25.8 C
Kollam
Saturday 27th December, 2025 | 11:40:47 PM
Home Blog Page 103

പി എം ശ്രീ വിവാദം, ജോൺ ബ്രിട്ടാസ് എം പി യെ പിന്തുണച്ച് CPIM ഉം CPI

തിരുവനന്തപുരം. പി എം ശ്രീ വിവാദത്തിൽ ജോൺ ബ്രിട്ടാസ് എം പി യെ പിന്തുണച്ച് CPIM ഉം CPI ഉം.. സംസ്ഥാന താൽപര്യം അനുസരിച്ചാണ് കേന്ദ്രമന്ത്രിയുമായി ബ്രിട്ടാസ് ചർച്ച നടത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും   പ്രതികരിച്ചു.. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനായി താൻ തുടർച്ചയായി ഇടപെട്ടിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസും പറഞ്ഞു

ജോൺ ബ്രിട്ടാസ് എം പി വ്യക്തിപരമായി കേരളവും കേന്ദ്രവും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥനായതിൽ നന്ദിയുണ്ടെന്ന കേന്ദ്ര മന്ത്രി ധർമേന്ദ്രപ്രധാന്റെ പ്രസ്താവനയാണ് വിവാദമായത്.. കോൺഗ്രസ് നേതാക്കൾ ബ്രിട്ടാസിനെ വിമർശിച്ച് രംഗത്തെത്തി.. ഇതോടെയാണ് വിശദീകരണവുമായി ബ്രിട്ടാസ് രംഗത്തെത്തിയത്.. സംസ്ഥാനത്തിന് ആവശ്യമായി വന്നാൽ ഇനിയും ഇടപെടുമെന്നും ബ്രിട്ടാസ് പറഞ്ഞു

ജോൺ ബ്രിട്ടാസിന് പൂർണ പിന്തുണയുമായി വി ശിവൻകുട്ടിയും രംഗത്തെത്തി

ബ്രിട്ടാസ് സിപിഐഎം നിലപാട് മറന്ന്  ബിജെപിയുടെ ഇടനിലക്കാരൻ ആകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, CPIM വിശദീകരിക്കട്ടെ എന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും പ്രതികരിച്ചു

ജോൺ ബ്രിട്ടാസിനെ എംബുരാൻ സിനിമയിലെ മുന്ന എന്ന കഥാപാത്രമായി ഉപമിച്ചായിരുന്നു കോൺഗ്രസ് വിമർശനം

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണപ്രക്രിയ വിലയിരുത്തി ജില്ലാ കലക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗ് പ്രക്രിയ വിലയിരുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ചവറ, ഓച്ചിറ ബ്ലോക്കുകളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായ ചവറ സര്‍ക്കാര്‍ ബോയ്‌സ് എച്ച്.എസ്.എസ്, കരുനാഗപ്പള്ളി സര്‍ക്കാര്‍ ബോയ്‌സ് എച്ച്.എസ്.എസ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ചവറ സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചവറ, ശങ്കരമംഗലം, തേവലക്കര, പ•ന, നീണ്ടകര ഗ്രാമപഞ്ചായത്തുകളുടെയും കരുനാഗപ്പള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം, തഴവ, ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകളുടെയും മെഷീനുകളുടെ ക്രമീകരണമാണ് നടക്കുന്നത്. ചവറ ബ്ലോക്കിലെ 174 പോളിങ് സ്റ്റേഷനിലേക്കും ഓച്ചിറ ബ്ലോക്കിലെ 230 പോളിംഗ് സ്റ്റേഷനിലേക്കുമാണ് വോട്ടിംഗ്‌യന്ത്രങ്ങള്‍ സജ്ജമാക്കുക. വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ ബാലറ്റ്‌പേപ്പര്‍ ക്രമീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റരീതിയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
അഞ്ചല്‍, കൊല്ലം കോര്‍പറേഷന്‍, മുഖത്തല, ശാസ്താംകോട്ട ബ്ലോക്കുകളില്‍ കമ്മീഷനിംഗ് പൂര്‍ത്തിയായി. ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം, ചടയമംഗലം ബ്ലോക്കുകളില്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ അഞ്ചിന് ഇത്തിക്കര ബ്ലോക്കിലെ കമ്മീഷനിംഗ് കഴിയുന്നതോടെ ജില്ലയിലെ കമ്മീഷനിങ് പൂര്‍ത്തിയാകും. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി.ജയശ്രീ, ജൂനിയര്‍ സൂപ്രണ്ട് കെ.സുരേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ ഇന്ന് ഇതുവരെ 2025 ഡിസംബർ 4, വ്യാഴം


