ശാസ്താംകോട്ട. ബിജെപി ജില്ലാ പ്രസിഡണ്ടും കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജി പ്രസാദ് പത്രിക സമർപ്പിച്ചു. ശാസ്താം കോട്ട ഫിൽറ്റർ ഹൗസിന് മുന്നിൽ നിന്ന് പ്രകടനമായി എത്തി ഉച്ചക്ക് 12 മണിയോടെയാണ് ഉപ വരണാധികാരി ആയ കുന്നത്തൂർ തഹസീൽദാർ മുമ്പാകെയാണ് മൂന്ന് സെറ്റ് പത്രിക നൽകിയത്..
മണ്ഡലത്തിലെ കേന്ദ്ര പ്രതിനിധി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി പ്രമോദ് മിശ്ര
,ദേശീയ കൗൺസിൽ അംഗം ജി ഗോപിനാഥ്
, RSS ദക്ഷിണ പ്രാന്ത സഹ പ്രൗഢ പ്രമുഖ ആർ ബാഹുലേയൻ
ജില്ലാ ജനറൽ സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡണ്ട് ബൈജു ചെറുപൊയ്ക, സെനെറ്റ് അംഗം പി എസ് ഗോപകുമാർ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സന്തോഷ് ചിറ്റേടം, ധനേഷ് പുളിന്താനം കർഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ആറ്റുപുറത്ത് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി പൂന്തോട്ടം സത്യൻ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് ജോർജ്.മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് ആശാ പിള്ള, അനിൽ കരിമ്പിൻ പുഴ, രാജേന്ദ്രൻ തയ്യിൽ സജിത മഠത്തിൽ. എന്നിവർ ഒപ്പമുണ്ടായിരുന്നു



































