അടൂര്‍.ഏനാത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് വിജീഷ് ഭവനത്തിൽ വിജീഷിൻ്റെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഏനാത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിനു സമര്‍പ്പിക്കും
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിനു സമര്‍പ്പിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നാളെ നടക്കുക.
ഇന്നു രാത്രി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങിയശേഷം നാളെ രാവിലെ 10.15നു ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും.
തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും
തിരുവനന്തപുരം . വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും. ചടങ്ങിനു മുന്നോടിയായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രി വരുന്നതിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ ട്രയൽ റൺ നടന്നു.
സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെ ഉന്നത പോലീസ് സംഘം വിഴിഞ്ഞത്തെ പരിശോധന നടത്തി. ഇന്നലെ മുതൽ വിഴിഞ്ഞത്തും പരിസരത്തും പോലീസ് വിന്യാസം ഉണ്ട്. നഗരത്തിൽ ഉൾപ്പെടെ 3000 ത്തോളം പോലീസുകാരെ വിന്യസിക്കും എന്നാണ് വിവരം. ചടങ്ങിനുള്ള പന്തലുകൾ തയ്യാറായിക്കഴിഞ്ഞു. അവസാനത്തെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുവാനും നിരീക്ഷിക്കാനും ആയി ഡൽഹിയിൽ നിന്നുള്ള 20 അംഗ എസ്പിജി സംഘത്തിന്റെ മേൽനോട്ടവും ഉണ്ട്. 10,000 ഓളം പേരെ ആണ് ഉദ്ഘാടന ചടങ്ങിന് പ്രതീക്ഷിക്കുന്നത്. വിവിഐ പി ബി ഐ പി എന്നിവർക്കായി പ്രത്യേക വേദിയും പന്തലുമുണ്ടാകും. തൊട്ടടുത്തായി പൊതുജനങ്ങൾക്കുള്ള വിശാലപന്തലും സജ്ജമാണ്. പൊതുജനത്തിന് ചടങ്ങ് വീക്ഷിക്കാൻ വലിയ എൽഇഡി സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്
വിരമിച്ചവരെ നിയമിക്കാൻ കഴിയില്ല,ബിജു പ്രഭാകറിനെ നിയമിക്കാനുള്ള നീക്കം പൊളിഞ്ഞു
തിരുവനന്തപുരം.സർവീസിൽ നിന്ന് വിരമിച്ച ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് വീണ്ടും നിയമിക്കാനുള്ള നിർദ്ദേശം സർക്കാർ തള്ളി. വിരമിച്ചവരെ നിയമിക്കാൻ കഴിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി മന്ത്രിയുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്. വിരമിച്ച ഉദ്യോഗസ്ഥനെ കെഎസ്ഇബി തലപ്പത്ത് നിയോഗിക്കുന്നതിനെ ഐഎഎസ് അസോസിയേഷനും എതിർത്തിരുന്നു.
ഇന്നലെ സർവീസിൽ നിന്ന് വിരമിച്ച ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് തന്നെ തുടരാൻ അനുവദിക്കണമെന്നായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിന്റെ മുന്നിൽ വെച്ച ശുപാർശ. ബിജുവിനെ KSEB തലപ്പത്ത് തുടരാൻ അനുവദിക്കുന്നതിന് മറ്റ് സമ്മർദ്ദങ്ങളും സർക്കാരിന്മേൽ ഉണ്ടായിരുന്നു. എന്നാൽ കെഎസ്ഇബിയിലെ ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട പബ്ലിക് എൻറർപ്രൈസസ് ബോർഡിൻറെ നിർദ്ദേശം വന്നപ്പോൾ മുഖ്യമന്ത്രി എഴുതിയ ഫയൽ കുറിപ്പ് ബിജു പ്രഭാകറിന്ന് തടസ്സമായി മാറുകയായിരുന്നു. കെഎസ്ഇബി ഡയറക്ടർമാരായി വിരമിച്ചവരെ നിയമിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്. ഡയറക്ടർമാർക്ക് ബാധകമാക്കിയ നിബന്ധന ലംഘിച്ച് ചെയർമാന് നിയമനം നൽകിയാൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകും
ഇത് തിരിച്ചറിഞ്ഞാണ് ബിജു പ്രഭാകറിന്റെ നിയമന ശുപാർശ മുഖ്യമന്ത്രി നിരാകരിച്ചത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ വൈദ്യുതി ബോർഡിൻറെ തലപ്പത്ത് നിയമിക്കുന്നതിനെ ഐഎഎസ് അസോസിയേഷനും ശക്തമായി എതിർത്തു. ഇതുകൂടിയായപ്പോൾ സർക്കാർ ബിജു പ്രഭാകറിന്റെ പുനർ നിയമന നീക്കത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു.
