വിജയ് നായകനായ ജനനായകൻ സിനിമയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ KVN പ്രൊഡക്ഷൻസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയം, ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി.
ജനനായകൻ സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു KVN പ്രൊഡഷൻസിന്റെ ആവശ്യം.സിനിമയുടെ റിലീസ് വൈകുന്നത്തിൽ കനത്ത നഷ്ടം നേരിടുകയാണെന്ന് കെവിഎൻ പ്രൊഡഷൻ കോടതിയെ അറിയിച്ചു.വിഷയം മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ആണെന്ന് സുപ്രീംകോടതി. ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അറിയിച്ചു.സെൻസർ ബോർഡ്,സിനിമ പുനപരിശോധന കമ്മിറ്റിക്ക് അയച്ച ഉത്തരവ് KVN നൽകിയ ഹർജിയിൽ ചോദ്യം ചെയ്യാത്തതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.ഇതോടെയാണ് സിനിമയുടെ നിർമ്മാതാവ് കെ വി എൻ പ്രൊഡക്ഷന്റെ ഹർജി സുപ്രീംകോടതി തള്ളിയത്. ഹർജിക്കാരുടെ ആവശ്യപ്രകാരം ഈ മാസം 20ന് അപ്പീലിൽ തീരുമാനം എടുക്കാനും മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് കോടതി നിർദ്ദേശിച്ചു.കേസ് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തിടുക്കത്തിലാണ് തീർപ്പാക്കിയത് എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.സിനിമയ്ക്ക് യുഎഇ സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം വന്നതോടെയാണ് അടിയന്തര പരിഹാരത്തിനായി KVN പ്രൊഡക്ഷൻസ് സുപ്രീംകോടതിയെ സമീപിച്ചത്. സിനിമ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന പരാതിയെ തുടർന്നായിരുന്നു സെൻസർ ബോർഡ് പുനപരിശോധന കമ്മിറ്റിക്ക് അയച്ചത്. ഇതോടെ ഈ മാസം 9ന് തീയറ്ററുകളിൽ എത്തേണ്ട ജനനായകൻ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിൽ ആയി





































