കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 21 ആയി. 13 പേർക്കായി തിരച്ചിൽ തുടരുകയാണ് . സൗത്ത് 24 പർഗാനാസ് ജില്ലയിലെ ആനന്ദപൂരിന് അടുത്ത് നസീറാബാദിലെ രണ്ട് ഗോഡൗണുകളിലായിരുന്നു തീ പിടിത്തം ഉണ്ടായത്.
27 പേരെ കാണാതായി എന്നാണ് തീപിടിത്തം ഉണ്ടായ ആനന്ദ്പൂരിന് സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് ലഭിച്ചിരുന്നത്. ഇവരിൽ 21 പേരും മേദ്നിപുർ സ്വദേശികളാണ്. 26 ആം തീയതി പുലർച്ചെ ഉണ്ടായ തീപിടിത്തത്തെ തുടർന്നുള്ള തിരച്ചിലിൽ അസ്ഥികൂട അവശിഷ്ടങ്ങളാണ് ഇപ്പൊൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ സാധിച്ചത്. ബാക്കിയുള്ളവരുടെ DNA പരിശോധന നടപടികൾ പുരോഗമിക്കുന്നു. തീപിടിത്തത്തെ തുടർന്ന് ഇതുവരെയുണ്ടായ പരിശോധനയുടെയും അന്വേഷണത്തിൻ്റെയും പ്രാഥമിക റിപ്പോർട്ട് ഫയർ ഫോഴ്സും ഫോറൻസിക് വകുപ്പും പോലീസിന് കൈമാറിയിട്ടുണ്ട്

