ജീവിക്കാൻ ശമ്പളം തികയാത്ത 3 സർക്കാർ ഉദ്യോഗസ്ഥരെ ഓടിച്ചും വളഞ്ഞും പിടി കൂടി
തൃശ്ശൂർ. കൈക്കൂലി വാങ്ങുന്നതിനിടയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വിജിലൻസിന്റെ പിടിയിൽ. തൃശ്ശൂർ ആർട്ടി ഓയിലെ എംവിഐ മാരായ അനീഷ്, കൃഷ്ണകുമാർ എന്നിവരാണ് പിടിയിലായത്. കൊച്ചിയിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥയെ ഓടിച്ചിട്ട് പിടികൂടി. കൊച്ചി കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയേയാണ് വിജിലൻസ് ഓടിച്ചിട്ട് പിടികൂടിയത്.
ഡ്രൈവിംഗ് സ്കൂൾ അധികൃതരിൽ നിന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ഡ്രൈവിംഗ് സ്കൂൾ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് MVI ഉദ്യോഗസ്ഥർ പിടിയിലായത്. അനീഷിൽ നിന്നും കണക്കിൽ പെടാത്ത മുപ്പതിനായിരം രൂപയും കൃഷ്ണകുമാറിൽ നിന്നും കണക്കിൽ പെടാത്ത 42,000 രൂപയും പിടികൂടി
തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയാണ് ഇരുവരും പിടിയിൽ ആയത്. ഡ്രൈവിംഗ് സ്കൂൾ ഉടമയിൽ നിന്നും 7000 രൂപയും വിജിലൻസ് കണ്ടെടുത്തു. അതിനിടെ കൊച്ചിൻ കോർപ്പറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെ കൈക്കൂലി വാങ്ങുന്നതിനിടെ ഓടിച്ചിട്ട് വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടി.
കുട്ടികളുമായാണ് ഇവർ കൈക്കൂലി വാങ്ങാൻ എത്തിയത്. പൊന്നുരുന്നിയിൽ വച്ചാണ് വിജിലൻസ് പിടികൂടിയത്. കെട്ടിടത്തിന് അനുമതി നൽകാനാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.
കൊല്ലം ശങ്കേഴ്സ് ആശുപത്രി പാട്ടത്തിന് നൽകാനുള്ള എസ്എൻഡിപി യോഗത്തിന്റെ നീക്കത്തിനെതിരെ പ്രതിക്ഷേധം
കൊല്ലം. ശങ്കേഴ്സ് ആശുപത്രി പാട്ടത്തിന് നൽകാനുള്ള എസ്എൻഡിപി യോഗത്തിന്റെ നീക്കത്തിനെതിരെ എസ്എൻഡിപി യോഗം എസ് എൻ ട്രസ്റ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സഹോദര ധർമ്മവേദി സംസ്ഥാന ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞത് വാക്കേറ്റത്തിന് വഴിതെളിച്ചു
എസ് എൻ ട്രസ്റ്റിന് കീഴിലുള്ള കൊല്ലത്തെ പ്രമുഖ ആശുപത്രിയാണ് ശങ്കേഴ്സ്. എസ് എൻ ട്രസ്റ്റ് സ്ഥാപകൻ ആർ ശങ്കറുടെ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. പ്രമുഖ ആശുപത്രികളിലൊന്നായ ശങ്കേഴ്സ്, കഴിഞ്ഞ കുറേ നാളുകളായി തൊഴിൽ തർക്കങ്ങൾ ഉൾപ്പെടെ വിവാദങ്ങളുടെ നിഴലിലായിരുന്നു. ഒടുവിൽ ആശുപത്രി ലാഭകരമല്ലെന്ന കാരണം നിരത്തി പാട്ടത്തിന് നൽകാൻ ഗവേണിംഗ് ബോഡി തീരുമാനിച്ചു. ഇതിനെതിരെയാണ്
എസ് എൻ ട്രസ്റ്റ് സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ആശുപത്രി മികച്ചതാക്കി മാറ്റാൻ അല്ലാതെ വിൽപ്പന നടത്താൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന്
മാർച്ച് ഉദ്ഘാടനം ചെയ്ത സഹോദര ധർമ്മവേദി സംസ്ഥാന ചെയർമാൻ ഗോകുലം ഗോപാലൻ
ചിന്നക്കടയിലെ ആർ. ശങ്കർ പ്രതിമയ്ക്ക് മുന്നിൽ നിന്നാരംഭിച്ച മാർച്ച്, പ്രതിരോധിക്കാൻ ഔദ്യോഗിക വിഭാഗം സംഘടിച്ചതോടെ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് വെള്ളാപ്പള്ളിയുടെ കോലം കത്തിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമായി
Hold
പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് തടയാനുള്ള ശ്രമം വെള്ളാപ്പള്ളിയുടെ ഭീരുത്വമാണ് പ്രകടമാക്കുന്നതെന്ന് ഗോകുലം ഗോപാലൻ പ്രതികരിച്ചു
