തിരുവനന്തപുരം കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു
ആറും എട്ടും വയസുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത് മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു..
കിളിമാനൂർ പുതിയകാവിലുള്ള വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ആറും എട്ടും വയസുള്ള പെൺകുട്ടികളെയാണ് അമ്മ ചട്ടുകം വച്ച് പൊള്ളിച്ചത്. വീട്ടിൽ കുട്ടികളും മാതാവും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ തമ്മിൽ വഴക്ക് കൂടുന്നതിനിടെയാണ് ചട്ടുകം വച്ച് പൊള്ളിച്ചത്. രാവിലെ പാലക്കാടുള്ള ജോലി സ്ഥലത്തുനിന്നും പിതാവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പരുക്കിന്റെ ചിത്രം സ്കൂൾ അധികൃതർക്ക് ലഭിച്ചതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കിളിമാനൂർ പോലീസ് വീട്ടിലെത്തി കുട്ടികളെ പിതാവിനൊപ്പം ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മാതാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അമ്മ മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു
വീടിന് തീപിടിച്ച് യുവാവ് പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത
പത്തനംതിട്ട. വീടിന് തീപിടിച്ച് യുവാവ് പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസ്.. മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.. നടപടികൾ പൂർത്തിയാക്കി മനോജിന്റെ മൃതദേഹം ഇന്ന് സംഭവസ്ഥലത്തുനിന്ന് മറ്റും.. ഇതിനുശേഷമായിരിക്കും അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുക..മദ്യലഹരിയിൽ മനോജ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും വീട്ടിൽ തര്‍ക്കമുണ്ടായെന്നും പിന്നീട് തീവെച്ചുവെന്നുമാണ് സംശയിക്കുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്സും പൊലീസുമെത്തി തീയണച്ചശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. അപകടത്തിൽ വീട് പൂർണമായി കത്തി നശിച്ചിരുന്നു…
കൊച്ചിയിൽ പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം
കൊച്ചിയിൽ പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. എറണാകുളം സെൻട്രൽ എസ്.ഐ രാജേന്ദ്രൻ പിള്ള , സിപിഒ വിജീഷ് എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ കളമശേരി സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം ഭിക്ഷാടനം നടത്തുന്ന സ്ത്രീയെ മർദിക്കുന്നത് ശ്രദ്ധയിൽ പെട്ട പട്രോളിംങ് സംഘത്തിന് നേരെയാണ് പ്രതിയുടെ ആക്രമണം. പിന്നാലെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ ബ്ലേഡ് ഉപയോഗിച്ച് സ്വയം മുറിവേൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കയ്യിൽ കരുതിയ വടിയുപയോഗിച്ച് അടിച്ചു പരിക്കേൽപ്പിച്ചു. എറണാകുളം സെൻട്രൽ എസ്.ഐ രാജേന്ദ്രൻ പിള്ളയുടെ കൈക്കും സിപിഒ വിജീഷിന്റെ മുഖത്തുമാണ് സാരമായി പരിക്കേറ്റത്.
സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി.
കേരള മോഡൽ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ കോൺഗ്രസ്
ന്യൂഡെൽഹി.ജില്ല അധ്യക്ഷൻ മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയുള്ള കേരള മോഡൽ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ കോൺഗ്രസ്. ഡിസിസി അധ്യക്ഷൻ മാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്കെർപ്പെടുത്തിയിട്ടില്ലെന്നും ജയറാം രമേശ്. നാഷണൽ ഹെറോൾഡ് കേസിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കും
കേസ് പരിഗണിക്കുന്ന ഏപ്രിൽ 25 മുതൽ കോൺഗ്രസ് ഭരണഘടനാ സംരക്ഷണ റാലി നടത്തും.
