28.6 C
Kollam
Thursday 12th February, 2026 | 02:33:18 PM
Home News Breaking News ഓപ്പറേഷൻ സിന്ദൂർ’ ഈ വർഷം ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ പ്രതീകമായി മാറി, പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ’ ഈ വർഷം ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ പ്രതീകമായി മാറി, പ്രധാനമന്ത്രി

Advertisement

ഡൽഹി. 2025 ൽ ഇന്ത്യ എല്ലാമേഖലകളിലും ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.ഓപ്പറേഷൻ സിന്ദൂർ’ ഈ വർഷം ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ പ്രതീകമായി മാറിയെന്ന്  മൻ കീ ബാത്ത് പരിപാടിയിൽ പ്രധാന മന്ത്രി.കാശി തമിഴ് സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

വർഷവസാനത്തിലെ മൻ കീ ബാത്ത് പരിപാടി യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,പോയവർഷത്തെ രാജ്യത്തിന്റ നേട്ടങ്ങളെ എടുത്തു പറഞ്ഞു.

ദേശീയ സുരക്ഷ മുതൽ കായികം വരെയും ശാസ്ത്ര ലബോറട്ടറികൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികൾ വരെയും എല്ലായിടത്തും രാജ്യം ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചു.


ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ നിരവധി നിമിഷങ്ങൾ  ഉണ്ടായി,ഓപ്പറേഷൻ സിന്ദൂർ, ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ പ്രതീകമായി മാറി. ഇന്ത്യ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ലോകം വ്യക്തമായി കണ്ടു.


കായിക മേഖലയിൽ നേട്ടങ്ങൾ കൊയ്ത താരങ്ങളെ പ്രധാനമന്ത്രി  ഒരിക്കൽ കൂടി അഭിനന്ദിച്ചു.

തമിഴ് ഭാഷയുടെ സംരക്ഷണത്തിനായി രാജ്യത്ത് തുടർച്ചയായ പ്രവർത്തനങ്ങൾ നടക്കുന്നുഎന്ന് പറഞ്ഞ പ്രധാനമന്ത്രി കാശി തമിഴ് സംഘത്തെ അഭിനന്ദിച്ചു.

വീക്ഷിത് ഭാരതത്തിന്റെ പൂർത്തീകരണത്തിലേക്കുള്ള യാത്രയിൽ 2026 ഒരു പ്രധാന നാഴികക്കല്ലായിരിക്കുമെന്ന് പ്രധാനമന്ത്രി.

ലോകം ഇന്ന് ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും യുവശക്തിയാണ് ഇതിന് ഏറ്റവും വലിയ കാരണമെന്നും പ്രധാനമന്ത്രി.

Advertisement