Home Blog Page 104

മദീനയിൽ നിന്ന് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പറന്ന ഇൻ്റിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി

ന്യൂഡൽഹി: സൗദി അറേബ്യയിലെ മദീന വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന വിമാനം അഹമ്മദാബാദിൽ അടിയന്ത രമായി ഇറക്കി. യാത്രക്കാരുമായി വന്ന ഇൻ്റിഗോ വിമാനമാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഇറക്കിയത്. എന്താണ് പ്രതിസന്ധിയെന്നടക്കം സംഭവത്തിൽ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല.

വിമാനക്കമ്പനി വൻ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഇത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കൊണ്ടുവന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (FDTL) നിയമങ്ങളാണ് ഇൻ്റിഗോയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. നിയമപ്രകാരം സർവീസുകൾ പൂർത്തിയാക്കാൻ ആവശ്യമായത്ര അംഗബലം ഇല്ലാത്തതാണ് പ്രതിസന്ധിയായത്. ജീവനക്കാരെ പുനഃക്രമീകരിക്കാൻ കമ്പനിക്ക് സാധിക്കാതെ വന്നതോടെ ദേശീയ-അന്തർദേശീയ സർവീസുകൾ റദ്ദാക്കേണ്ടി വന്നു.

വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. ഇതിപ്പോഴും തുടരുന്നു. യാത്രക്കാരെല്ലാം പ്രതിസന്ധി മൂലം വലഞ്ഞിട്ടുണ്ട്. ഇത് മൂലം കമ്പനിയുടെ ഓഹരി നഷ്ടവും ഉണ്ടായി. ഇതിനെല്ലാം ഇടയിലാണ് വിമാനം അടിയന്തരമായി അഹമ്മദാബാദിൽ തിരിച്ചിറക്കിയ സംഭവവും പുറത്തുവരുന്നത്. വിമാനക്കമ്പനിയോ വിമാനത്താവളം അധികൃതരോ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനത്തിൽ എത്ര യാത്രക്കാരും എത്ര ജീവനക്കാരും ഉണ്ടായിരുന്നു എന്നതും വ്യക്തമല്ല.

22 വർഷം മേഴ്സി ഹോമിൽ കഴിഞ്ഞ സ്ത്രീയെ മകൻ വീട്ടിലേക്ക് കൊണ്ടുവന്നു; 3 മാസം കഴിഞ്ഞ് മരണം; അമ്മയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു; പ്രതി അറസ്റ്റിൽ

കൊച്ചി: ഇടുക്കി ചെങ്കളത്തുള്ള മേഴ്‌സി ഹോമിലേക്ക് രണ്ട് മാസം മുൻപ് ബിനു വന്നപ്പോൾ, കണ്ണും മനസും നിറഞ്ഞവരായിരുന്നു അവിടെയുണ്ടായിരുന്നവർ എല്ലാം. 22 വർഷമായി അവിടുത്തെ അന്തേവാസിയായ അനിതയെന്ന 58കാരി തൻ്റെ ജീവിത സായന്തനം സ്വന്തം കുടുംബത്തിനൊപ്പം സ്നേഹമറിഞ്ഞ് ജീവിക്കുമെന്ന് അവരെല്ലാം കരുതി.

ആലുവ ചെങ്ങമനാട് പുറയാറിലെ വീട്ടിലേക്ക് മകൻ ബിനുവിൻ്റെ കൈയ്യും പിടിച്ച് അനിത നടന്നുകയറി. മൂന്ന് മാസത്തിന് ശേഷം നവംബറിൽ ഇതേ വീട്ടിൽ വച്ച് മരിക്കുകയും ചെയ്തു. ചോദിച്ചവരോടെല്ലാം അമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചതാണെന്ന് ബിനു പറഞ്ഞു. അവസാന കാലത്ത് സ്വന്തം വീട്ടിൽ താമസിച്ച് അമ്മ സമാധാനമായി മരിച്ചെന്നും അയാൾ പറഞ്ഞു. എന്നാൽ അതൊന്നും സത്യമായിരുന്നില്ലെന്ന് വൈകാതെ തിരിച്ചറിഞ്ഞു.

അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്‌ത ശേഷമാണ് നാട്ടുകാർ പോലും ആ സത്യം മനസിലാക്കിയത്. അമ്മയെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ അലക്ക് കല്ലിന് സമീപത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നുമുള്ള ബിനുവിൻ്റെ മൊഴിയാണ് പൊലീസ് അന്വേഷണത്തിന് കാരണമായത്. നവംബർ 30 നായിരുന്നു അനിതയുടെ മരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനിതയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്.

