രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്ത് പൊലീസ്. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍, ദീപ ജോസഫ്, രഞ്ജിത പുളിക്കന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് ഒന്നാം പ്രതി. സുപ്രീം കോടതി അഭിഭാഷകയായ ദീപ് ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയും സന്ദീപ് വാര്യര്‍ നാലാം പ്രതിയുമാണ്. അഞ്ചാം പ്രതി രാഹുല്‍ ഈശ്വര്‍ പൊലീസ് കസ്റ്റഡിയിലാണ്. രാഹുല്‍ ഈശ്വറിനെ വീട്ടില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. രാഹുല്‍ ഈശ്വറിനെ എ.ആര്‍. ക്യാംപിലെത്തിച്ചു.
അഞ്ചു പേരുടെ പേരെടുത്ത് പറഞ്ഞാണ് അതിജീവത പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ അല്പസമയത്തിനകം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിലേക്ക് കൊണ്ടുവരും. ഇവിടെവെച്ച് ചോദ്യം ചെയ്യലിന് വിധേയനാക്കും. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ്, അതിജീവിതയെ അപമാനിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടി ഉണ്ടായിരിക്കുന്നത്.
ഇരയുടെ ചിത്രം സന്ദീപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തപ്പെടുമെന്നതിനാല്‍ സന്ദീപ് ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷമായിരുന്നു സന്ദീപ് ചിത്രം നീക്കിയത്. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന, പണ്ട് ഞാന്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച കല്യാണ ഫോട്ടോ ചിലര്‍ ദുരുപയോഗിക്കുന്നതായി കാണിച്ച് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലരും സന്ദേശം അയച്ചെന്നായിരുന്നു സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസില്‍ സാമൂഹ്യ പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയിലായി. തിരുവനന്തപുരം സൈബര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയതിനാണ് നടപടി. അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ അല്പസമയത്തിനകം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിലേക്ക് കൊണ്ടുവരും. ഇവിടെവെച്ച് ചോദ്യം ചെയ്യലിന് വിധേയനാക്കും. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ്, അതിജീവിതയെ അപമാനിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടി ഉണ്ടായിരിക്കുന്നത്.
പത്തനംതിട്ട. കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാല്‍സംഗം ചെയ്തു. പത്തനംതിട്ട അടൂരിലാണ് ഹോം നഴ്സിനെ ബലാല്‍സംഗം ചെയ്തതായി പരാതി.
70 കാരിയെ ശുശ്രൂഷിക്കാൻ ജോലിക്കെത്തിയ 58 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റെന്നി റോയെ എറണാകുളത്തു നിന്നാണ് പിടിയിലായത്. പതിനാറാം തീയതിയാണ് 70 കാരിയുടെ മകൻ റെന്നി എറണാകുളത്തു നിന്ന് വരുന്നത്. കൂട്ടുകാർക്കൊപ്പം മദ്യപിച്ച ശേഷം രാത്രി ഹോം നേഴ്സിനെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ശൂരനാട്: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ചക്കുവള്ളി 12-ാം വാർഡിൽ പാട്ടുപാടി വോട്ട് അഭ്യർത്ഥിച്ച് ശ്രദ്ധേയനാവുകയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഫിറോസ് എം. ശൂരനാട്. രാഷ്ട്രീയ പാരമ്പര്യം മാത്രമല്ല, സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫിറോസ്, നിരവധി ആൽബങ്ങളിൽ ഗായകനായും സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഫിറോസിന്റെ പിതാവ് വി. എം. ഹനീഫ 1980-85 കാലഘട്ടത്തിൽ ഇതേ വാർഡിലെ മെമ്പർ ആയിരുന്നു. പിതാവ് ജനപ്രതിനിധിയായിരുന്ന അതേ വാർഡിൽ തന്നെയാണ് മകനും ജനവിധി തേടുന്നത്.
കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ഫിറോസ്, 10 വർഷം മുമ്പ് തനിക്ക് ലഭിച്ച സ്ഥാനം വേണ്ടെന്ന് വെച്ച് മറ്റൊരാൾക്ക് നൽകിയിരുന്നു. എന്നാൽ, തുടർച്ചയായി മത്സരിക്കുന്നവരെ മാറ്റിനിർത്തി പുതിയ യുവാക്കൾക്ക് അവസരം നൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോൺഗ്രസ് പാർട്ടി തള്ളിക്കളഞ്ഞതോടെയാണ് അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ശക്തനായ KSU പ്രവർത്തകനായിരുന്നു ഫിറോസ്. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ശൂരനാട് മണ്ഡലം ജനറൽ സെക്രട്ടറി, രണ്ട് തവണ യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി, INTUC യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി, INTUC സിനിമ യൂണിയൻ ഇഫ്റ്റാ സംസ്ഥാന നിർവ്വാഹക സമിതി അംഗം, INTUC കുന്നത്തൂർ റീജിയണൽ ജനറൽ സെക്രട്ടറി, നിലവിൽ കോൺഗ്രസ് ശൂരനാട് മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
. ഒരുപാട് സ്വപ്ന പദ്ധതികൾ നടപ്പിലാക്കാൻ യുവാക്കൾക്ക് കഴിയുമെന്നും അത്തരം പദ്ധതികൾ തന്റെ മനസ്സിലുണ്ടെന്നും അദ്ദേഹം പറയുന്നു. “ഈ പദ്ധതികൾ നടപ്പിലാക്കി തന്റെ നാടിനെ വികസനത്തിന്റെ പാതയിൽ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യം” എന്നും ഫിറോസ് കൂട്ടിച്ചേർത്തു.
പാലക്കാട്. മലമ്പുഴ സർക്കാർ സ്കൂളിന് സമീപം ഇന്നലെ കണ്ടെത്തിയ പുലിയെ പിടികൂടാൻ ആകാത്തതിൽ ആശങ്കയിലായി പ്രദേശവാസികൾ. ഇന്നലെ രാത്രി യാത്രക്കാർ കണ്ട പുലിക്കായി ഇന്നും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്തെ ജാഗ്രത തുടരണമെന്ന പോലീസ് വകുപ്പും.. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം.
മലമ്പുഴ ഹൈസ്കൂളിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് കാർ യാത്രക്കാർ പുലിയെ കണ്ടത്. ജലസേചനവകുപ്പ് ജയിലിനായി വിട്ടുകൊടുത്ത സ്ഥലത്തെ മതിലിലാണ് പുലി ഉണ്ടായിരുന്നത്. തുടർന്ന് ആർആർടി സംഘം രാത്രി വൈകിയും ഇന്നും മലമ്പുഴ സർക്കാർ സ്കൂൾ പരിസരം, ഉൾപ്പടെ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. . ഇതോടെയാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദ്ദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പോലീസും വനം വകുപ്പുഅറിയിച്ചു. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് രണ്ട് സംഘങ്ങളായി വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരും.പൊലീസ് സഹായത്തോടെ പ്രദേശത്തെ CCTV ദൃശ്യങ്ങൾ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ് . ഇന്നത്തെ രാത്രി പരിശോധനക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കും.
കൊല്ലം .പുനലൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി പേപ്പർ മില്ലിന് സമീപം വള്ളക്കടവ് ഭാഗത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത് മൃതദേഹത്തിന് ഏകദേശം നാല് ദിവസം പഴക്കം 50 നും 55 നും ഇടയിൽ പ്രായമുള്ള ആളെന്നും നിഗമനം
വെള്ളത്തിൽ ഒഴുകിവരുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
ന്യൂഡെൽഹി.ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ.ഹൽദ്വാനി ജില്ലയിൽ നിന്നാണ് NIA അറസ്റ്റ് ചെയ്തത്.ബിലാലി പള്ളിയിലെ പുരോഹിതനായ മുഹമ്മദ് ആസിഫും ഇയാളുടെ സഹായി നാസർ കമാൽ എന്നിവരെയാണ് പിടികൂടിയത്. എന്നെയെ സംഘം ഇവരെ ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു.ഉമർ നബിയുടെ ഫോൺകോൾ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബി ഫോണിൽ ഇരുവരുമായി സംസാരിച്ചതിന്റെ വിവരങ്ങൾ എൻഐഎക്ക് ലഭിച്ചിരുന്നു.
ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 15കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് വെങ്ങാലി പാലത്തിന് സമീപത്തുവെച്ച് നടന്ന അപകടത്തില്‍ പുതിയാപ്പ പണ്ടാരക്കണ്ടി പള്ളിത്തൊടി വീട്ടില്‍ ലൈജുവിന്റെ മകള്‍ ശിവനന്ദയാണ് (15) മരിച്ചത്. സഹോദരി ശിവാനിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടേകാലോടെ ആയിരുന്നു അപകടം.
പുതിയാപ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് ശിവനന്ദ. മൂത്ത സഹോദരിയായ ശിവാനിയാണ് സ്‌കൂട്ടറോടിച്ചിരുന്നത്. ജെ.ഡി.ടി ഇസ്ലാമിലെ പ്‌ളസ് ടു വിദ്യാര്‍ത്ഥിയാണ്. സ്‌കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ശിവനന്ദ. സ്‌കൂട്ടറുമായി റോഡ് മുറിച്ചുകടക്കുമ്പോഴാണ് കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിടിച്ചത്. എലത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന് തൊട്ടു പിന്നാലെ വരികയായിരുന്നു കോഴിക്കോട്ടേയ്ക്കുള്ള ബസ്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പാടെ തകര്‍ന്നു. തല്‍ക്ഷണം തന്നെ ശിവനന്ദ മരണപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്നയുടന്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.
റാഞ്ചി: മുന്‍ ക്യാപ്റ്റന്മാര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. 38 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. വിരാട് കോഹ്‌ലി സെഞ്ചുറിയുമായി നിറഞ്ഞാടിയപ്പോള്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. 102 പന്തില്‍ നിന്നാണ് കോഹ്‌ലി തന്റെ കരിയറിലെ 83-ാം സെഞ്ചുറി നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. എന്നാല്‍ പിന്നീട് രോഹിതും വിരാട് കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവര്‍ അവസാനിക്കുമ്പോള്‍ 80-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് രോഹിത്തും കോഹ്‌ലിയും അര്‍ധസെഞ്ചുറി തികച്ചതോടെ ഇന്ത്യ സ്‌കോറും ഉയര്‍ന്നു. ടീം സ്‌കോര്‍ 161 ല്‍ നില്‍ക്കേയാണ് രോഹിത്ത് പുറത്തായത്. അഞ്ചുഫോറുകളും മൂന്ന് സിക്സറുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തമാക്കി. കരിയറില്‍ 352 സിക്‌സറുകളാണ് താരം പറത്തിയത്. പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയെ (351) ആണ് രോഹിത് മറികടന്നത്.
കേരളാ പോലീസിലെ വിവിധ തസ്തികകളില്‍ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്, ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍,അസിസ്റ്റന്റ്‌റ് ജയിലര്‍,കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, പോലീസ് കോണ്‍സ്റ്റബിള്‍ എന്നിങ്ങനെ നിരവധി ഒഴിവുകളാണ് ഉള്ളത്. വിശദമായി പരിശോധിക്കാം.
സബ് ഇന്‍സ്‌പെക്ടര്‍ 1.വകുപ്പ്: പോലീസ് (കേരള സിവില്‍ പോലീസ്)
ഉദ്യോഗപ്പേര്: സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് (ട്രെയിനി)
(വനിതകള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാന്‍ അര്‍ഹതയില്ല.
ആംഡ് പോലീസ് 1.വകുപ്പ്: പോലീസ് (ആംഡ് പോലീസ് ബറ്റാലിയന്‍)
ഉദ്യോഗപ്പേര്: ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)
(വനിതകളും ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.പോലീസ് കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം)
ശമ്പളം: ? 45,600 – 95,600/-
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍
പ്രായപരിധി: കാറ്റഗറി – I [ഓപ്പണ്‍ മാര്‍ക്കറ്റ്] : 20-31വയസ്സ്
കാറ്റഗറി – II [കോണ്‍സ്റ്റാബുലറി] : 20-36 വയസ്സ്.
