Home News Local സംസ്ഥാനത്ത് കൂടുതല്‍ കുടിവെള്ളകണക്ഷനുകള്‍ നല്‍കിയത് കൊല്ലത്ത്

സംസ്ഥാനത്ത് കൂടുതല്‍ കുടിവെള്ളകണക്ഷനുകള്‍ നല്‍കിയത് കൊല്ലത്ത്

Advertisement

സംസ്ഥാനത്ത് ജല്‍ജീവന്‍ മിഷന്‍ മുഖേന ഏറ്റവുംകൂടുതല്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കിയത് കൊല്ലം ജില്ലയില്‍. എ.ഡി.എം. ജി നിര്‍മല്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ജലശുചിത്വസമിതി യോഗത്തില്‍ ജില്ലയില്‍ ഗ്രാമീണമേഖലയില്‍ 305486 കുടിവെള്ള കണക്ഷനുകള്‍ നല്‍കിയതായി അറിയിച്ചു.
തഴവ, കുലശേഖരപുരം പഞ്ചായത്തുകളില്‍ ജലവാഹകകുഴലുകള്‍ സ്ഥാപിക്കുന്നതിന്റെ തുടര്‍നടപടികള്‍ വേഗത്തിലാക്കും. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ മാറനാട് ഭാഗത്ത് ജലസംഭരണി നിര്‍മിക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തും. സെക്രട്ടറിക്കും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കുമാണ് ചുമതല. തെ•ല ഗ്രാമപഞ്ചായത്തിലെ മാമ്പഴത്തറയില്‍ കുടിവെള്ളപദ്ധതി പൂര്‍ത്തീകരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പിഡബ്ല്യുഡി മെമ്പര്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി. അജയകുമാര്‍, ജലഅതോറിറ്റി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുജ എന്‍. ജോര്‍ജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here