എസ് എൻ ട്രസ്റ്റ് സംരക്ഷണ സമിതി നേതാക്കളായ ഡി. രാജകുമാർഉണ്ണി, മണിയപ്പൻ, കടകംപള്ളി മനോജ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
ആരാധകർ വളഞ്ഞു… തിക്കിലും തിരക്കിലും പെട്ട് നടൻ അജിത്തിന് പരിക്ക്
തമിഴ് നടൻ അജിത്തിന് പരിക്ക്. പത്മഭൂഷൺ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം ന്യൂഡൽഹിയിൽ നിന്നും ചെന്നൈയിൽ എത്തിയതായിരുന്നു അജിത്. നടനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടം ആണ് ചെന്നൈ എയർപോർട്ടിലെത്തിയത്. ആരാധകർ വളഞ്ഞതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അജിത്തിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റ അജിത്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഫിസിയോ തെറാപ്പിക്ക് വിധേയനാക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം നടനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
അതേസമയം നടൻ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്. അതേസമയം പേടിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും ചെറിയ പരിക്ക് ആണ് അദ്ദേഹത്തിന് ഉള്ളതെന്നും അജിത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എൻ്റെ കുടുംബമായതിനാലാണ് കൂടെ കൂട്ടിയത്, കല്ലിട്ടത് കൊണ്ട് മാത്രം കപ്പൽ അടുക്കുമോ? മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കുടുംബസമേതം പോയതിൽ മാധ്യമങ്ങളോട് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൻ്റെ കുടുംബമായതിനാലാണ് അവരെ കൂടെക്കൂട്ടിയതെന്നും ഇതിന് മുമ്പും കൂടെക്കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിഴിഞ്ഞം സന്ദർശന സമയത്ത് മകളേയും പേരക്കുട്ടിയേയും ഒപ്പം കൂട്ടിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വൻതോതില്‍ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലുള്ളയാത്രയിലും വിമർശനം ഉയർന്നിരുന്നു. തുടർന്ന് വാർത്താ സമ്മേളനത്തില്‍ വെച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘എന്റെ മകളും മകളുടെ കുട്ടിയും ആയതുകൊണ്ടാണ് എന്റെ കൂടെ ഉണ്ടായത്. അത് സ്വാഭാവികമാണ്. ആ കുട്ടി ചെറുതായിരിക്കുമ്പോള്‍ തന്നെ ചില എക്സിബിഷനുകളില്‍ പോകുമ്പോള്‍ ഞാൻ എടുത്തുനടന്നത് നിങ്ങള്‍ കണ്ടതല്ലേ. വിഴിഞ്ഞത്തേക്ക് പോയത് അവിടത്തെ കാര്യങ്ങള്‍ കാണാനാണ്. ചിലർ ഉന്നയിച്ചത് ഈ കാറില്‍ വരണമായിരുന്നോ എന്നാണ്? ഞാൻ ആ കാറില്‍ തന്നെ അവരെ കൂട്ടി എന്ന് മാത്രേയുള്ളൂ. വിഴിഞ്ഞത്ത് പ്രധാനമന്ത്രിയുടെ സുരക്ഷയല്ല വിലയിരുത്തിയത്. ശശി തരൂർ അവിടെ പോയില്ലേ. ശശി തരൂർ പോയിട്ട് പ്രധാനമന്ത്രിയുടെ സുരക്ഷയാണോ വിലയിരുത്തിയത്. അത് വിലയിരുത്താൻ പ്രത്യേക സംവിധാനങ്ങളില്ലേ?’, മുഖ്യമന്ത്രി ചോദിച്ചു.
‘വിഴിഞ്ഞത്ത് ചെന്നപ്പോഴല്ലേ ആശ്ചര്യം മനസ്സിലായത്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍പെട്ട ചെറിയ പെണ്‍കുട്ടികള്‍ ക്രെയിൻ ഉപയോഗിച്ച് കണ്ടെയിനർ ഓപ്പറേറ്റ് ചെയ്യുന്നു. കപ്പലിന്റെ നീക്കങ്ങള്‍ അവര് നിയന്ത്രിക്കുന്നു. നമ്മുടെ കുട്ടികള്‍ എത്രമാത്രം കഴിവിലേക്ക് എത്തി എന്ന് അത് കണ്ടതുകൊണ്ടാണ് മനസ്സിലായത്. അങ്ങനെയുള്ള കാര്യങ്ങളാണ് അവിടെ കണ്ടത്. അതല്ലാതെ മറ്റു ഔദ്യോഗിക കാര്യങ്ങള്‍ ചർച്ച ചെയ്യാനല്ല അവിടെ പോയത്’, അദ്ദേഹം
കൂട്ടിച്ചേർത്തു.
