Home News Local കുന്നത്തൂരിൽ യുഡിഎഫ് പരാജയ ഭീതി മൂലം അക്രമം അഴിച്ചുവിടുന്നു :എൽ ഡി എഫ് മണ്ഡലം കമ്മിറ്റി

കുന്നത്തൂരിൽ യുഡിഎഫ് പരാജയ ഭീതി മൂലം അക്രമം അഴിച്ചുവിടുന്നു :എൽ ഡി എഫ് മണ്ഡലം കമ്മിറ്റി

Advertisement

ശാസ്താംകോട്ട : പരാജയം മുന്നിൽകണ്ട് യുഡിഎഫ് കരുതികൂട്ടി ആക്രമണം അഴിച്ചുവിടുകയാണെന്ന് എൽ ഡി എഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി . സമാധാനപരമായി റോഡിലൂടെ പോകുകയായിരുന്ന എൽഡിഎഫ് കുന്നത്തൂർ മണ്ഡലം സ്ഥാനാർഥി കോവൂർകുഞ്ഞുമോന്റെ റോഡ് ഷോയിലേക്ക് മുൻകൂട്ടി തയ്യാറായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലും വടിയുമായി പാഞ്ഞ് അടുക്കുകയായിരുന്നു. സ്ഥാനാർത്ഥിയായ കുഞ്ഞുമോന്റെ വാഹനത്തിനു നേരെയും കല്ലേറ് ഉണ്ടായി. കോൺക്രീറ്റ് കട്ടകളും കല്ലുകളും തലയ്ക്കു വീണാണ് രണ്ടു പ്രവർത്തകർക്ക് തലയ്ക്ക് പരിക്കേറ്റത്. പരാജയം മുന്നിൽകണ്ട യുഡിഎഫ് നേതൃത്വത്തിന്റെ ഒത്താശയുടെ ആണ് ആക്രമണം നടന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ആക്രമണം അഴിച്ചുവിട്ട യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here