🔥 രാഹുൽ മാങ്കൂട്ടത്തിൽ: കേസ്, നടപടികൾ, അനുബന്ധ വിവാദങ്ങൾ

  • യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്ത കേസിൽ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി.
  • ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. രാഹുൽ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
  • രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. പ്രതികരിച്ചു.
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്ത്. 2023-ലാണ് രാഹുൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്.ഐ.ആർ.
  • മഹിള കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി കെ.പി.സി.സി. സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ് രംഗത്തെത്തി.
  • ആരോപണത്തിന് പിന്നാലെ സാംസ്‌കാരിക സാഹിതി ഗ്രൂപ്പിൽ നിന്നും തന്നെ നീക്കിയെന്നും ഷാഫിക്ക് കാര്യങ്ങൾ അറിയാമായിരുന്നു എന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഷഹനാസ് ആവർത്തിച്ചു വ്യക്തമാക്കി.
  • രാഹുലും ഫെനിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
  • ലൈംഗിക പീഡനക്കേസിൽ പരാതിക്കാരായ സ്ത്രീകളുടെയോ സാക്ഷികളുടെയും വിവരങ്ങൾ വെളിപ്പെടുന്ന വിധം നവമാധ്യമങ്ങളിൽ പോസ്റ്റിട്ടാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുമെന്ന് എ.ഡി.ജി.പി. എസ് ശ്രീജിത്ത് മുന്നറിയിപ്പ് നൽകി.
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ, കെ.പി.സി.സിക്ക് പരാതി നൽകിയ അയൽസംസ്ഥാനത്തുള്ള യുവതിയുടെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. ഇവരുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
  • രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച ജോസ് എന്ന മലയാളി ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.
  • തനിക്കെതിരായ സൈബർ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ മുഖ്യമന്ത്രിക്ക് ഇമെയിൽ മുഖാന്തരം പരാതി നൽകി.
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സംഘടനാ നടപടിയുടെ പേരിൽ വി.ഡി. സതീശനെതിരേ അധിക്ഷേപം നടത്തുന്നത് സി.പി.എം. അനുകൂലികളാണെന്ന് സംവിധായകനും നടനുമായ അഖിൽ മാരാർ ആരോപിച്ചു.
  • സന്ദീപ് വാര്യരുടെ പോസ്റ്റ് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്ത കോഴിക്കോട് ചേളന്നൂർ സ്വദേശി പയ്യട സന്തോഷ് കുമാർ (56) അറസ്റ്റിലായി.

ക്ഷേത്ര വാർത്തകൾ: ശബരിമല സ്വർണ്ണക്കൊള്ള കേസ്

  • ശബരിമല സ്വർണ്ണ കൊള്ളയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ പാളി കേസിൽ വീണ്ടും പ്രതി ചേർത്ത അറസ്റ്റ് രേഖപ്പെടുത്തി.
  • ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി.
  • മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ജയശ്രീയുടെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി.
  • ശബരിമല സ്വര്‍ണകൊള്ളയിൽ ഇപ്പോൾ നടക്കുന്നത് കോടതിയുടെ മേൽനോട്ടത്തിലുള്ള പോലീസ് അന്വേഷണമാണെന്നും ഇനി സി.ബി.ഐ., എൻ.ഐ.എ., ഇ.ഡി. എന്നിവർ വരുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.

