‘മാര്‍ക്കോ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ‘കാട്ടാളന്‍’ സിനിമയുടെ ടീസര്‍ പുറത്ത്. കാട്ടുകൊമ്പനെ കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങളുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് ടീസറില്‍ പെപ്പെയേയും കബീര്‍ സിംഗിനേയും ഹനാന്‍ ഷായേയും അവതരിപ്പിച്ചിരിക്കുന്നത്. മെയ് 14ന് സിനിമ ലോകവ്യാപകമായി റിലീസ് ചെയ്യും. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നവാഗതനായ പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീസറിലെ ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ വിഎഫ്എക്‌സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാര്‍ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
Home Lifestyle Entertainment കാട്ടുകൊമ്പനെ കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങള്‍…. ‘കാട്ടാളന്‍’ സിനിമയുടെ ടീസര്‍ പുറത്ത്


































