Home News National കശ്മീരിലെ രജൗരിയിൽ വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തി…പാകിസ്ഥാനിൽ നിന്ന് എത്തിയതെന്ന് സംശയം

കശ്മീരിലെ രജൗരിയിൽ വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തി…പാകിസ്ഥാനിൽ നിന്ന് എത്തിയതെന്ന് സംശയം

Advertisement

ശ്രീനഗര്‍: കശ്മീരിലെ രജൗരിയിൽ വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തി. ബലൂണില്‍ പിഐഎ എന്ന് എഴുതിയിട്ടുണ്ട്. പാകിസ്താൻ ഇന്റർനാഷണൽ എയർലൈന്റെ രൂപത്തിലുള്ള ബലൂണാണ് കണ്ടെത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. പാകിസ്താനില്‍ നിന്നെത്തിയതെന്ന് പ്രാഥമിക നിഗമനം.

സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മുന്‍പും ഇത്തരത്തിലുള്ള ബലൂണുകള്‍ കശ്മീരിന്‍റെ വിവിധ ഇടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here