📰 രാഷ്ട്രീയ, ദേശീയ വാർത്തകൾ

  • പി.എം. ശ്രീ കരാറിൽ ജോൺ ബ്രിട്ടാസ് പാലമായെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിൽ കടുത്ത അതൃപ്തിയിൽ സി.പി.ഐ. ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലിൽ സി.പി.എം. വിശദീകരിക്കണമെന്ന് ഡി. രാജ ആവശ്യപ്പെട്ടു.
  • സർക്കാർ തിയറ്ററുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ചോർന്നു. ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
  • ദൃശ്യങ്ങൾ പുറത്തുപോയതിൽ ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.എസ്.എഫ്.ഡി.സി. എം.ഡി. പി.എസ്. പ്രിയദര്‍ശന്‍ പറഞ്ഞു.
  • യു.ഡി.എഫ്. ഭരിക്കുന്ന കോഴിക്കോട് കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാൻ സി.പി.എം. വഴിവിട്ട നീക്കം നടത്തിയെന്ന ആരോപണം തെറ്റാണെന്ന് ബാങ്ക് അധികൃതർ വിശദീകരിച്ചു.
  • നിലവിലെ ടോൾ പിരിവ് സമ്പ്രദായം ഒരു വർഷത്തിനുള്ളിൽ പൂർണമായും അവസാനിക്കുമെന്നും പകരമായി ഇലക്ട്രോണിക് സംവിധാനം വരുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ പ്രഖ്യാപിച്ചു.
  • പ്രതിപക്ഷം പാർലമെന്റിൽ നിരുത്തരവാദിത്തപരമായി പെരുമാറുന്നുവെന്ന് ശശി തരൂർ വിമർശിച്ചു.
  • പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവെച്ചു. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചു.
  • കോൺഗ്രസ് എം.പി. രേണുക ചൗധരിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നൽകാൻ ബി.ജെ.പി. നീക്കം.

🚨 അപകടങ്ങൾ, സംഭവങ്ങൾ, കാലാവസ്ഥ

  • തൃശൂർ കുന്നംകുളം ചൂണ്ടലിൽ സ്‌കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
  • നെടുമ്പാശ്ശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെ തായ്ലന്റിൽ നിന്ന് എത്തിയ കുടുംബത്തിൽ നിന്ന് കസ്റ്റംസ് കണ്ടെത്തി.
  • കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തൊഴിലുടമകളോട് അഭ്യർത്ഥിച്ചു.
  • ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും തുലാവർഷം സജീവമാകുന്നു. അടുത്ത ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ട്.
  • വൈദ്യുതാഘാതമേറ്റ പാമ്പിന് കൃത്രിമ ശ്വാസം നൽകി പാമ്പ് പിടിത്തക്കാരൻ ജീവൻ രക്ഷിച്ചു. ഈ രീതി ആരും അനുകരിക്കരുതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
  • കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ധരിക്കുന്ന 43 ലക്ഷം രൂപ വിലയുള്ള വാച്ചിനെച്ചൊല്ലി പുതിയ വിവാദം.
  • പാന്‍ മസാലയുടെ എല്ലാ പാക്കറ്റുകളിലും റീട്ടെയില്‍ വില്‍പന വില നിർബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ഉത്തരവിറക്കി. (നിയമം 2026 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ).
  • രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വിമാന സർവീസുകൾ താറുമാറായി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു.
  • അഹമ്മദാബാദിൽ തകർന്ന എയർ ഇന്ത്യ വിമാനത്തിലെ ബ്രിട്ടീഷ് പൗരന്മാരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ മൃതദേഹങ്ങളിൽ അപകടകരമാം വിധം വിഷരാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്.
  • അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്ത അനുയായിയെന്ന് പേരുകേട്ടിരുന്ന മാർജോറി ഗ്രീൻ രാജി പ്രഖ്യാപിച്ചു.
  • അമേരിക്കയിൽ നവദമ്പതികളുടെ ദാരുണമരണത്തിൽ ഇന്ത്യാക്കാരൻ രജീന്ദർ കുമാറിനെ ക്രിമിനൽ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
  • നിർബന്ധിത ഹിജാബ് നിയമങ്ങളെ ന്യായീകരിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി.
  • ആസ്‌ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നിരോധനം വരുന്നതോടെ 10 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിർജീവമാകും.

