വ്യക്തമായത്. മൂവരും ചേര്‍ന്നാണ് ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് കൊച്ചിയിലെത്തിക്കുന്നത്. വാടക വീട്ടില്‍ ശേഖരിച്ച് പായ്ക്ക് ചെയ്ത് പിന്നീട് ഇടപാടുകാര്‍ക്ക വിതരണം ചെയ്യുന്നതാണ് രീതി. ജോബിന്‍ പിടിയിലായതോടെ ഒളിവില്‍ പോയ കൂട്ടാളികളെ ഒന്നരമാസം നീണ്ട അന്വേഷണത്തിലൂടെയാണ് പിടികൂടിയത്.
ദിവൃഗർഭം നൽകാം എന്ന് ധരിപ്പിച്ച് പീഡനം, വ്യാജ സിദ്ധൻ പിടിയിൽ
തിരുവനന്തപുരം. ദിവ്യഗർഭം ധരിപ്പിക്കാം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ പിടിയിൽ.
മലപ്പുറം കാളികാവ് സ്വദേശി സജിൽ ഷറഫുദ്ദീനെ തിരുവനന്തപുരത്ത് നിന്ന് കൊളത്തൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
താൻ മഹ്ദി ഇമാം ആണ് എന്നായിരുന്നു ഇയാൾ അവകാശപ്പെട്ടത്.
കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് പരാതിക്കാരി.
ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി രജനിക്കും വധശിക്ഷ
ആലപ്പുഴ. കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി രജനിക്കും വധശിക്ഷ.
ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി മൂന്നിന്റേതാണ് വിധി.
ഒന്നാം പ്രതി പ്രബീഷിനെ കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ആലപ്പുഴ സ്വദേശികളായ പ്രബീഷും രജനിയും വർഷങ്ങളായി ഒരുമിച്ചായിരുന്നു താമസം.
ഇതിനിടെ പാലക്കാട് ജോലി ചെയ്തിരുന്ന അനിതയുമായി പ്രബീഷ് പ്രണയത്തിലായി.
ഗർഭിണിയായതോടെ വിവാഹ കഴിക്കണമെന്ന ആവശ്യം അനിത ഉയർത്തിയിരുന്നു.
ഗർഭം ഒഴിവാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പ്രബീഷും രജനിയും ചേർന്ന് കൊല നടത്തിയത്.
രജനിയുടെ തോട്ടുവാത്തലയിലെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം പൂക്കൈതയാറ്റിൽ മൃതദേഹം തള്ളി.
കൊലപാതകത്തിന്റെ ക്രൂരത കണക്കിലെടുത്താണ് കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു പ്രബീഷിന്റെ ശിക്ഷാവിധി.
ലഹരിക്കടത്ത് കേസിൽ ഒഡീഷയിലെ ജയിലിലായിരുന്ന രജനിയെ അന്ന് കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല.
കോടതിയുടെ നിർദേശപ്രകാരമാണ് രജനിയുടെ ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിയത്.
112 സാക്ഷികളുണ്ടായിരുന്ന കേസിൽ 82 പേരെ വിസ്തരിച്ചു.
131 രേഖകളും, പൂക്കൈതയാറ്റിൽ മൃതദേഹം തള്ളാൻ ഉപയോഗിച്ച ഫൈബർ വള്ളമടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി പറഞ്ഞിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള കേസിൽ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച്ച
തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെയുള്ള ബലാൽസംഗ,ഭ്രൂണഹത്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും.അതിജീവിതയ്‌ക്കെതിരെ രാഹുൽ സീൽഡ് കവറിൽ ചില
രേഖകൾ കോടതിയിൽ നൽകിയിട്ടുണ്ട്.രാഹുൽ വിവാഹ വാഗ്‌ദാനം നൽകിയിരുന്നതായും,രാഹുലിന്റെ വീട്ടിൽ വിവാഹം സമ്മതിക്കാൻ വേണ്ടിയാണു ഗർഭം ധരിച്ചതെന്നും പെൺകുട്ടി പോലീസിനു മൊഴി നൽകിയിരുന്നു.
രാഷ്ട്രീയ പ്രേരിതമായ കേസെന്നു ആരോപിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും.യുവതിക്കെതിരെ തെളിവെന്നു ചൂണ്ടിക്കാട്ടി സീൽഡ്
കവറിൽ ചില രേഖകൾ രാഹുൽ കോടതിയിൽ നൽകിയിട്ടുണ്ട്.ഗർഭചിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖ,പരാതി നൽകാൻ മറ്റൊരാൾ യുവതിയെ സമ്മർദ്ദപ്പെടുത്തുന്നതിന്റെ രേഖകൾ എന്നിവയാണ് കൈമാറിയതെന്നാണ് വിവരം.എന്നാൽ രാഹുലിനെതിരെ പെൺകുട്ടി നൽകിയിരിക്കുന്ന മൊഴിയിൽ രാഹുലിന് കുരുക്കാകുന്ന പല കാര്യങ്ങളുമുണ്ട്.രാഹുൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായി പെൺകുട്ടിയുടെ മൊഴിയുണ്ട്.
ഡിവോഴ്‌സ് ആയതിനാൽ രാഹുലിന്റെ വീട്ടിൽ വിവാഹത്തിന് സമ്മതിക്കില്ലെന്നും,കുഞ്ഞുണ്ടെങ്കിൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കുമെന്നും വിശ്വസിപ്പിച്ചു.ഗർഭം ധരിച്ചത് അതിനാലാണന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം അഞ്ചു മാസം കഴിഞ്ഞാണ് രാഹുൽ
മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകി.അതേ സമയം ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തിയിരുന്നു.വഞ്ചിയൂരിലുള്ള അഭിഭാഷകന്റെ ഓഫീസിൽ നേരിട്ടെത്തി വക്കാലത്തു ഒപ്പിട്ട ശേഷമാണു ഒളിവിൽ പോയത്.







