പ്രചരണത്തിലും ഫണ്ട് സമാഹരണത്തിലും
അടക്കം ഫലപ്രദം എന്ന് കണ്ടെത്തിയ കേരളത്തിലെ സംഘടനാ മാതൃക ദേശീയതലത്തിൽ നടപ്പാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
എല്ലാ സംസ്ഥാനങ്ങളിലും എന്നതുപോലെ ജില്ലകളിലും രാഷ്ട്രീയ കാര്യ സമിതി രൂപീകരിക്കും. ഗുജറാത്തിൽ അടുത്ത മാസം പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കും
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഡിസിസി അധ്യക്ഷൻ മാർക്ക് വിലക്കയപ്പെടുത്തിയിട്ടില്ലെന്നും ജയറാം രമേ ഷ്
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കുറ്റപത്രം സമർപ്പിച്ച നാഷണൽ ഹെറാൾഡ് കേസിൽ തുടർ പ്രതിഷേധങ്ങൾക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. കോടതി കേസ് പരിഗണിക്കുന്ന ഏപ്രിൽ 25 മുതൽ ഭരണഘടനാ സംരക്ഷണ റാലികൾ നടത്തും. ജില്ല നിയോജകമണ്ഡല അടിസ്ഥാനത്തിൽ ആകും റാലികൾ, ഡൽഹി എഐസിസി ആസ്ഥാനത്ത് ചേർന്ന പ്രത്യേക യോഗത്തിലേതാണ് തീരുമാനം
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ബിജെപി നുണപ്രചരണം നടത്തുന്നു ഓർഗനൈസറിലെ ലേഖനത്തിന് പിന്നാലെ കേരളത്തിൽ ക്രിസ്ത്യൻ പള്ളികളെയും
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ബിജെപി
ലക്ഷ്യം വയ്ക്കുകയാണ് എന്നും കോൺഗ്രസ് ആരോപിച്ചു
ചവറ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തിരിമറി നടത്തിയെന്ന് ജീവനക്കാര്‍ക്കെതിരെ പരാതി
ചവറ. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തിരിമറി നടത്തിയെന്ന് ജീവനക്കാര്‍ക്കെതിരെ പരാതി. ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻസ് ലിമിറ്റഡിന്റെ ചവറയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ തിരിമറി നടത്തി ആറുലക്ഷത്തിലേറെ രൂപ അപഹരിച്ച കേസിൽ സ്ഥാപനത്തിന്റെ ഫീൽഡ് ഓഫീസർസ് ആയിരുന്ന ചവറ സ്വദേശിനി ആഷ്ലി , കോവൂർ സ്വദേശിനി ശ്രീലേഖ എന്നിവർക്കെതിരെ ചവറ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇവർ സ്ഥാപനത്തിൽ ഫീൽഡ് ഓഫീസേഴ്സ് ആയി ജോലി നോക്കി വരികയായിരുന്നു. അംഗങ്ങളുടെ ലോണിന്റെ തിരിച്ചടവിലും ലോൺ ക്ലോസിങ്ങിലും കൃത്രിമത്തം കാട്ടി ഇവർ പരസ്പര സഹായത്തോടെ ധനാപഹരണം നടത്തിയതായാണ് പരാതി.
അൻപതോളം അംഗങ്ങളിൽ നിന്ന് 161137/- രൂപ തിരിച്ചടവ് മേടിക്കുകയും എന്നാൽ ഇത് ബ്രാഞ്ചിൽ നൽകാതെ അപ്രത്യക്ഷമായതിനെ തുടർന്ന് ബ്രാഞ്ച് മാനേജരും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും നടത്തിയ പരിശോധനയിൽ അഞ്ചു ലക്ഷം രൂപയുടെ കൂടി തിരിമറി ബോധ്യപ്പെട്ടു. തുടർന്ന് ചവറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്ഥാപനത്തിന്റെ ഓഡിറ്റിങ്ങിലും കൃത്യമായ തിരിമറി ബോധ്യപ്പെട്ടു. നിലവിൽ പ്രതികളെ ചോദ്യം ചെയ്ത ചവറ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഷൈൻ ഒന്നാംപ്രതി, 25കാരനായ മലപ്പുറം സ്വദേശി രണ്ടാംപ്രതി;തിങ്കളാഴ്ച വീണ്ടും ഹാജരാകണം ; എഫ്‌ഐആര്‍ വിവരങ്ങൾ പുറത്ത്
കൊച്ചി:നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിന്റെ എഫ്‌ഐആർ വിവരങ്ങള്‍ പുറത്ത്. കേസില്‍ ഷൈൻ ടോം ചാക്കോയും ഹോട്ടല്‍മുറിയിലുണ്ടായിരുന്ന സുഹൃത്തുമാണ് പ്രതികള്‍.