💰 സാമ്പത്തിക, വിനോദ, ആരോഗ്യ വാർത്തകൾ

  • രൂപയുടെ മൂല്യം: ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസയുടെ നഷ്ടത്തിൽ 90.43 എന്ന സർവകാല റെക്കോർഡ് താഴ്ചയിലേക്കെത്തി.
  • പ്രേക്ഷകർക്ക് ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളുമായി ‘ദി റൈഡി’ന്റെ ട്രെയിലർ പുറത്തിറങ്ങി. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • സജു എസ്. ദാസ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ഗാർഡിയൻ ഏയ്ഞ്ചൽ’ എന്ന ചിത്രം ആഫ്റ്റർ തിയറ്റർ റിലീസ് ആയി മനോരമ മാക്സിലൂടെ നാളെ മുതൽ ഒ.ടി.ടി.യിൽ കാണാനാവും.
  • ജാപ്പനീസ് നിർമ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാൻഡായ ലെക്‌സസിൽ നിന്നുള്ള പുതിയ എസ്.യു.വി. ആർ.എക്‌സ്. 350എച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വില 89.99 ലക്ഷം രൂപ മുതൽ.
  • കവി അനിത തമ്പി തന്റെ പലതരം യാത്രകളെക്കുറിച്ച് എഴുതിയ ‘എത്തൽ’ (ഡി.സി. ബുക്സ്) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
  • ശരീരത്തിൽ ജലാംശം കുറയുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കും. മൂത്രത്തിന്റെ നിറം മാറുന്നത്, ക്ഷീണം, തലവേദന, ചുണ്ടും ചർമ്മവും വരണ്ടുണങ്ങുന്നത് എന്നിവ ലക്ഷണങ്ങളാണ്.

വിനിമയ നിരക്ക് (ഇന്നത്തെ)

കറൻസി വിനിമയ നിരക്ക് (₹)
ഡോളർ 89.99
പൗണ്ട് 120.10
യൂറോ 104.99
സ്വിസ് ഫ്രാങ്ക് 112.35
ഓസ്‌ട്രേലിയൻ ഡോളർ 59.54
ബഹറിൻ ദിനാർ 238.69
കുവൈത്ത് ദിനാർ 293.14
ഒമാനി റിയാൽ 233.94
സൗദി റിയാൽ 23.97
യു.എ.ഇ ദിർഹം 24.55
ഖത്തർ റിയാൽ 24.70
കനേഡിയൻ ഡോളർ 64.43
© Daily News | 2025

കോടികള്‍ വിലമതിക്കുന്ന അപൂര്‍വയിനം പക്ഷികളുമായി ദമ്പതികള്‍ പിടിയില്‍

കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികളുമായി ദമ്പതികള്‍ പിടിയില്‍. തായ്‌ലന്റില്‍ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍വെച്ചാണ് ദമ്പതികളെ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളാണിവയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി.
തായ്ലന്റില്‍ നിന്ന് ക്വാലാലംപുര്‍ വഴിയാണ് ഭാര്യയും ഭര്‍ത്താവും ഏഴു വയസ്സുള്ള മകനും ഉള്‍പ്പെടുന്ന കുടുംബം എത്തിയത്. തുടര്‍ന്ന് ഇവരുടെ ചെക്ക് ഇന്‍ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് അപൂര്‍വയിനം പക്ഷികളെ കണ്ടെത്തിയത്.
വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍പ്പെടുന്ന പക്ഷികളെയാണ് പിടിച്ചെടുത്തത്. ഇവയെ തായ്ലന്‍ഡിലേക്ക് തന്നെ കയറ്റി അയയ്ക്കും. ഇവയെ കൊണ്ടുവരുന്നത് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഏതെങ്കിലും മൃഗശാല വഴിയേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ഇതെല്ലാം ലംഘിച്ചാണ് പക്ഷികളെ കൊണ്ടുവന്നത്. പിടിച്ചെടുത്ത പക്ഷികളെയും കുടുംബത്തെയും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
അപൂര്‍വ ഇനം പക്ഷികളേയും മൃഗങ്ങളേയും വ്യാപകമായി തന്നെ തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കടത്തുന്നുണ്ട്. ഈ വര്‍ഷം മാത്രം ഇത്തരത്തില്‍പ്പെട്ട മൂന്നു കടത്തുകള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ അപൂര്‍വ ഇനം കുരങ്ങന്‍മാരെയും പക്ഷിയെയും കടത്തിയ പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ വര്‍ഷം ഡിസംബറിലും സമാനായ കടത്ത് കൊച്ചിയില്‍ പിടികൂടിയിട്ടുണ്ട്.

