ന്യൂഡെല്‍ഹി.നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും താൽക്കാലിക ആശ്വാസം. കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉടന്‍ കോടതിയിൽ ഹാജരാകേണ്ടതില്ല ഇരുവർക്കും നോട്ടിസ് അയക്കാന്‍ ഇ ഡി ആവശ്യപ്പെട്ടെങ്കിലും ഡല്‍ഹി റൗസ് അവന്യൂ കോടതി വിസമ്മതിച്ചു.
കേസിൽ കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ കോടതി ഇ.ഡിക്ക് നിര്‍ദേശം നൽകി.കേസ് മെയ് 2ന് വീണ്ടും പരിഗണിക്കും.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇ ഡിയുടെ കണ്ടെത്തൽ. യങ് ഇന്ത്യാ ലിമിറ്റഡ് വഴി 50 ലക്ഷം രൂപക്ക് അസോസിയേറ്റഡ് ജേർണൽ ലിമിറ്റിഡിൻ്റെ 2000 കോടി രൂപയിൽ അധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തെന്നും ആരോപണമുണ്ട്.
നാഷണൽ ഹെറാൾഡ് കേസ്, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും താൽക്കാലിക ആശ്വാസം
അൽഷിമേഴ്സ് രോഗിയോട് ഞെട്ടിക്കുന്ന ക്രൂരത, ഹോം നഴ്സ് നഗ്നനാക്കി മര്‍ദ്ദിക്കുകയും തറയിലൂടെ വലിച്ചിഴക്കുകയും ചെയ്തു
പത്തനംതിട്ട. തട്ടയിൽ 59 കാരനായ അൽഷിമേഴ്സ് രോഗിക്ക് ഹോം നേഴ്സിന്റെ ക്രൂര മർദ്ദനം..മർദ്ദനമേറ്റ ശശിധരൻപിള്ള ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.. ഹോം നേഴ്സ് വിഷ്ണുവിനെതിരെ കൊടുമൺ പോലീസിൽ പരാതി നൽകി കുടുംബം…. ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു…
59 കാരൻ ശശിധരൻപിള്ള സമാനതകളില്ലാത്ത ക്രൂരതയാണ് ഹോം നേഴ്സ് വിഷ്ണുവിൽ നിന്ന് നേരിട്ടത്..
നഗ്നനാക്കി മർദ്ദിച്ച ശേഷം നിലത്തിട്ട് വലിച്ചിഴച്ചു…ഇക്കഴിഞ്ഞ 22 ആം തീയതി ശശിധരൻപിള്ളയ്ക്ക് വീണു പരിക്കേപറ്റിയെന്ന വിവരം തിരുവന്തപുരം പാറശ്ശാലയിലെ ബന്ധുക്കളെ ഹോം നഴ്സ് അറിയിച്ചത്… ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റതിൽ സംശയം തോന്നിയ ബന്ധുക്കൾ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്. ബിഎസ്എഫിൽ നിന്ന് വി.ആർ.എസ്. എടുത്ത തട്ട പറപ്പെട്ടി സ്വദേശി ശശിധരൻപിള്ള അൾഷിമേഴ്സ് രോഗ ബാധിതനാണ്.. ഒന്നര മാസം മുൻപാണ് ഏജൻസി വഴി വിഷ്ണുവിനെ ഹോം നഴ്സായി ജോലിക്ക് നിർത്തിയത്. ഹോം നേഴ്സ് വിഷ്ണുവിനെതിരെ കുടുംബം പോലീസിൽ പരാതി നൽകി. വിഷ്ണുവിനായുള്ള അന്വേഷണം ആരംഭിച്ചതായി കൊടുമൺ പോലീസ് അറിയിച്ചു..
വയോധിക ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ .വാടാനപ്പള്ളിയിൽ വയോധിക ദമ്പതികളെ വീട്ടിൽ മരിച്ചു നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി നടുവിൽക്കര ബോധാനന്ദവിലാസം സ്കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ 85 വയസ്സുള്ള പ്രഭാകരനും, ഭാര്യ കുഞ്ഞി പെണ്ണും ആണ് മരിച്ചത്. കുഞ്ഞിപ്പെണ്ണിനെ വീട്ടിലെ കിടപ്പുമുറിയിലും, പ്രഭാകരൻ വീടിൻറെ മുറ്റത്ത് മരിച്ചു കിടക്കുന്ന നിലയിലും ആണ് കണ്ടെത്തിയത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചു വരുന്നത്. ഇവരെ പാലിയേറ്റീവ് കെയർ പ്രവർത്തകരാണ് പരിചരിച്ചു വന്നിരുന്നത്. ഇതിനായി പാലിയേറ്റീവ് പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്ന വിവരം അറിഞ്ഞത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. പ്രായാധിക്യം കൊണ്ടുള്ള മരണമാകാമെന്നും, സംഭവത്തിൽ ദുരൂഹതയില്ല എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അറിയാനാകുവെന്നും പോലീസ് അറിയിച്ചു.
