Home Blog Page 124

തേനീച്ചക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

തേനീച്ചക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ 62 വയസ്സുള്ള റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഉത്തർപ്രദേശിലെ എട്ടായിൽ ഞായറാഴ്ചയാണ് സംഭവം.

അലിഗഞ്ച് ഏരിയക്ക് കീഴിലുള്ള കിനൗദി ഖൈരാബാദ് ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ അത്തർ സിംഗ് മക്കളോടൊപ്പം തൻ്റെ കൃഷിയിടത്തിൽ വെള്ളം നനയ്ക്കാൻ പോയപ്പോഴാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്.

അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ സിങ്ങിന്റെ ശരീരത്തിൽ പലഭാഗത്തും കുത്തേറ്റു. കടിയേറ്റ് അവശനിലയിലായ അദ്ദേഹം ഉടൻതന്നെ അവിടെ കുഴഞ്ഞുവീണു.

അബോധാവസ്ഥയിലായ അത്തർ സിങ്ങിനെ ഉടൻതന്നെ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരാൾക്ക് ഒരേ സമയം നൂറുകണക്കിന് തേനീച്ചകളുടെ കുത്തേൽക്കുന്നത് മാരകമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ മരണം സംഭവിക്കാൻ സാധ്യത കൂടുതലാണെന്നും അലിഗഞ്ച് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർ അഖ്‌ലാഖ് ഖാൻ അറിയിച്ചു.

വ്യാജ മുന്‍ഗണന റേഷന്‍ കാര്‍ഡ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

വ്യാജ മുന്‍ഗണന റേഷന്‍ കാര്‍ഡ് അച്ചടിച്ച് വിതരണം ചെയ്യപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ബീമാപ്പള്ളി, പൂന്തുറ എന്നിവിടങ്ങളിലായി 146 വ്യാജ മുന്‍ഗണന കാര്‍ഡുകളാണ് വിതരണം ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബീമാപ്പള്ളി റേഷന്‍ കടയുടമ സഹദ്ഖാന്‍, കംപ്യൂട്ടര്‍ സെന്റര്‍ ഉടമ ഹസീബ് ഖാന്‍ എന്നിവരെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുന്‍ഗണേതര വിഭാഗത്തിലെ വെള്ള, നീല കാര്‍ഡ് ഉടമകളെയാണ് മുന്‍ഗണനാകാര്‍ഡ് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റിയത്. അപേക്ഷ നല്‍കിയശേഷം റേഷന്‍ കാര്‍ഡ് മാനേജിങ് വെബ്സൈറ്റിലെ പാസ്വേര്‍ഡും ഡാറ്റാബേസിലെ വിവരങ്ങളും ചോര്‍ത്തിയാണ് കാര്‍ഡുകള്‍ മാറ്റിനല്‍കിയത്. ജൂണ്‍ മുതലാണ് തട്ടിപ്പ്. കാര്‍ഡുകാരില്‍ പലരും റേഷന്‍കടയില്‍നിന്ന് ഭക്ഷ്യസാധനങ്ങളും വാങ്ങിയിട്ടുണ്ട്. ഭക്ഷ്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്.

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ സംഭവം: രാഹൂൽ ഈശ്വർ അറസ്റ്റിൽ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിക്കുകയും, അതി ജീവിതയെപ്പറ്റിയുള്ള വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ സാമൂഹ്യ പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ, കെ പി സി സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ നാലാം പ്രതിയാണ്. രഞ്ജിത പുളിക്കൽ, ദീപാ ജോസഫ് എന്നിവർ ഒന്നും രണ്ടും പ്രതികളാണ്.തിരുവനന്തപുരം സൈബര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയതിനാണ് നടപടി.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ എ ആർ ക്യാംപിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാഹുലിൻ്റെ ലാപ്ടോപ്പും ഫോണും പോലീസ് പിടിച്ചെടുത്തു.
നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ്, അതിജീവിതയെ അപമാനിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടി ഉണ്ടായിരിക്കുന്നത്.

കന്നഡ നടന്‍ എം.എസ്. ഉമേഷ് അന്തരിച്ചു

പ്രശസ്ത കന്നഡ നടന്‍ എം.എസ്. ഉമേഷ് (80) അന്തരിച്ചു. അര്‍ബുദ ബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം വീട്ടില്‍ കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കന്നഡ സിനിമയിലെ തന്നെ മികച്ച ഹാസ്യ വേഷങ്ങള്‍ ചെയ്യുന്ന നടനായിരുന്നു ഉമേഷ്.
തപ്പു തലങ്കല്‍, കിലാഡി ജോഡി, മക്കല രാജ്യ, കഥാ സംഗമ, അന്ത, ഗുരു ശിഷ്യരു തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആറ് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന കരിയറില്‍ ഏകദേശം 400-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബി.ആര്‍. പന്തുലുവിന്റെ മക്കള രാജ്യ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഉമേഷ് സിനിമാ ലോകത്തേക്ക് കടക്കുന്നത്.