രാഹുലിന് ഇരട്ട ആഘാതം ; മുൻകൂർ ജാമ്യം നിഷേധിച്ചതിന് പുറമേ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി ഉത്തരവിറക്കി. തീരുമാനം നേതാക്കൾ തമ്മിലുള്ള കൂടിയാലോചനക്കു ശേഷം

വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ സണ്ണി ജോസഫ് എന്നിവർ കടുത്ത നിലപാട് എടുത്തു
രാഹുലിൻ്റേത് നീതീകരിക്കാനാവാത്ത പ്രവൃത്തിയെന്ന് പാർട്ടി വിലയിരുത്തി. അവസരങ്ങൾ നൽകിയ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും വഞ്ചിച്ചു. രാഹുലിനോട് അനുഭാവപൂർണമായ സമീപനം വേണ്ടതില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉജിതം. കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷ്യൻ സണ്ണി ജോസഫ് പറഞ്ഞു.

. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണ് കോടതി ജാമ്യം തള്ളിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.

രാഹുലിന് ഇരട്ട ആഘാതം ; മുൻകൂർ ജാമ്യം നിഷേധിച്ചതിന് പുറമേ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി ഉത്തരവിറക്കി. തീരുമാനം നേതാക്കൾ തമ്മിലുള്ള കൂടിയാലോചനക്കു ശേഷം

വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ സണ്ണി ജോസഫ് എന്നിവർ കടുത്ത നിലപാട് എടുത്തു
രാഹുലിൻ്റേത് നീതീകരിക്കാനാവാത്ത പ്രവൃത്തിയെന്ന് പാർട്ടി വിലയിരുത്തി. അവസരങ്ങൾ നൽകിയ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും വഞ്ചിച്ചു. രാഹുലിനോട് അനുഭാവപൂർണമായ സമീപനം വേണ്ടതില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉജിതം. കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷ്യൻ സണ്ണി ജോസഫ് പറഞ്ഞു.

. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണ് കോടതി ജാമ്യം തള്ളിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് CBSE; അപേക്ഷാ തീയതിയും മറ്റ് വിവരങ്ങളും അറിയാം

ന്യൂഡല്‍ഹി: വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ച് സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍).

2025 ഡിസംബര്‍ രണ്ട് മുതല്‍ 2025 ഡിസംബര്‍ 22 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.

ഡിസംബര്‍ 22 രാത്രി 11:59 വരെ അപേക്ഷ സമര്‍പ്പിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ബോര്‍ഡിന്റെ വെബ്‌സൈറ്റ് www.cbse.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തികകളും ഒഴിവുകളും
അസിസ്റ്റന്റ് സെക്രട്ടറി – 8 ഒഴിവുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (അക്കാദമിക്‌സ്) – 12 ഒഴിവുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (പരിശീലനം) – 8 ഒഴിവുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (നൈപുണ്യ വിദ്യാഭ്യാസം) – 7 ഒഴിവുകള്‍
അക്കൗണ്ട്‌സ് ഓഫീസര്‍ – 2 ഒഴിവുകള്‍
സൂപ്രണ്ട് – 27 ഒഴിവുകള്‍
ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍ – 9 ഒഴിവുകള്‍
ജൂനിയര്‍ അക്കൗണ്ടന്റ് – 16 ഒഴിവുകള്‍
ജൂനിയര്‍ അസിസ്റ്റന്റ് – 35 ഒഴിവുകള്‍

