ശാസ്താംകോട്ട. പതാരം 721-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം തട്ടിയെടുത്ത കേസിൽ അധ്യാപകന്‍ ഒളിവിൽ.വെളുത്തമണൽ സരസ്വതി വിലാസം യു.പി സ്കൂൾ അധ്യാപകൻ
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഐശ്വര്യയിൽ ദിലീപ്കുമാർ (37) ആണ് തട്ടിയെടുത്ത പണവുമായി മുങ്ങിയത്.
also read :
ഈ മാസം അഞ്ചിനായിരുന്നു സംഭവം.130.198 ഗ്രാം തൂക്കം വരുന്ന വ്യാജസ്വർണം പണയം വെച്ച് 15,23000 രൂപയാണ് തട്ടിയെടുത്തത്.സ്വർണത്തെ വെല്ലുന്ന തരത്തിലുള്ള ഉരുപ്പടികൾ ആയതിനാൽ ജീവനക്കാർക്ക് വ്യാജനാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.ശാസ്താംകോട്ട അസി.രജിസ്ട്രാർ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് എ.ആർ ശൂരനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് കേസെടുത്തതോടെയാണ് ദിലീപ്കുമാർ ഒളിവിൽ പോയത്.



