അനിതയുടെ തലയിലും ശരീരത്തിലുമേറ്റ പരിക്കുകൾക്ക് പുറമെ ആന്തരീകാവയവങ്ങൾക്കും സാരമായി ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിട്ടിരുന്ന അമ്മ സ്വയം പരിക്കേൽപ്പിക്കാറുണ്ടെന്നും താൻ മർദിച്ചിട്ടില്ലെന്നും ബിനു പൊലീസിനോട് പറഞ്ഞു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ബിനുവിന് പിടിച്ചുനിൽക്കാനായില്ല. വെളളത്തൂവലിലുളള ഒന്നര ഏക്കർ ഭൂമി കൈക്കലാക്കണമെന്ന ഉദ്ദേശത്തോടെയാണ് അനിതയെ ബിനു മേഴ്‌സി ഹോമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. മൂന്ന് മാസത്തോളമായി ക്രൂര മർദനമാണ് അവർ ഏറ്റുവാങ്ങിയത്. ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്ഐ. എസ്.എസ്. ശ്രീലാൽ എന്നിവരാണ് നേതൃത്വം നൽകിയത്.

തുടർച്ചയായ മൂന്നാം ദിവസവും ഇൻഡിഗോ വിമാന സർവീസുകൾ വൈകി, യാത്രക്കാർ ദുരിതത്തിൽ

ന്യൂഡൽഹി. തുടർച്ചയായ മൂന്നാം ദിവസവും ഇൻഡിഗോ വിമാന സർവീസുകൾ വൈകിയതോടെ യാത്രക്കാർ ദുരിതത്തിൽ. ഡൽഹിയിൽ നിന്നുള്ള 30 ഓളം വിമാന സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം എന്ന് വിശദീകരണം. വിമാനങ്ങൾ റദ്ദാക്കിയതിലും വൈകിയതിലും അന്വേഷണം ആരംഭിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.


ഡൽഹിയിൽനിന്ന് ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന 30 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
കൊൽക്കത്തയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാല് വിമാനങ്ങൾ റദ്ദാക്കി. കൊൽക്കത്തയിൽ നിന്നുള്ള 24 വിമാന സർവീസുകൾ വൈകിയതായും റിപ്പോർട്ടുകൾ ഉണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകൾ ഉൾപ്പെടെ വൈകിയതോടെ യാത്രക്കാർ ദുരിതത്തിലായി.
തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിനെത്തുടർന്ന ഇൻഡിഗോയോട്
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിശദീകരണം തേടി
പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് ഡിജിസിഎ നിർദ്ദേശിച്ചു.
സാങ്കേതിക പ്രശ്നമാണ് എന്നാണ് ഇൻഡിഗോയുടെ വിശദീകരണമെങ്കിലും പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങളെ തുടർന്ന് ഉണ്ടായ പൈലറ്റ്മാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവാണ്
പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഇൻഡിഗോ അറിയിച്ചു.

കട്ടിപ്പാളി മാത്രമല്ല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം കടത്തിയ കേസിലും പത്മകുമാർ റിമാൻഡിൽ

കൊല്ലം.ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം കടത്തിയ കേസിൽ തിരുവിതാം കൂർ  ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ പ്രതിചേർത്ത് എസ് ഐ ടി .ഡിസംബർ 2 ന് ജയിൽ എത്തി അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിള പാളിയിലെ സ്വർണ്ണം കടത്തിയ കേസിൽ  എ പത്മകുമാറിനെ 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി റിമാൻ്റ് ചെയ്തു.



കട്ടിള പാളിയിലെ സ്വർണ്ണം കടത്തിയ കേസിൽ റിമാൻ്റിൽ കഴിയുന്നതിനിടെയാണ് എ പത്മകുമാറിനെ ജയിലിൽ എത്തി ഡിസംബർ 2 ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത്. പിന്നാലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം കടത്തിയ കേസിൽ എ പത്മകുമാറിനെ
പ്രതിചേർത്ത അന്വേഷണ സംഘം പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പത്മകുമാറിൻ്റെ അറിവോടെയാണ്
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം കടത്തിയതെന്നതിന് എസ് ഐ ടി യ്ക്ക് തെളിവുകൾ ലഭിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്  ജയിൽ പത്മകുമാറിനെ ചോദ്യം ചെയ്ത രണ്ടാമത്തെ കേസിൽ കൂടി പ്രതിചേർത്തതോടെ പത്മകുമാറിനെ എസ് ഐ ടി വീണ്ടും  ചോദ്യം ചെയ്യുo. ഇതിനായി ഉടൻ കോടതിയെ സമീപിക്കാനാണ്  അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
     അതേ സമയം  എ പത്മകുമാറിനെ
14 ദിവസത്തേക്ക് കോടതി വീണ്ടും റിമാൻ്റ് ചെയ്തു.ഡിസംബർ 18 വരെയാണ് റിമാൻ്റ്.ഡിസംബർ 8 ന് എ പത്മകുമാറിൻ്റെ ജാമ്യപേക്ഷയും കോടതി പരിഗണിക്കും


