ഉത്തർപ്രദേശ് കാൺപൂരിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

113
Advertisement

കാൺപൂർ: ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് പാളം തെറ്റിയത്. കാൺപൂർ-ഭീംസെൻ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം നടന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല

ഝാൻസിയിലേക്ക് പുറപ്പെട്ട ട്രെയിൻ കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്ന ട്രെയിനാണിത്. പോലീസും ഫയർ ഫോഴ്‌സും ആംബുലൻസുകളുമെത്തി ആളുകളെ മാറ്റി

യാത്രക്കാരെ ബസുകളിൽ കയറ്റി അടുത്ത സ്‌റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്ന് സ്‌പെഷ്യൽ ട്രെയിനിൽ ഇവർക്ക് യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഏഴ് ട്രെയിനുകൾ റദ്ദാക്കി.

Advertisement

1 COMMENT

Comments are closed.