ഷൈൻ ടോം ചാക്കോയാണ് ഒന്നാംപ്രതി. ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്ന മലപ്പുറം വളവന്നൂർ സ്വദേശി അഹമ്മദ് മുർഷാദ് രണ്ടാംപ്രതിയും. ഇരുവരും ഹോട്ടല്‍മുറിയില്‍വെച്ച് ലഹരി ഉപയോഗിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തെളിവ് നശിപ്പിക്കാനായാണ് ഷൈൻ ടോം ചാക്കോ ഹോട്ടല്‍മുറിയില്‍നിന്ന് ഓടിരക്ഷപ്പെട്ടതെന്നും എഫ്‌ഐആറിലുണ്ട്.
ശനിയാഴ്ച നാലുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് ഷൈനിനെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗത്തിന് ഉള്‍പ്പെടെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ലഹരി ഉപയോഗിച്ചത് കണ്ടെത്താനായി രക്തം, നഖം, തലമുടി എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും നടനെ ചോദ്യംചെയ്യും.
പോലീസ് തേടുന്ന ലഹരിവിതരണക്കാരനായ സജീറുമായി ഷൈൻ ടോം ചാക്കോയ്ക്ക് ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സജീറുമായി ഗൂഗിള്‍ പേ വഴി ഷൈൻ ടോം ചാക്കോ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്കും പോലീസിന് തെളിവ് ലഭിച്ചു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ സജീറുമായി ബന്ധമില്ലെന്ന് നടൻ പറഞ്ഞെങ്കിലും പോലീസ് തെളിവുകള്‍ നിരത്തിയതോടെ സജീറുമായി ബന്ധമുണ്ടെന്നും ലഹരി ഇടപാടുകള്‍ നടത്തിയതായും ഷൈൻ സമ്മതിക്കുകയായിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയും ലഹരി വില്‍പ്പനക്കാരിയുമായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്നും ഇവരുമായി ഇടപാടുകളുണ്ടെന്നും ഷൈൻ മൊഴി നല്‍കിയിട്ടുണ്ട്.
മെത്താംഫെറ്റമിനും കഞ്ചാവും താൻ ഉപയോഗിക്കാറുണ്ടെന്ന് ചോദ്യംചെയ്യലില്‍ ഷൈൻ സമ്മതിച്ചു. എന്നാല്‍, ഹോട്ടലില്‍ പോലീസ് പരിശോധന നടന്ന ദിവസം താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്റെ മൊഴി. ഗുണ്ടകളാണെന്ന് സംശയിച്ചാണ് പോലീസ് സംഘത്തെ കണ്ട് ഭയന്നോടിയതെന്നും നടൻ മൊഴി നല്‍കിയിരുന്നു.
റോഡിലെ വെള്ളക്കെട്ടിൽ നിന്ന് വൈദ്യുതാഘാതം ഏറ്റ കുട്ടിയെ കണ്ട് ബൈക്ക് യാത്രികൻ ചെയ്തത്
ചെന്നൈ. അറുംബാക്കത്ത് റോഡിലെ വെള്ളക്കെട്ടിൽ നിന്ന് വൈദ്യുതാഘാതം ഏറ്റ കുട്ടിയെ ബൈക്ക് യാത്രികൻ രക്ഷപ്പെടുത്തി. ഒൻപത് വയസുകാരനാണ് അപകടത്തിൽ പെട്ടത്. ആശുപത്രിയിൽ ചികിത്സതേടിയ കുട്ടി വീട്ടിലേക്ക് മടങ്ങി എത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
രണ്ടുദിവസം മുമ്പ് പെയ്ത മഴയിൽ റോഡിൽ ഉണ്ടായ വെള്ളക്കെട്ടിൽ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതം ഏറ്റത്. ഷോക്കേറ്റ ഉടൻ ഒൻപതുവയസ്സുകാരൻ ബോധരഹിതനായി. എതിർ ദിശയിൽ വന്ന ബൈക്ക് യാത്രികനായ കണ്ണൻ ഇത് കണ്ടു. പകച്ചു നിൽക്കാതെ കുട്ടിയെ രക്ഷപെടുത്തി. വെള്ളത്തിൽ തൊടുമ്പോൾ തനിക്ക് വൈദ്യുതാഘാതം എക്കുന്നില്ലെന്ന് ഉറപ്പുവരുത്തി കുട്ടിയെ വലിച്ചു തൊട്ടടുത്തുള്ള വീടിന്റെ ഗേറ്റിന് മുന്നിലേക്ക് ഇരുത്തി. എഴുനേൽപ്പിച്ചിരുത്തി വെള്ളം നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്നില തൃപ്തികരമായതിനാൽ വീട്ടിലേക്ക് മടക്കി. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയുടെ ജീവൻ രക്ഷിച്ച കണ്ണന് അഭിനന്ദപ്രവാഹമാണ്
മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രണ്ടര വയസുകാരൻ കടലിൽ വീണു മരിച്ചു
തൃശൂർ. കയ്പമംഗലം കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രണ്ടര വയസുകാരൻ കടലിൽ വീണു മരിച്ചു. മുറ്റിച്ചൂർ സ്വദേശി കുരിക്കപ്പീടിക വീട്ടിൽ നാസർ – ഷാഹിറ ദമ്പതികളുടെ മകൻ അഷ്ഫാക്ക് ആണ് മരിച്ചത്.
ശനിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കമ്പനിക്കടവിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുടുംബം. നാല് വയസുകാരനായ മൂത്ത സഹോദരനോടൊപ്പം അയൽ വീട്ടിലേക്ക് പോയതായിരുന്നു അഷ്ഫാഖ്. ഇതിനിടയിൽ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് കുട്ടി വീടിന് സമീപമുള്ള വഴിയിലൂടെ കടലിലേക്ക് ഇറങ്ങുകയായിരുന്നുവെന്ന് കരുതുന്നു. കുട്ടിയെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ നാട്ടുകാരായ മത്സ്യ തൊഴിലാളികൾ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആദ്യം ചെന്ത്രാപ്പിന്നിയിലെ അൽ ഇക്ബാൽ ആശുപത്രിയിലും, തുടർന്ന് കൊടുങ്ങല്ലൂരിലെ എ.ആർ. ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു.
വില്പനയ്ക്ക് എത്തിച്ച എംഡിഎംഎയും കഞ്ചാവുമായി അഞ്ചുപേർ പോലീസ് പിടിയിൽ
മലപ്പുറം. വേങ്ങര ടൗൺ കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ച എംഡിഎംഎയും കഞ്ചാവുമായി അഞ്ചുപേർ പോലീസ് പിടിയിൽ. 8 ഗ്രാം എംഡിഎംയും 40 ഗ്രാം ഓളം കഞ്ചാവുമാണ് പിടികൂടിയത്.
വേങ്ങര ടൗൺ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് ഡാൻസാഫും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. വേങ്ങര സ്വദേശികളായ മുഹമ്മദ് ശരീഫ്, അഫ്സൽ, ഊരകം സ്വദേശി പ്രമോദ്, മറ്റത്തൂർ സ്വദേശി റഷീദ്, കണ്ണമംഗലം സ്വദേശി അജിത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് വിൽപ്പന നടത്തുന്ന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പുലർച്ചെ പോലീസ് തന്ത്രപരമായി കേന്ദ്രത്തിലേക്ക് കടന്നാണ് പ്രതികളെ ലഹരിയുമായി പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾക്ക് ലഹരി എത്തിച്ചു നൽകുന്നവരെ കുറിച്ച് അന്വേഷിച്ചുവരികയാണ്.
കോന്നിയിൽ വീടിന് തീപിടിച്ച് 38 കാരന് ദാരുണാന്ത്യം
പത്തനംതിട്ട : കോന്നി ഇളകൊള്ളൂരിൽ വീടിനു തീ പിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ വെന്തുമരിച്ചു. ഇളകൊള്ളൂർ ലക്ഷം വീട്ടിൽ വനജയുടെ മകൻ മനോജ് (38) ആണ് മരിച്ചത്. വനജയും മകനും ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വീട് പൂര്‍ണമായി കത്തി നശിച്ചു. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് വനജയെയും ഭര്‍ത്താവിനെയും പുറത്തെത്തിക്കുന്നത്. പിന്നീട് ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.







