കേരള സർവകലാശാല ബിരുദ പരീക്ഷയിൽ ഗുരുതര വീഴ്ച

തിരുവനന്തപുരം. കേരള സർവകലാശാല ബിരുദ പരീക്ഷയിൽ ഗുരുതര വീഴ്ച

കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി

അഞ്ചാം സെമസ്റ്റർ BSC ബോട്ടണി പരീക്ഷയിലാണ് മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകിയത്
ഇന്നലെ നടന്ന എൻവയൺമെൻ്റൽ സ്റ്റഡീസ് പരീക്ഷയിലാണ് വീഴ്ച

2024 ഡിസംബറിലെ ചോദ്യപേപ്പറാണ് വീണ്ടും ഉപയോഗിച്ചത്

വാഹനാപകടത്തിൽ മരണപ്പെട്ടു

തഴവ : വടക്കുംമുറി കിഴക്ക് പിച്ചിനാട്ടു ജംഗ്ഷന് വടക്കുവശം പുത്തൻപുരയിൽ കെ സാദാശിവൻ്റെ മകൻ  എസ്. സജിത്ത് (25 )എറണാകുളം കാക്കനാടു വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. സംസ്കാരം ഇന്ന് ( 4/12/ 2025 )വൈകിട്ട് 6 ന്.  അമ്മ: സോമലത, സഹോദരൻ : സുജിത്ത്. സഞ്ചയനം : തിങ്കളാഴ്ച (08/12/2025) രാവിലെ 7ന്

തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍; അന്വേഷണവുമായി സൈബർ പോലീസ്

ചലച്ചിത്ര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലെത്തിയതിൽ പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അന്വേഷണം തുടങ്ങി. തലസ്ഥാനത്തെ കൈരളി, ശ്രീ, നിള തിയറ്ററുകളിൽ എത്തിയ സ്ത്രീ പുരുഷന്മാരുടെയും ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. തിയറ്ററുകളുടെ പേര് സഹിതമാണ് ടെലിഗ്രാമിലും അശ്ലീല സൈറ്റുകളിലും സിസിടിവികൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ളൌഡ് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ എടുത്തിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. ഗുരുതരമായ കണ്ടെത്തലുകൾക്കിടയിലും വ്യക്തമായ ഉത്തരം നൽകാൻ ചലച്ചിത്ര വികസന കോർപറേഷൻ തയാറായിട്ടില്ല.

എവിഎം പ്രൊഡക്‌ഷൻസ് ഉടമയും മുതിർന്ന ചലച്ചിത്ര നിർമാതാവുമായ എവിഎം ശരവണൻ അന്തരിച്ചു

എവിഎം പ്രൊഡക്‌ഷൻസ് ഉടമയും മുതിർന്ന ചലച്ചിത്ര നിർമാതാവുമായ എവിഎം ശരവണൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.


എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തമിഴിലെ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രജനീകാന്തിന്റെ ശിവാജി: ദ ബോസ്, വിജയ്‌യുടെ വേട്ടൈക്കാരന്‍, അരവിന്ദ് സാമി, കജോള്‍, പ്രഭുദേവ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ മിന്‍സാരക്കനവ്, സൂര്യയുടെ അയന്‍, ജമിനി, പ്രിയമാന തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. 2010-ൽ ആണ് എവിഎം അവസാനമായി ഫീച്ചർ ഫിലിം നിർമിക്കുന്നത്. ഒടിടിയിലും പരസ്യ സംരംഭങ്ങളിലും സ്റ്റുഡിയോ സജീവമാണ്.

തിളക്കമേറിയ നാവിക സേനാ ദിനമാചരിച്ച് രാജ്യം

കൊച്ചി. നാവികസേന ദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം.  1971-ൽ പാകിസ്‌താനു മേൽ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാർഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്.  ഓപ്പറേഷൻ സിന്ദൂറി ലെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ത്തെ നാവിക സേന ദിനാഘോഷത്തിനു തിളക്കം ഏറുന്നത്.