യോഗ്യത
അസിസ്റ്റന്റ് സെക്രട്ടറി
അടിസ്ഥാന യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റി/ സ്ഥാപനത്തില്‍ നിന്ന് ബിരുദം.
പ്രായപരിധി: 35 വയസ്സ്
റിക്രൂട്ട്മെന്റ് ഘട്ടങ്ങള്‍: ഘട്ടം-1: MCQ അടിസ്ഥാനമാക്കിയുള്ള പ്രിലിമിനറി സ്‌ക്രീനിങ് പരീക്ഷ.
ഘട്ടം-2: ഒബ്ജക്റ്റീവ് ടൈപ്പ് (OMR അടിസ്ഥാനമാക്കിയുള്ള) & വിവരണാത്മക ടൈപ്പ് രചനാ പരീക്ഷ.
ഘട്ടം-3: അഭിമുഖം

അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (അക്കാദമിക്‌സ്/ പരിശീലനം/ നൈപുണ്യ വിദ്യാഭ്യാസം)

അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്‌സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 55% മാര്‍ക്കോടെ (അല്ലെങ്കില്‍ തത്തുല്യമായ ഗ്രേഡ്) ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ബാധകമായ ഇളവുകള്‍ നല്‍കുന്ന വ്യവസ്ഥയുണ്ട്.

യോഗ്യത
i. അംഗീകൃത യൂണിവേഴ്‌സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് B.Ed./M.Ed അല്ലെങ്കില്‍ തത്തുല്യം.

ii. NET/SLET

iii. NET-JRF

iv. അംഗീകൃത യൂണിവേഴ്‌സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം.

പ്രായപരിധി: 30 വയസ്സ്

റിക്രൂട്ട്മെന്റ് ഘട്ടങ്ങള്‍: ഘട്ടം-1: MCQ അടിസ്ഥാനമാക്കിയുള്ള പ്രിലിമിനറി സ്‌ക്രീനിംഗ് പരീക്ഷ.

ഘട്ടം-2: ഒബ്ജക്റ്റീവ് ടൈപ്പ് (OMR അടിസ്ഥാനമാക്കിയുള്ള) & വിവരണാത്മക ടൈപ്പ് രചനാ പരീക്ഷ.

ഘട്ടം-3: അഭിമുഖം

എല്ലാ തസ്തികകളിലേക്കുമുള്ള യോഗ്യതാ മാനദണ്ഡങ്ങളുടെ പൂര്‍ണമായ ലിസ്റ്റ് CBSE-യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.

അപേക്ഷാ ഫീസ്
ഗ്രൂപ്പ് എ തസ്തികകളിലേക്ക് ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 1,500 രൂപ അപേക്ഷാ ഫീസും 250 രൂപ പ്രോസസ്സിങ് ഫീസും നല്‍കണം.

ഗ്രൂപ്പ് ബി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 800 രൂപ അപേക്ഷാ ഫീസും 250 രൂപ പ്രോസസ്സിങ് ഫീസും നല്‍കണം.

ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 800 രൂപ അപേക്ഷാ ഫീസും 250 രൂപ പ്രോസസ്സിങ് ഫീസും നല്‍കണം.

വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി CBSE ഡയറക്ട് റിക്രൂട്ട്മെന്റ് ക്വാട്ടാ പരീക്ഷ 2026 (DRQ2026) നടത്തുന്നത് അഖിലേന്ത്യാ മത്സര പരീക്ഷ അടിസ്ഥാനമാക്കിയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ CBSEയുടെ ഏതെങ്കിലും ഓഫീസുകളില്‍ നിയമിക്കും

ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കുന്ന മൂന്ന് പാനീയങ്ങൾ

ഫാറ്റി ലിവർ രോഗം ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും പലരും ഈ അവസ്ഥയാൽ ബുദ്ധിമുട്ടുന്നു. തുടക്കത്തിൽ നേരിയ തോതിൽ മാത്രമേ ഈ അവസ്ഥ ഉണ്ടാകൂ. പക്ഷേ പെട്ടെന്ന് തന്നെ പിന്നീടുള്ള ഘട്ടങ്ങളിലേക്ക് പുരോഗമിക്കാം. ഇത് നിരവധി സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്കും നയിച്ചേക്കാം

അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സാധാരണ കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ നിയന്ത്രിക്കാതെ വിട്ടാൽ സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്കും നയിച്ചേക്കാമെന്ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. ശുഭം വാത്സ്യ പറയുന്നു. ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ പതിവായി കുടിക്കേണ്ട മൂന്ന് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

പതിവായി ബ്ലാക്ക് കോഫി കുടിക്കുന്നവരിൽ കരൾ രോഗം, ലിവർ ഫൈബ്രോസിസ്, ലിവർ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു

കാപ്പിയിലെ ആന്റിഓക്‌സിഡന്റുകൾ കരൾ എൻസൈമുകളെ സംരക്ഷിക്കുന്നു. (അവ) വീക്കം കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കുകയും കൊഴുപ്പ് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗുണങ്ങൾക്കായി പഞ്ചസാരയോ ക്രീമോ ഇല്ലാതെ ദിവസവും 2-3 കപ്പ് ബ്ലാക്ക് കോഫി കുടിക്കുക. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

കഫീൻ അടങ്ങിയിട്ടുള്ളതിനാൽ മെറ്റബോളിസവും മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കാൻ ബ്ലാക്ക് കോഫി സഹായിക്കും

കഫീൻ അടങ്ങിയിട്ടുള്ളതിനാൽ മെറ്റബോളിസവും മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കാൻ ബ്ലാക്ക് കോഫി സഹായിക്കും.
ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന കുറഞ്ഞ കലോറി പാനീയവുമാണിത്.

ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ കൊഴുപ്പ് കുറയ്ക്കുന്നത് വർദ്ധിപ്പിച്ച് കരളിലെ വീക്കം കുറയ്ക്കുന്നതിലൂടെ ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കുന്നു

ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ കൊഴുപ്പ് കുറയ്ക്കുന്നത് വർദ്ധിപ്പിച്ച് കരളിലെ വീക്കം കുറയ്ക്കുന്നതിലൂടെ ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കുന്നു. NAFLD രോഗികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനൊപ്പം ALT, AST പോലുള്ള ദോഷകരമായ കരൾ എൻസൈമുകൾ കുറയ്ക്കുകയും ചെയ്യുന്നു.

ദിവസേന ​ഗ്രീൻ ടീ കഴിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ദിവസേന ​ഗ്രീൻ ടീ കഴിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും സ്കാനുകളിൽ സ്റ്റീറ്റോസിസ് സ്കോറുകൾ കുറയ്ക്കുകയും ചെയ്യുന്നു. ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കരൾ കോശങ്ങളെ സംരക്ഷിക്കുന്നു.

ബീറ്റ്റൂട്ടിലെ ബീറ്റാലൈനുകളും നൈട്രേറ്റുകളും കരളിന്റെ ഡീടോക്സ് എൻസൈമുകളെ സജീവമാക്കുന്നു

ബീറ്റ്റൂട്ടിലെ ബീറ്റാലൈനുകളും നൈട്രേറ്റുകളും കരളിന്റെ ഡീടോക്സ് എൻസൈമുകളെ സജീവമാക്കുന്നു. ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ദിവസവും അര ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചാൽ മതി. എന്നാൽ വൃക്കയിലെ കല്ലുകളോ കുറഞ്ഞ രക്തസമ്മർദ്ദമോ ഉള്ളവർ ജാഗ്രത പാലിക്കണം.

