ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ നലഗഡ് പോലീസ് സ്റ്റേഷന് സമീപം സ്ഫോടനം. സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും പോലീസ് സ്റ്റേഷന്റെ ജനൽച്ചില്ലുകൾ തകരുകയും ചെയ്തു.സംഭവത്തിൽ ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.സ്ഫോടനത്തിന്റെ കൃത്യമായ സ്വഭാവവും കാരണവും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. പോലീസ് സ്റ്റേഷന് പിന്നിലുള്ള സ്ഥലത്ത് മാലിന്യങ്ങൾ കൂട്ടി ഇട്ടിരുന്നിടത്താണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് സൂപ്രണ്ട് വിനോദ് ധിമാൻ അറിയിച്ചു.
സംഭവത്തിൽ തുടർന്ന് പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി.







































