ശാസ്താംകോട്ട:ആദർശ ധീരനും നിർഭയനുമായ, ക്രാന്തദർശിയായിരുന്നു കുമ്പളത്ത് ശങ്കുപ്പിളളയെന്ന് ദേവസ്വം പ്രസിഡൻ്റ് കെ.ജയകുമാർ അഭിപ്രായപ്പെട്ടു.കെഎസ്എംഡിബി കോളേജിൽ സ്ഥാപക ദിനാഘോഷവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോളേജിനെ കേരളത്തിലെ പ്രമുഖ കോളേജുകളിൽ ഒന്നാക്കി മാറ്റുവാനും വിദ്യാർത്ഥികൾക്ക് വരുംകാല മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വിധത്തിൽ പഠനം നടത്തുന്നതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും കോളേജിൽ ഉണ്ടാകും.ബോർഡിൻ്റെ ആദ്യ കോളേജ് എന്ന നിലയിൽ ബോർഡിൻ്റെ പ്രഥമ പരിഗണന ശാസ്താംകോട്ട കോളേജിന് ഉണ്ടാകുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.ഡോ.ബി.രവി പിള്ള എൻഡോവ്മെൻ്റുകളുടെയും ജൂബിലി,പിടിഎ എൻഡോവ്മെൻ്റുകളുടെയും
വിതരണം ബോർഡ് അംഗം അഡ്വ.കെ.രാജു നിർവഹിച്ചു.കോളേജിന് പുതിയ പ്രവേശന കവാടം,വനിതാ ഹോസ്റ്റലിന് രണ്ടാംനില,പത്മശ്രീ ഡോ.രവി പിള്ള സംഭാവന നൽകിയ മാതൃവന്ദനം ബ്ലോക്കിന് ഇഗ്നോ പരീക്ഷ കേന്ദ്രമായി പുതിയ നില,നാല് വർഷ ബിരുദ പഠനത്തിന് ജൂബിലി ബ്ലോക്കിന് പുതിയ നില,സെമിനാർ ഹാൾ ആധുനിക വൽക്കരണം,ഓഎഫ് സി നെറ്റ്‌വർക്കിങ്ങ്,ഫുഡ് പ്രോസസിങ് അടക്കമുള്ള ലാബുകളുടെ നവീകരണം എന്നിവക്ക് ബോർഡ് ആദ്യ ഘട്ട അനുമതി നൽകി.
ALSO READ :
പ്രിൻസിപ്പൽ പ്രൊഫ. കെ.എസ്. അനിൽകുമാർ അധ്യക്ഷനായിരുന്നു. പ്രൊഫ.എ ജി അമൃതകുമാരി,കെ.വി രാമാനുജൻ തമ്പി,പി.ചന്ദ്രഹാസൻ,ഡോ.അജേഷ് എസ്.ആർ,ഡോ.ആശ രാധാകൃഷ്ണൻ, ഡോ.മീര എ.പി,രാഗി ആർ.ജി,ഡോ.മിനി ആർ നായർ,ഡോ.ബിനുശ്രീജയൻ,ശ്രീജ.ആർ,എ.വി ആത്മൻ,സാമുവൽ എസ്.പന്മന ആശ്രമ അധികൃതർ,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ,പൂർവ്വ ജീവനക്കാർ എന്നിവർ പങ്കെടുത്തു.



































