Home Automotive മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ വിറ്റ വാഹനം ഇതാണ്…..

മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ വിറ്റ വാഹനം ഇതാണ്…..

Advertisement

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന വിപണിയില്‍ 2026 മാര്‍ച്ച് മാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍, ടാറ്റ നെക്സോണിനെയും പഞ്ചിനെയും ഹ്യുണ്ടായ് ക്രെറ്റയെയും പിന്നിലാക്കി മാരുതി സുസുക്കി ഡിസയര്‍ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കാറായി മാറി. ഉപഭോക്താക്കള്‍ക്കിടയില്‍ ഡിസയറിന് ഇന്നും വലിയ സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടം.മാര്‍ച്ച് മാസത്തില്‍ 21,224 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ടാണ് മാരുതി ഡിസയര്‍ ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍ തൊട്ടുപിന്നില്‍ അതിശക്തമായ പോരാട്ടവുമായി ടാറ്റയുടെ ജനപ്രിയ മോഡലുകളുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസം മികച്ച പ്രകടനമാണ് മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം കാഴ്ചവെച്ചത്. ടാറ്റ പഞ്ച് ഇലക്ട്രിക് പതിപ്പ് ഉള്‍പ്പെടെ 20,977 യൂണിറ്റുകള്‍ വിറ്റഴിച്ച് പഞ്ച് രണ്ടാം സ്ഥാനത്തെത്തി. 19,810 യൂണിറ്റുകള്‍ വിറ്റഴിച്ച നെക്സോണ്‍ ആണ് മൂന്നാം സ്ഥാനത്ത്. നഗരയാത്രക്കാര്‍ക്ക് അനുയോജ്യമായ കോംപാക്റ്റ് എസ് യുവികള്‍ എന്ന നിലയില്‍ ടാറ്റയുടെ ഈ രണ്ട് മോഡലുകളും വിപണിയില്‍ തങ്ങളുടെ ആധിപത്യം തുടരുകയാണ്. മിഡ്-സൈസ് എസ് യുവിയിലെ താരം ക്രെറ്റയാണെന്ന് കാണിക്കുന്നതാണ് കണക്കുകള്‍. ഹ്യുണ്ടായ് ക്രെറ്റയുടെ 17,838 യൂണിറ്റുകളാണ് മാര്‍ച്ച് മാസത്തില്‍ വിറ്റഴിച്ചത്. മൊത്തം വില്‍പനയില്‍ ക്രെറ്റയാണ് നാലാം സ്ഥനത്ത്.
ഇന്ത്യക്കാരുടെ ഇഷ്ടവാഹനം എന്ന പേര് കൈമോശം വരുത്താത്ത പ്രകടനമാണ് മാരുതിയുടേത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ അഞ്ചെണ്ണവും മാരുതി സുസുക്കി കൈക്കലാക്കി. 17072 യൂണിറ്റുകള്‍ വിറ്റ എര്‍ട്ടിഗയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 17025 യൂണിറ്റുകള്‍ വിറ്റ വാഗണ്‍ ആര്‍, 16,392 യൂണിറ്റുകള്‍ വിറ്റ ബെലോനോ എന്നിവയാണ് യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളില്‍. എട്ടാം സ്ഥാനത്തുള്ള ബ്രസ്സയുടെ 16,130 യൂണിറ്റുകളും ഒമ്പതാം സ്ഥാനത്തുള്ള ഫ്രോങ്ക്സിന്റെ 15,540 യൂണിറ്റുകളും മാര്‍ച്ചില്‍ വിറ്റുപോയി. മഹീന്ദ്ര സ്‌കോര്‍പ്പിയോ ആണ് വില്‍പനയില്‍ 10-ാം സ്ഥാനത്തുള്ള വാഹനം, 14,578 സ്‌കോര്‍പ്പിയോകളാണ് മാര്‍ച്ചില്‍ വിറ്റഴിക്കപ്പെട്ടത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here