സമീകൃതാഹാരത്തിലും ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും

കലോറി കുറവും, നാരുകൾ കൂടുതലും, പോഷകങ്ങളാൽ സമ്പുഷ്ടവുമായതിനാൽ ബീറ്റ്റൂട്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സമീകൃതാഹാരത്തിലും ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

ബി എൻ ഐ മജസ്റ്റിക് ദ ഗ്രാൻഡ് ബിസിനസ് എക്സ്പോ തിരുവനന്തപുരത്ത് ഡിസംബർ 6 മുതൽ

തിരുവനന്തപുരം :
ബിഎൻഐ മജസ്റ്റിക് അവതരിപ്പിക്കുന്ന ദ ഗ്രാൻഡ് ബിസിനസ് എക്സ്പോ 2025 ഡിസംബർ 6-ന് രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ മാൾ ഓഫ് ട്രാവൻകൂറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 75-ത്തിലധികം സംരംഭകർ പങ്കെടുക്കുന്ന ഈ ബിസിനസ് മേളയിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമാണ്. ലോകത്തെ 77 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ബി.എൻ.ഐയുടെ തിരുവനന്തപുരം മേഖലയിലെ ആദ്യ ചാപ്റ്ററായ മജസ്റ്റിക്, ഇതുവരെ ₹150 കോടി ബിസിനസ് സൃഷ്ടിച്ചിട്ടുണ്ട്. എക്സ്പോയിൽ ബിസിനസ് പ്രദർശനങ്ങൾ, സംരംഭക സെഷനുകൾ, സോലാറിന്റെ പ്രാധാന്യം, ഫിനാൻഷ്യൽ ലിറ്ററസി, എ.ഐ. സെമിനാർ, വിവിധ ബിസിനസ് അവസരങ്ങൾ, സംഗീത-ഫാഷൻ- ഫിറ്റ്നസ്- ഡി ജെ ഷോകൾ എന്നിവ ഉണ്ടാകും. ടൈറ്റിൽ സ്പോൺസർ: മഹേന്ദ്ര സോളാരിസ്; കോ-സ്പോൺസേഴ്സ്: സ്റ്റം റോബോട്ടിക്സ്, ജെഡിഐ വെൽത്ത്. ബി എൻഎ മജസ്റ്റിക്കിന്റെ പ്രസിഡന്റ് ഷെറോൺ ആൻ പോൾ, വൈസ് പ്രസിഡണ്ടായി ധന്യ വി ആർ, സെക്രട്ടറിയായി അരുൺ അശോകൻ എന്നിവർ പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും, യുവ സംരംഭകർക്കുമായി സൗജന്യമായി സംഘടിപ്പിക്കുന്ന ഈ സംരംഭത്തിലൂടെ മികച്ച അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബി എൻ ഐ മജസ്റ്റിക്കിന്റെ പ്രസിഡന്റ് ഷെറോൺ ആൻ പോൾ, വൈസ് പ്രസിഡന്റ് ധന്യ വി ആർ, സെക്രട്ടറി അരുൺ അശോകൻ എന്നിവർ പറഞ്ഞു.

താൻ വിദേശത്തു നിന്ന് എത്തുന്നുവരുമായി കൂടിക്കാഴ്ച നടത്തരുതെന്ന് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു , രാഹുൽ ഗാന്ധി

ന്യൂഡൽഹി.റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം
കേന്ദ്രസർക്കാർക്കെതിരെ രാഹുൽഗാന്ധി
താൻ വിദേശത്തു നിന്ന് എത്തുന്നുവരുമായി കൂടിക്കാഴ്ച നടത്തരുതെന്ന് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു

മുൻപ് വിദേശത്തുനിന്ന് വരുന്ന പ്രതിനിധികൾ  പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുമായിരുന്നു

പ്രതിപക്ഷവും പ്രതിനിധീകരിക്കുന്നത് ഇന്ത്യയെയാണ്

പക്ഷെ ഇപ്പോൾ താനുമായി കൂടിക്കാഴ്ച നടത്തരുതെന്ന് സർക്കാർ നിർദ്ദേശം നൽകുന്നു  .ഇതാണ് കേന്ദ്ര സർക്കാർ നയം