വിഴിഞ്ഞം ഉദ്ഘാടന പരിപാടിയില്‍ പ്രതിപക്ഷ നേതാവിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. ‘പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഇല്ല എന്ന് പറഞ്ഞ് വാർത്തകള്‍ ഉണ്ടായിരുന്നു. അദ്ദേഹം പരിപാടിയില്‍ ഉണ്ട് എന്ന കാര്യം ഇപ്പോള്‍ വ്യക്തമായല്ലോ. പരിപാടിയുടെ കാര്യം സർക്കാരല്ല തീരുമാനിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയാകുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൂടി അംഗീകരിച്ചതിന് ശേഷമാണ് ലിസ്റ്റില്‍ അന്തിമരൂപം വരിക. അത് ഇപ്പോഴാണ് വന്നത്. അതില്‍ പ്രതിപക്ഷനേതാവും ഉണ്ട്. അദ്ദേഹം പങ്കെടുക്കാതിരിക്കാൻ സാധാരണഗതിയില്‍ പ്രശ്നമൊന്നും കാണുന്നില്ല. ക്രെഡിറ്റിന്റെ പ്രശ്നം ആണെങ്കില്‍ അത് ജനങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണ്. പ്രതിപക്ഷ നേതാവിന്റെ പേര് സർക്കാർ അങ്ങോട്ട് നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ ഏതായാലും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ഇനിയും അദ്ദേഹത്തിന് മനസ്സ് മാറ്റി പരിപാടിയില്‍ പങ്കെടുക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കല്ലിട്ടത് കൊണ്ട് മാത്രം കപ്പൽ വരില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ നല്‍കിയ ലിസ്റ്റില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ പേര് ഉണ്ടായിട്ടില്ലെന്നും സർക്കാർ നല്‍കിയത് ജനപ്രതിനിധികളുടെ ലിസ്റ്റ് മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീണ്ടും പാകിസ്ഥാന് പണി കൊടുത്ത് ഇന്ത്യ; സുപ്രധാന തീരുമാനം; വ്യോമ മേഖല അടച്ചു; പാക് വിമാനങ്ങള്‍ക്ക് പ്രവേശനമില്ല
ന്യൂ ഡെൽഹി: പാകിസ്ഥാനില്‍ നിന്നുള്ള യാത്രാ – സൈനിക വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി.
പാകിസ്ഥാനില്‍ രജിസ്റ്റർ ചെയ്തതും, പാകിസ്ഥാനില്‍ പ്രവർത്തിക്കുന്നതും പാകിസ്ഥാനില്‍ ഉടമകളുള്ളതും പാകിസ്ഥാൻ വിമാനക്കമ്പനികള്‍ ലീസിനെടുത്തതുമായ വിമാനങ്ങള്‍ക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങള്‍ക്കും നിരോധനമുണ്ട്. എന്നാല്‍ പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല.
സർക്കാരിൻ്റെ ഒരു പദവിയിലേക്കും ഇനി ഇല്ലെന്ന് ശാരദാ മുരളീധരൻ
തിരുവനന്തപുരം:
സര്‍ക്കാരിന്റെ ഒരു പദവിയിലേക്കും ഇനി തിരികെയില്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പടിയിറക്കമെന്നും ചീഫ് സെക്രട്ടറി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് വയനാടിന് വേണ്ടിയാണെന്നും ശാരദാ മുരളീധരന്‍ പറഞ്ഞു. 32 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് കുടുബശ്രീയിലെ കാലമെന്നും ശാരദാ പറഞ്ഞു.
നിറത്തിന്റെ പേരില്‍ താന്‍ നേരിടേണ്ടി വന്ന വ്യക്തി അധിക്ഷേപത്തെക്കുറിച്ചും ശാരദ സംസാരിച്ചു. ‘നിറത്തിന്റെ പേരില്‍ പലപ്പോഴും അധിക്ഷേപിക്കപ്പെട്ടു. നേരിടേണ്ടി വന്ന അധിക്ഷേപം സമൂഹത്തിലുള്ള ചിന്തയുടെ ഒരു പ്രതിഫലനമാണ്. ആ പ്രതിഫലനത്തെയാണ് ഞാന്‍ തുറന്ന് കാട്ടിയത്. ഒരു വ്യക്തി ഒരു സമയത്ത് പറഞ്ഞതല്ല. പല വ്യക്തികള്‍ പല സമയത്ത് പറഞ്ഞതിന്റെ ഓര്‍മ്മയാണത്. അതിനാല്‍ തന്നെ ആള്‍ ആരെന്നത് പ്രസക്തമല്ല,’ ശാരദാ മുരളീധരന്‍ വ്യക്തമാക്കി.






