വലിയപാടം പടിഞ്ഞാറ് ജാഗ്രത സമിതിയുടെ നേത്യത്വത്തിൽ ജനജാഗ്രത കൂട്ടായ്മ നടക്കും ഏപ്രിൽ 27 വൈകിട്ട്
ശാസ്താംകോട്ട: വർദ്ധിച്ചു വരുന്ന രാസ ലഹരി ഉപയോഗത്തിനെതിരെ വലിയപാടം പടിഞ്ഞാറ് ജാഗ്രത സമിതിയുടെ നേത്യത്വത്തിൽ ജനജാഗ്രത കൂട്ടായ്മ നടക്കും ഏപ്രിൽ 27 വൈകിട്ട് 4.45 ആയിരം പേര് പങ്കെടുക്കുന്ന മനുഷ്യച്ചങ്ങലയും പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി നടക്കും. കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ ,പടി കല്ലട പഞ്ചായത്ത് പ്രസിഡൻ്റ് സി ഉണ്ണികൃഷ്ണൻ തുടങ്ങി സാമുഹിക -സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ കണ്ണികൾ ആകും തുടർന്ന് ലഹരി ഉപയോഗവുമായ ബന്ധപ്പെട്ട് ക്ലാസുകൾ നടക്കുംപ്രശസ്ത മനശാസ്ത്ര-നിയമ വിദഗ്ധൻ പ്രദീപ് ചെല്ലപ്പൻ ശാസ്താംകോട്ട എസ് എച്ച് ഒ കെ ബി മനോജ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജീവ് എസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അലിയാര് കുഞ്ഞ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും. വിപുലമായ ബോധവൽക്കരണവും മനുഷ്യച്ചങ്ങലയും വിജയിപ്പിക്കണമെന്ന് ജാഗ്രത സമിതിക്ക് വേണ്ടി ചെയർമാൻ ഉഷാലയം ശിവരാജൻ, കൺവീനർ സന്തോഷ് വലിയപാടം രക്ഷാധികാരി സി കെ ഗോപി എന്നിവർ അറിയിച്ചു
ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായ് രചനാ മൽസരങ്ങൾ നടത്തി
പടിഞ്ഞാറേകല്ലട.അംബേദ്കർ സാംസ്കാരിക ബാലവേദിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായ് രചനാ മൽസരങ്ങൾ നടത്തി. ഏപ്രിൽ 27 ന് വലിയ പാടം 3 -ാം വാർഡിലെ ജനജാഗ്രത സമിതിയുടെ നേതൃത്വത്തിനടക്കുന്ന ലഹരി വിരുദ്ധ സെമിനാറിനോടും ഇന്നേ ദിവസം നടക്കുന്ന ജനകീയമനുഷ്യച്ചങ്ങലയുടെ പ്രചരാണാർത്ഥം ആണ് ബാലവേദിയുടെ നേതൃത്ത്വത്തിൽ കുട്ടികൾ ചിത്രങ്ങൾ വരച്ചും കഥകൾ എഴുതിയതും. ലഹരിയെ പ്രതിരോധിക്കാൻ ഗ്രന്ഥശാലകളും സാംസ്കാരിക ഇടങ്ങളും കൂട്ടായ്മകളും ശക്തമായ ങ്കിൽ മാത്രമേ രാസലഹരിയുടെ ഉപയോഗം നമുക്ക് തടഞ്ഞ് നിർത്തുവാൻ കഴിയു. അതിൽ ബാലവേദികളിൽ നിന്നും ലഹരിയുടെ വിപത്തിനെക്കുറിച്ച് ബോധവൽക്കരണങ്ങൾ തുടങ്ങിയാൽ ലഹരി വിരുദ്ധഒരു പുത്തൻ തലമുറയെ നമുക്ക് സൃഷ്ടിക്കുവാൻ കഴിയു അത് കൊണ്ട് തന്നെ ഇത്തരം ബാലവേദി കൂട്ടായ്മകൾ ശക്തിപ്പെടുത്തി കുട്ടികളിൽ ലഹരിയുടെ സാമൂഹിക വിപത്തിനെക്കുറിച്ചുള്ള അപബോധം വളർത്തി എടുക്കാൻ കഴിയു എന്ന് ക്യാംപ് ഉദ്ഘാടനം ചെയ്തു കൊണ്ട് വാർഡ് മെമ്പറും ജനജാഗ്രത സമിതി ചെയർമാനുമായ ഉഷാലയം ശിവരാജൻ സംസാരിച്ചു. അംബേദ്കർ സാംസ്കാരി സമിതി സെക്രട്ടറി സുഭാഷ് എസ് കല്ലട അധ്യഷത വഹിച്ചു. ജനജാഗ്രത സമിതി കൺവീനർ സന്തോഷ് എസ് വലിയപാടം, എക്സിക്യൂട്ടിവ് അംഗം രമേശൻ കുന്നപ്പുഴ എന്നിവർ സംസാരിച്ചു
ഉദയാ ലൈബ്രറി നേതൃത്വത്തില്‍ വര്‍ണ്ണക്കൂടാരം 2025 ഒറിഗാമി പരിശീലനവും കളികളും
മൈനാഗപ്പള്ളി. ഉദയാജംക്ഷന്‍ ഉദയാ ലൈബ്രറി നേതൃത്വത്തില്‍ വര്‍ണ്ണക്കൂടാരം 2025 ഒറിഗാമി പരിശീലനവും കളികളും ശനിയാഴ്ച പകല്‍ 11മുതല്‍ നടക്കും. താലൂക്ക് ലൈബ്രറികൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം വി ഗിരിജാദേവി ഉദ്ഘാടനം ചെയ്യും. എം എസ് സൂരജ് പരിശീലനം നല്‍കും.