ദുരഭിമാന കൊല,കൊല്ലപ്പെട്ട കാമുകനെ സംസ്കാര ചടങ്ങുകൾക്ക് മുമ്പ് പ്രതീകാത്മകമായി വിവാഹം ചെയ്തു കാമുകി

മുംബൈ. മഹാരാഷ്ട്രയിൽ ദുരഭിമാന കൊല
കൊല്ലപ്പെട്ട കാമുകനെ സംസ്കാര ചടങ്ങുകൾക്ക് മുമ്പ് പ്രതീകാത്മകമായി വിവാഹം ചെയ്തു കാമുകി

മഹാരാഷ്ടയിലെ നന്ദേഡിലാണ് സംഭവം
കൊല്ലപ്പെട്ടത് 20 കാരനായ സക്ഷം

കാമുകി ആഞ്ചൽ സിന്ദൂരമണിഞ്ഞ് കൊല്ലപ്പെട്ട കാമുകന്റെ വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു

ആഞ്ചലിന്റെ കുടുംബം അതിക്രൂരമായി ഇരുപതുകാരനെ കൊലപ്പെടുത്തുകയായിരുന്നു

സൈബർ പോരാട്ടം പരസ്പരം; കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല ഹൈബിക്ക്

തിരുവനന്തപുരം .കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല എറണാകുളം എംപി ഹൈബി ഈഡന്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. തുടർച്ചയായുള്ള വിവാദങ്ങൾക്കു പിന്നാലെയാണ് നേതൃമാറ്റം. മീഡിയാ സെൽ ചെയർമാനായ വിടി ബെൽറാമിനെ മാറ്റിയതിനൊപ്പം സെല്ലിന്റെ പേരിലും മാറ്റം വരുത്തി പുനഃസംഘടനയുടെ ഭാഗമായാണ് ഹൈബിഈഡന് ചുമതല നൽകിയതെന്നായിരുന്നു  വിടി ബൽറാമിന്റെ പ്രതികരണം


കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ വന്ന ബീഡി-ബിഹാർ പോസ്റ്റ് വിവാദത്തിൽ വലിയ വിമർശനമാണ് കെപിസിസി നേതൃത്വത്തിന് നേരിടേണ്ടി വന്നത്. ജാഗ്രതക്കുറവ് ഉണ്ടായെന്നു പറഞ്ഞ് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നു. പോസ്റ്റ് തന്റെ അറിവോടെ അല്ലെന്ന് ഡിജിറ്റൽ മീഡിയ ചെയർമാൻ  വിടി ബൽറാം,  അറിയിച്ചങ്കിലും ഇത് അംഗീകരിക്കാൻ നേതൃത്വം തയ്യാറായില്ല.  രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശന് എതിരെ സൈബർ ആക്രമണം അതിരുവിട്ടതോടെ ദേശീയ നേതൃത്വo സെല്ലിന്റെ കാര്യത്തിൽ‌ ഇടപെടൽ ശക്തമാക്കി.
കഴിഞ്ഞ കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ദീപാദാസ്മുൻഷി തന്നെയാണ് പുതിയ ചുമതല ഹൈബി ഈഡനെ അറിയിച്ചത്.
എന്നാൽ മൂന്നുവർഷത്തോളം കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാനായി പ്രവർത്തിച്ചയാളാണ് താനെന്നും ഭാരവാഹികളുടെ
പുനഃസംഘടനയുടെ ഭാഗമായാണ് ഹൈബിഈഡനു ചുമതല നൽകിയതെന്നും വിടി ബൽറാം

ദേശീയ തലത്തിലും മറ്റു സംസ്ഥാന ഘടകങ്ങളിലും സോഷ്യൽ മീഡിയ സെൽ എന്നറിയപ്പെടുന്നതിനാൽ കേരളത്തിലും
അങ്ങനെ തന്നെ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം .മുതിർന്ന നേതാക്കളുടെ നിരീക്ഷണത്തിൽ പ്രഫഷനൽ ടീമിനെ  ഉപയോഗിച്ച് സെൽ  ശക്തമാക്കാനാണ്  ഹൈബിയുടെ നീക്കം.

