Home News Local വനിതാ ഉദ്യോഗസ്ഥര്‍ നയിച്ച കുന്നത്തൂരെ ഇലക്ഷന്‍ നടത്തിപ്പ്, വ്യാപകമായ അനുമോദനം

വനിതാ ഉദ്യോഗസ്ഥര്‍ നയിച്ച കുന്നത്തൂരെ ഇലക്ഷന്‍ നടത്തിപ്പ്, വ്യാപകമായ അനുമോദനം

ഡിബികോളജില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുശേഷം രാത്രി പോളിംങ് മെഷീനുകള്‍ സൂക്ഷിക്കാനായി കൊണ്ടുപോകുന്നു
Advertisement

ശാസ്താംകോട്ട. വനിയാ ഉദ്യോഗസ്ഥര്‍ നയിച്ച കുന്നത്തൂരെ ഇലക്ഷന്‍ നടത്തിപ്പ്, വ്യാപകമായ അനുമോദനം. കേരളമാകെ മാതൃകയാക്കാമെന്ന് നിര്‍ദ്ദേശം. കുന്നത്തൂരിലെ ഇത്തവണത്തെ ഇലക്ഷന്‍ നടപടികളെപ്പറ്റിയാണ് വ്യാപകമായ അനുമോദനം ഉള്ളത്. ഇലക്ഷന്‍ നടത്തിപ്പുദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരിശീലനം, പോളിംങ് സാമഗ്രികളുടെ വിതരണം, തിരികെ ശേഖരണം എന്നിവയാണ് കുറ്റമറ്റതാക്കിയത്. റിട്ടേണിംങ് ഓഫിസര്‍ ജില്ലാ പ്ളാനിംങ് ഓഫിസര്‍ ആയ ദീപാചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ സ്മിത എന്നിവരുടെ നിയന്ത്രണത്തില്‍ പരിചയ സമ്പന്നരായ ഒരു സംഘം ഉദ്യോഗസ്ഥര്‍ക്കായിരുന്നു നടത്തിപ്പു ചുമതല

പരിശീലനം കൃത്യമായി നടത്തുകയും വാട്സ് ആപ് സന്ദേശങ്ങളിലൂടെ നിരന്തരം പ്രശ്ന പരിഹാരം നടത്തുകയും ചെയ്തത് പുതുമയായി. സാമഗ്രികള്‍ വിതരണം ചെയ്തശേഷം അവ തിരികെ ഏതു രീതിയില്‍ പ്രശ്ന രഹിതമായി എത്തിക്കാനാവും എന്ന നിര്‍ദ്ദേശവും നല്‍കി. തിരികെ സാമഗ്രികളുമായി എത്തിയവര്‍ക്ക് പൂച്ചെണ്ടുനല്‍കി സ്വീകരണം ഒരുക്കിയിരുന്നു. കൃത്യമായി ഭക്ഷണവും പാനീയവും നല്‍കി. ശേഖരണത്തിന് പരമാവധി സമയം ചുരുങ്ങിയതോടെ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വളരെ വേഗം ഉദ്യോഗസ്ഥര്‍ക്ക് ചുമതല തീര്‍ത്തു മടങ്ങാനായി. രാത്രി രണ്ടുമണിയോടെ കുന്നത്തൂരിന്‍റെ ഭാഗധേയം പൊലീസ് കവാലോടെ കൊല്ലം ക്രിസ്തുരാജ് സ്കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു കൊണ്ടുപോയി

പോളിംങ് കേന്ദ്രങ്ങളിലെ സൗകര്യമൊരുക്കല്‍ ആളെ അവിടേക്ക് എത്തിക്കല്‍ വിതരണ സമയത്തും ശേഖരണ സമയത്തും ഉദ്യോഗസ്ഥ വാഹനങ്ങള്‍ക്കും നല്‍കി പാര്‍ക്കിംങ് അറിയിപ്പുകള്‍ എന്നിവയും അനുമോദിക്കപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങളാണ് ഇതിനു തെളിവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

പലയിടത്തും പല വര്‍ഷങ്ങളിലും ഭീകരാനുഭവമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഏറെ ആസ്വാദ്യമാക്കിയതിന് നന്ദിപറയുന്നവര്‍ ഈ നടത്തിപ്പു രീതി സംസ്ഥാനമാകെ മാതൃകയാക്കണമെന്നും ഡോക്യുമെന്‍റ് ചെയ്യണമെന്നും സന്ദേശങ്ങളില്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇതും വായിക്കൂ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here