ശാസ്താംകോട്ട. കുമ്പളത്തു ശങ്കു പ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിൽ ‘ബോധി-2026’ ദേശീയ സെമിനാർ തുടങ്ങി. സം സ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി. ബാബുരാജ് ഉദ്ഘാ ടനം ചെയ്തു. വിദ്യാഭ്യാസവും സാ മൂഹിക ഉത്തരവാദിത്വവും ആധു നികപഠനരംഗത്തിൻ്റെ പ്രധാന ഘടകങ്ങളാണെന്ന് അദ്ദേഹം പറ ഞ്ഞു. പ്രിൻസിപ്പൽ ഡോ. കെ.എ സ്. അനിൽകുമാർ അധ്യക്ഷനായി.
ബോധി കൺവീനർ ഡോ. എ.പി. മീര ആമുഖപ്രഭാഷണം നടത്തി. പി.ടി.എ. വൈസ് പ്രസി ഡന്റ് പി. ചന്ദ്രഹാസൻ, കോളേജ് കൗൺസിൽ സെക്രട്ടറി ആശ രാജ
റിസപ്ഷൻ കമ്മിറ്റി കൺവീനർ ക്യാപ്റ്റൻ ടി. മധു, സീനിയർ സൂപ്രണ്ട് ആർ. ശ്രീജ, കോളേജ് യൂണിയൻ ചെയർ മാൻ എസ്. സാമുവൽ, കെ.വി. സൺറിമ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സെമിനാറിൻ്റെ വിവിധ സാങ്കേതിക സെഷനുകൾക്ക് തു ടക്കമായി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അധ്യാപ കർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ ഗവേഷണപ്രബന്ധ ങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
also read:
കോളേജിലെ ഐ.ക്യു.എ.സി. യുടെ നേതൃത്വത്തിൽ ‘ഭാവി സംയോജനം സുസ്ഥിരതാ വികസനം’ എന്ന വിഷയത്തിൽ നടക്കു ന്ന സെമിനാറിൽ ശാസ്ത്രം, സോ ഷ്യൽ സയൻസ്, ഭാഷ, കൊ മേഴ്‌സ്, അപ്ലൈഡ് സയൻസ് തുടങ്ങിയ വിവിധ മേഖലകളെ ഏകോപിപ്പിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്.



































