പട്ന:ബീഹാറിലെ വിഷ മദ്യ ദുരന്തത്തിൽ അഞ്ചുപേർ മരിച്ചു. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച മുതലാണ് ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. 25കാരനായ ഒരാൾ ആണ് ആദ്യം മരിച്ചത്. എന്നാൽ മരണ വിവരം ഗ്രാമവാസികൾ പുറത്തുവിട്ടില്ല. പൊലീസിനെ അറിയിക്കാതെ യുവാവിന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഒമ്പത് പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ചമ്പാരൻ ജില്ലയിലെ ആറ് പേർക്ക് വിഷമദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായാണ് വിവരം.




































