പനജി. ഗോവയില്‍ നിശാ ക്ലബില്‍ വന്‍ തീപിടിത്തം. 4 ടൂറിസ്റ്റുകളും മൂന്ന് സ്ത്രീകളുമടക്കം 25 പേര്‍ മരിച്ചു. വടക്കൻ ഗോവയിലെ അർപ്പോറയിലെ ബിർച്ചി നൈറ്റ് ക്ലബ്ബില്‍ അര്‍ധരാത്രിയോടെയാണ് അപകടം. സംഭവത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
വടക്കൻ ഗോവയിൽ നിരവധി നൈറ്റ് ക്ലബ്ബുകൾ പ്രവർത്തിക്കുന്ന റോമിയോ ലെയ്‌നിലെ ബിർച്ച് നൈറ്റ്ക്ലബ് ലാണ് അപകടം.
ക്ലബ്ബിലെ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അതിവേഗം തീ പടര്‍ന്നു.
അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും അടുക്കളയിൽ ജോലിചെയ്യുക യായിരുന്ന ജീവനക്കാരാണ്.
4 വിനോദസഞ്ചാരികളും കൊല്ലപ്പെട്ടതായാണ് വിവരം. അഗ്നിരക്ഷാ സേനയും പൊലീസും ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
മൃതദേഹങ്ങളും പരുക്ക് ഏറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി.
ഗോവ മുഖ്യമന്ത്രി അപകടസ്ഥലം സന്ദർശിച്ചു. പ്രാഥമിക പരിശോധനയില്‍ നിശാ ക്ലബ്ബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് തെളിഞ്ഞതായും, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധന സഹായം പ്രഖ്യാപിച്ചു.
ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ക്ലബ്ബുകളുടെയും അഗ്നി സുരക്ഷാ ഓഡിറ്റ് നടത്തുമെന്നും, അനുമതികളില്ലാത്ത ക്ലബ്ബുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.
Home News Breaking News ഗോവയില്‍ നിശാ ക്ലബില്‍ വന്‍ തീപിടിത്തം. 4 ടൂറിസ്റ്റുകളും മൂന്ന് സ്ത്രീകളുമടക്കം 25 പേര്‍ മരിച്ചു






































