Home News Breaking News ആറുവയസ്സുകാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ  ശേഷം ടെറസിൽ  നിന്നും എറിഞ്ഞു കൊലപ്പെടുത്തി

ആറുവയസ്സുകാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ  ശേഷം ടെറസിൽ  നിന്നും എറിഞ്ഞു കൊലപ്പെടുത്തി

Advertisement

ലഖ്നൗ. ഉത്തർ പ്രദേശിൽ പിഞ്ചു കുഞ്ഞിനോട് കൊടും ക്രൂരത.6 വയസ്സുകാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ  ശേഷം ടെറസിൽ  നിന്നും എറിഞ്ഞു കൊലപ്പെടുത്തി. കേസിലെ രണ്ടു പ്രതികളെയും പോലീസ് ഏറ്റു മുട്ടലിലൂടെ പിടികൂടി.

ബുലന്ത്ഷഹറിലെ  സിക്കന്ത്രബാദിൽ ആണ് സംഭവം.

വീടിന്റെ മുകളിൽ കളിച്ചു കൊണ്ടിരിന്ന കുഞ്ഞിനെ കാണാതായതോടെ മാതാ പിതാക്കൾ നടത്തിയ, തെരച്ചിലിലാണ് കെട്ടിടത്തിന്റെ പുറകുവശത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തുന്നത്.

കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായ മാതാപിതാക്കൾ ഉടൻതന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിക്കുന്ന രാജു, വീരു കശ്യപ് എന്നിവരെ സംശയമുള്ളതായി കുട്ടിയുടെ മാതാപിതാക്കൾ മൊഴി നൽകി.

പ്രദേശത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിച്ചിരുന്ന, പ്രതികൾ തെരച്ചിലിന് എത്തിയ പോലീസ് സംഘത്തിന് നേരെ വെടിയുതിർത്തു.

രണ്ടു പ്രതികളെയും കാലിൽ വെടിവെച്ചിട്ട പോലീസ്, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും, ഇരുവർക്കും എതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായും പോലീസ് അറിയിച്ചു.

Advertisement