ചണ്ഡീഗഡ്.രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ചു ഹരിയാന യിലെ വോട്ടർമാർ.ബ്രസീലിയൻ മോഡലിന്റ ഫോട്ടോ കാർഡ് ഉള്ള വോട്ടർ മാരാണ് ആരോപണം നിഷേധിച്ചത്.2024 ലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു എന്ന് സ്വീറ്റി.2012 ലെ വോട്ടർ കാർഡും സ്ലിപ്പും ഉപയോഗിച്ചാണ് വോട്ട് ചെയ്തത്.ഫൊട്ടോ മാറിപ്പോയത് എങ്ങനെയെന്ന് അറിയില്ലെന്നും സ്വീറ്റി.
ഒരു ഇംഗ്ളീഷ് മാധ്യമത്തോടാണ് വെളിപ്പെടുത്തൽ.ഫോട്ടോ മാറിയെങ്കിലും മറ്റ് വിവരങ്ങൾ യഥാർത്ഥ മെന്നും സ്വീറ്റി.ഹോഡലിൽ ബിജെപി സില പരിഷത്ത് വൈസ് ചെയർപേഴ്‌സൺ ഉമേഷ് ഗുധ്രാനയുടെ വീട്ടിൽ 66 വോട്ടർ മാർ ഉള്ളതായും സ്ഥിരീകരണം.എല്ലാവരും കുടുംബവീടിന്റെ മേൽവിലാസമാണ് ഉപയോഗിക്കുന്നതെന്ന് വിശദീകരണം.
ഹരിയാനയിൽ വോട്ട് മോഷണം നടന്ന രാഹുൽഗാന്ധിയുടെ ആരോപണം തള്ളി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗും രംഗത്തുവന്നു.
സൈനി. രാഹുൽ ഗാന്ധി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോൺഗ്രസ് നുണകളാണ് പ്രചരിപ്പിക്കുന്നത് എന്നും നയാബ് സിംഗ് സൈനി പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ പുതിയ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണവും ഇന്ന് ഉണ്ടായേക്കും. രാഹുൽഗാന്ധിയുടെ ആരോപണങ്ങളിൽ വിശദമായ മറുപടി നൽകുമെന്ന് ഹരിയാന തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തെളിവുകൾ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽഗാന്ധിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം തയ്യാറാകുന്നില്ലെന്ന് ബിജെപി ആരോപിച്ചു. രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുകയാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്നും രാജ്യത്തെ യുവാക്കൾ പ്രധാനമന്ത്രിക്ക് ഒപ്പമാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ പറഞ്ഞു.




