മെയ് ആറിന് പ്രാദേശിക അവധി
തൃശൂര്‍. പൂരത്തോടനുബന്ധിച്ച് 2025 മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
13 വയസ്സുകാരിയെ കാണാനില്ല,വ്യാപക തിരച്ചില്‍
കോട്ടയം.13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. വൈക്കം തോട്ടകം സ്വദേശിനി വൈഗയെയാണ് കാണാതായത്. സ്കൂളിൽ പോയ കുട്ടി തിരികെ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ. വിവരം ലഭിക്കുന്നവർ 6238608753 നമ്പറിലോ വൈക്കം പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ഇതിനിടെ കുട്ടി പാലക്കാട് കെഎസ്ആര്‍ടിസി പരിസരത്ത് എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
ഭീകരരെ കണ്ടു,ജമ്മു കാശ്മീർ കത്വയിൽ സുരക്ഷാ സൈന്യത്തിൻറെ തെരച്ചിൽ
ശ്രീനഗര്‍. ജമ്മു കാശ്മീർ കത്വയിൽ സുരക്ഷാ സൈന്യത്തിൻറെ തെരച്ചിൽ. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ മേഖലയിൽ കണ്ടതായി പ്രദേശവാസിയായ സ്ത്രീ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് തിരച്ചിൽ നടക്കുന്നത്.
ജമ്മു കാശ്മീർ പോലീസിന്റെ സ്പെഷ്യൽ സംഘമാണ് പരിശോധന നടത്തുന്നത് . പഹൽഗാമിൽ ഭീകരരെ
ആക്രമണം നടത്തിയ ഭീകരരെ കണ്ടതായി മൊഴി. കാശ്മീരിലെ കത്തുവയിൽ വ്യാപക തിരച്ചിൽ നടത്തി സുരക്ഷാസേന.
ഒരു സ്ത്രീയാണ് നാല് ഭീകരരെ തിരിച്ചറിഞ്ഞതായി വിവരം നൽകിയത്
നാലര വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ നടത്തിയ പ്രതിക്ക് 18 വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ
ആലപ്പുഴയില്‍ നാലര വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ നടത്തിയ പ്രതിക്ക് 18 വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശിയുംചേര്‍ത്തലയില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന 39 വയസുകാരനെയാണ് ‘ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്‌സോ ) ശിക്ഷിച്ചത്. അമ്മ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും വിളിച്ച് കൊണ്ട് വന്നശേഷമാണ് പ്രതി മകളെ ഉപദ്രവിച്ചത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മ മകളോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ച് അറിഞ്ഞതോടെ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് 5 ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം പൂച്ചാക്കല്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം. അജയമോഹനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വിചരാണക്കൊടുവില്‍ കോടതി പ്രതിക്ക് എട്ട് വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പിഴ അടക്കാത്ത പക്ഷം ഒന്‍പത് മാസം തടവ് കൂടി കൂടുതലായി അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 24 സാക്ഷികളെയും 24 രേഖകളും കേസിന്റെ തെളിവിനായി ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്‍ത്തികേയന്‍ ഹാജരായി.





































