നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് NDA കരുനാഗപ്പള്ളിയിൽ നടപ്പാക്കുന്ന വികസനത്തിന്റെ മുപ്പത്തിയഞ്ചിന സമഗ്ര വികസന രേഖ പ്രകാശനം ചെയ്തു. കരുനാഗപ്പള്ളി IMA – ഹാളിൽ നടന്ന ചടങ്ങിൽ കേരള പ്രഭാ രിപ്രകാശ് ജാവ്ദേക്കർ പ്രകാശന കർമ്മ o നിർവ്വഹിച്ചു. അനുദിനം വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം കണക്കിലെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള ചികിൽസാ കേന്ദ്രം സ്‌ഥാപിക്കും. NDA ഇവിടെ ജയിച്ചാൽ മേയ് 6 മുതൽ ചൈന്നെ മെയിലിനും ജനശതാബ്ദിക്കും കരുനാഗപ്പള്ളിയിൽ സ്റ്റോപ്പനുവദിപ്പിക്കും. കാറ്ററിംഗ്‌മേഖലയിലെ വനിതകളുൾപ്പെടെ അസംഘടിത തൊഴിലാളികൾക്ക് ESI അനുവദിക്കും. കുടിവെള്ള ക്ഷാമം, ആധുനിക കംഫർട്ട് സ്റ്റേഷൻ നിർമിക്കുമെന്നും വികസന രേഖ വിശദമാക്കിക്കൊണ്ട് NDA സ്‌ഥാനാർത്ഥി വി.എസ് ജിതിൻ ദേവ് പ്രഖ്യാപിച്ചു. പരിപാടിക്ക് NDA ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര എം.പി സഞ്ജയ് ജി.കെ പട്ടീൽ, കുട്ടൻ ഗാന്തി, ശംഭു, തൊടിയൂർ വസന്തകുമാരി, പ്രജീവ്, രണ്ജിത് തുടങ്ങിയവർ സംസാരിച്ചു






