1971 ഡിസംബർ മൂന്നിന് 11 ഇന്ത്യൻ വ്യോമകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചു. തൊട്ടടുത്ത ദിവസം ഇന്ത്യൻ നാവിക സേന നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ ട്രിഡൻ്റ്. പാകിസ്‌താനെ തറപറ്റിക്കാൻ പഴുതടച്ച പദ്ധതി.

കപ്പൽ വേധ മിസൈലുകൾ ആദ്യമായി ഉപയോഗിച്ചത് ഓപ്പറേഷൻ ട്രിഡൻ്റലാണ്.


ഐ.എൻ.എസ്. നിപഥ്, ഐ.എൻ.എസ്. നിർഗഢ്, ഐ.എൻ.എസ്. വീർ. മൂന്ന് വിദ്യൂത് ക്ലാസ്സ് – മിസൈൽ ബോട്ടുകൾ ഇന്ത്യൻ നാവികസേനയുടെ കുന്തമുനകളായി. ലക്ഷ്യം പാകിസ്താന്റെ നാവിക ആസ്ഥാനമായ കറാച്ചി തുറമുഖം.

ഐ.എൻ.എസ്. നിർഘട്ടിൽനിന്ന് തൊടുത്ത ആദ്യ മിസൈൽ പാക് നാവിക സേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ പി എൻ.എസ്. ഖൈബറിനെ ചരിത്രമാക്കി.

ഐ.എൻ.എസ്. നിപഥി ൽ നിന്നും തൊടുത്ത രണ്ടു മിസൈലുകൾ-
വെടിക്കോപ്പുകൾ നിറച്ചിരുന്ന ഒരു ചരക്കു കപ്പലിനെ  പൂർണമായും തകർത്തു, പി.എൻ.എസ്. ഷാജഹാൻ എന്ന യുദ്ധക്കപ്പലിന് വൻനാശനഷ്ടം സംഭവിച്ചു.

ഐ എൻ എസ് വീറിന്റ ആക്രമണത്തിൽ പാക് യുദ്ധകപ്പൽ പി എൻ എസ് മുഷഫിസിനെ അപായ സന്ദേശം പോലും അയക്കും മുൻപേ കടലിൽ മുക്കി.

കറാച്ചി തുറമുഖത്തെ ഇന്ധന ടാങ്കറുകൾ പൂർണമായും കത്തിനശിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ 700-ൽ അധികം പാക് സൈനികർ കൊല്ലപ്പെട്ടു.

പാകിസ്ത്‌താന്റെ തോൽവി ഉറപ്പാക്കിയായിരുന്നു ഇന്ത്യൻ നാവിക സേന ദൗത്യസംഘത്തിന്റെ സുരക്ഷിതമായ മടക്കം. ആസ്ഥാനം തന്നെ തകർന്ന പാക് നാവികസേന,  ശേഷം യുദ്ധത്തിൽ കാഴ്‌ചക്കാർ മാത്രമായി. തന്ത്ര പ്രധാന തുറമുഖത്തിന്റെ തകർച്ച പാകിസ്ഥാനെ ഉലച്ചു.

ഈ ഉജ്വല വിജയത്തിന്റെ ഓർമ്മക്കയാണ് ഡിസംബർ 4  ഇന്ത്യൻ നാവിക സേന ദിനമായി ആഘോഷിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ പടക്കപ്പലുകൾ അറബി കടലിൽ ഇറങ്ങിയപ്പോൾ, 1971 ൽ ഓപ്പറേഷൻ ട്രിഡന്റ് ഏൽപ്പിച്ച ഭീകരാഘാതത്തിന്റ ഓർമ്മകൾ കൂടിയാണ് പാകിസ്ഥാനെ മുട്ടുമടക്കിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നൽകിയ ജാമ്യാപേക്ഷയിൻമേലുള്ള വാദം ഇന്നും തുടരും


തിരുവനന്തപുരം. ലൈംഗിക പീഡന പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നൽകിയ ജാമ്യാപേക്ഷയിൻമേലുള്ള വാദം ഇന്നും തുടരും.തുടർവാദത്തിന് ശേഷം ഇന്ന് തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി വിധി പറഞ്ഞേക്കും.കേസ് ഇന്നലെ പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക്
മാറ്റുകയായിരുന്നു.രാഹുലിനെതിരെ ഗുരുതര  കണ്ടെത്തലുകളുള്ള പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു.
ഒന്നര മണിക്കൂറിലേറെ നേരമാണ് അടച്ചിട്ട കോടതി മുറിയിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നത്. കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.