വിദ്യാഭ്യാസ യോഗ്യത: ബിരുദം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 31.12.2025
പൂര്‍ണ്ണ വിജ്ഞാപനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://www.keralapsc.gov.in/sites/default/files/2025-11/noti-446-447-25.pdf
അസിസ്റ്റന്റ്‌റ് ജയിലര്‍ 1.വകുപ്പ് : പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ്
ഉദ്യോഗപ്പേര് : അസിസ്റ്റന്റ്‌റ് ജയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട്, സബ് ജയില്‍/സൂപ്പര്‍ വൈസര്‍, ഓപ്പണ്‍ പ്രിസണ്‍/സൂപ്പര്‍ വൈസര്‍, ബോര്‍സ്റ്റല്‍ സ്‌കൂള്‍ /ആര്‍മറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കുറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ ലക് ചറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ / ട്രെയിനിംഗ് ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍/ സ്റ്റോര്‍ കീപ്പര്‍, ഓപ്പണ്‍ പ്രിസണ്‍
ശമ്പളം: ? 43,400 – 91,200/-
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-36 വയസ്സ്
യോഗ്യത: ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം.
തസ്തികയുടെ പേര്: പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (വിമുക്ത ഭടന്മാര്‍)
3.ശമ്പളം: 31,100 – 66,800/-
ഒഴിവുകളുടെ എണ്ണം: സമുദായം ഒഴിവുകളുടെ എണ്ണം: മുസ്ലീം- 7 (ഏഴ്), പട്ടികജാതി- 6,വിശ്വകര്‍മ്മ -1, പട്ടികവര്‍ഗ്ഗം- 1,ഹിന്ദു നാടാര്‍ -1, എസ് സി സി സി- 1,ധീവര- 1,എല്‍ സി/എ ഐ- 1,എസ് ഐ യു സി നാടാര്‍-1
(മിലിട്ടറി ആന്‍ഡ് സെന്റട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് സേനകളില്‍ ഡ്രൈവര്‍മാരായി സേവനമനുഷ്ടിച്ചു വന്നിരുന്ന വിമുക്ത ഭടന്മാര്‍ക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പാണിത്.
ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികളും വനിതകളും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാന്‍ അര്‍ഹരല്ല)
തസ്തികയുടെ പേര് : പോലീസ് കോണ്‍സ്റ്റബിള്‍ (ബാന്‍ഡ്/ബ്യൂഗ്ലര്‍/ഡ്രമ്മര്‍)
ശമ്പളം : ? 31,100 – 66,800/- 4.
4.ഒഴിവുകളുടെ എണ്ണം: സമുദായം ഒഴിവുകളുടെ എണ്ണം : മുസ്ലീം 14, ഈഴവ/ബിലവ/തിയ്യ- 08,
പട്ടികജാതി – 03 , പട്ടികവര്‍ഗ്ഗം- 03, വിശ്വകര്‍മ്മ – 03,ധീവര- 01, എസ് സി സി സി- 01, ഹിന്ദു നാടാര്‍ – 01,എല്‍ സി/എ ഐ -01.
നിയമനരീതി : നേരിട്ടുളള നിയമനം
പ്രായപരിധി : 18-29 വയസ്സ്
വിദ്യാഭ്യാസ യോഗ്യത: a) ഹയര്‍സെക്കന്ററി b) സംസ്ഥാന/കേന്ദ്ര സര്‍ക്കാരിന് കീഴില്‍ രജിസ്‌ട്രേഷനുള്ള ഒരു സ്ഥാപനം/ബാന്‍ഡ് ട്രൂപ്പില്‍ നിന്ന് പോലീസ് ബാന്‍ഡ് യൂണിറ്റിന്റെ ബാന്‍ഡ്, ബ്യൂഗിള്‍, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങള്‍ എന്നിവ വായിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.