തമിഴ്‌നാട്ടില്‍ വീണ്ടും ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 12 പേര്‍ മരിച്ചു

ചെന്നൈ: കഴിഞ്ഞ ദിവസവും തമിഴ്നാട്ടില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചതിന് പിന്നാലെ വീണ്ടും ബസുകള്‍ കൂട്ടിയിടിച്ച് അപകടം. തമിഴ്നാട് സമീപം നാച്ചിയാര്‍പുരത്ത് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നാച്ചിയാര്‍പുരം പോളിടെക്നിക് കോളജിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.
പരിക്കേറ്റവരെ തിരുപ്പത്തൂരിലെയും ശിവഗംഗയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. കാരൈക്കുടിയിലേക്ക് പോകുകയായിരുന്ന ബസും മധുരയിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു.

ശബരിമലയിൽ ഭക്തൻ കുഴഞ്ഞുവീണു മരിച്ചു

ശബരിമല. ഭക്തൻ കുഴഞ്ഞുവീണു മരിച്ചു
ശബരിമലയിൽ ഭക്തൻ കുഴഞ്ഞുവീണു മരിച്ചു
കാസർഗോഡ് ഉദുമ സ്വദേശി ബാലകൃഷ്ണനാണ് (63) മരിച്ചത്

മൃതദേഹം പമ്പ ആശുപത്രിയിലേക്ക് മാറ്റി

ഇതുവരെ കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം 11 ആയി

കൊല്ലം ആഴക്കടലിൽ വൻ എണ്ണ സമ്പത്ത്?കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്, വൻ കുതിച്ചുചാട്ടമെന്ന് കേന്ദ്രം

ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതാ ലക്ഷ്യങ്ങൾക്ക് കരുത്തേകിക്കൊണ്ട്, കേരള-കൊങ്കൺ തീരക്കടലിലെ ആഴമേറിയ പ്രദേശങ്ങളിൽ വൻതോതിലുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ശേഖരം കണ്ടെത്തുന്നതിനുള്ള പര്യവേക്ഷണ ഡ്രില്ലിങ്ങിന് തുടക്കമായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡാണ് (OIL) ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
കേരളത്തിന്റെ തെക്കേ അറ്റംമുതൽ മഹാരാഷ്ട്ര വരെ നീണ്ടുകിടക്കുന്ന കേരള-കൊങ്കൺ ബേസിനിൽ, പ്രത്യേകിച്ച് കൊല്ലത്തോട് ചേർന്നുള്ള ഭാഗത്താണ് നിലവിൽ പര്യവേക്ഷണം നടക്കുന്നത്.
ഈ സുപ്രധാന നീക്കം കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്സിലൂടെ സ്ഥിരീകരിച്ചു. “ഊർജ സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇതൊരു വൻ കുതിച്ചുചാട്ടമാണ്,” മന്ത്രി വ്യക്തമാക്കി.

  • ഇറക്കുമതി ആശ്രയത്വം കുറയ്ക്കാൻ ലക്ഷ്യം

നിലവിൽ, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഉപഭോഗത്തിന്റെ 85-90% വും പ്രകൃതിവാതകത്തിന്റെ 50% വും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ആഭ്യന്തര ഉൽപാദനം ഗണ്യമായി വർദ്ധിപ്പിച്ച് ഈ ഇറക്കുമതി ആശ്രയത്വം കുറയ്ക്കുക എന്ന ദേശീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് കേരള-കൊങ്കൺ മേഖലയിലെ പര്യവേക്ഷണ ശ്രമങ്ങൾ.
അടുത്തിടെ, ആൻഡമാൻ മേഖലയിലും സമാനമായ എണ്ണ-പ്രകൃതിവാതക ശേഖരം പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ ഇന്ത്യ പര്യവേക്ഷണ നടപടികൾ ആരംഭിച്ചിരുന്നു. കേരള തീരത്തോടടുത്തുള്ള ഈ കണ്ടെത്തൽ യാഥാർത്ഥ്യമാവുകയാണെങ്കിൽ, രാജ്യത്തിന്റെ സാമ്പത്തിക ഭാവിക്കും ഊർജ്ജ സുരക്ഷയ്ക്കും അത് നിർണ്ണായകമായ ഒരു വഴിത്തിരിവാകും.

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ പത്ത് വയസുകാരനാണ്‌ അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച‌ത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്‌. അമീബിക്ക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് മാർഗരേഖ പുറത്തിറക്കിയിരുന്നു. ഈ മാർഗരേഖ അനുസരിച്ചാണ്‌ ചികിത്സ. ജില്ലയിൽ ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) അറിയിച്ചു.

വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നതിനാൽ ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണം. ജലസംഭരണ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിങ്‌ പൂൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം.