ശാസ്താംകോട്ട.കഴിഞ്ഞദിവസം ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ നടന്നത് രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ ധിക്കാരമെന്ന് ഡിവൈഎഫ്ഐ
ആർഎസ്എസുകാർ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗം ശംഭുവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തുകയും, സ്വമേധയാ സ്റ്റേഷനിൽ എത്തിയ ശംഭുവിനെയും സഹപ്രവർത്തകരെയും കേസ് എടുക്കുന്നതിനു മുൻപ് തന്നെ അകാരണമായി സ്റ്റേഷനിൽ പിടിച്ചു വെക്കുകയും ചെയ്തു.
also read :
വിവരമറിഞ്ഞ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഭാരവാഹികൾ സ്റ്റേഷനിൽ എത്തി ശംഭുവിനെ നേരിൽകണ്ട് സംസാരിച്ചുകൊണ്ടിരിക്കെ പോലീസ് സ്റ്റേഷനിലെ രണ്ട് കോൺസ്റ്റബിൾ മാർ മര്യാദരഹിതമായി ബ്ലോക്ക് ഭാരവാഹികളോട് മോശമായി പെരുമാറുകയായിരുന്നു, അതിനെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാക്കളെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു, മേലുദ്യോഗസ്ഥരായ സർക്കിള്‍ ഇൻസ്‌പെക്ടർക്കോ, സബ് ഇൻസ്‌പെക്ടർക്കോ ഇല്ലാത്ത പ്രശ്നമാണ് dyfi ഭാരവാഹികൾ സ്റ്റേഷനിൽ കയറിയതിൽ രണ്ട് കോൺസ്റ്റബിൾമാർക്ക് ഉണ്ടായത്,
വളരെ മാന്യമായി ഇടപെട്ട മേലുദ്യോഗസ്ഥരെ നോക്കുകുത്തികൾ ആക്കിക്കൊണ്ട് രണ്ട് കോൺസ്റ്റബിൾമാർ നടത്തിയ അസഭ്യവർഷവും, പോലിസ് മുറയും ആണ് അവിടെ കണ്ടത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ശരിയായ അന്വേഷണം നടത്തണമെന്നും ആർഎസ്എസ് പ്രവർത്തകർ നൽകിയ വ്യാജ പരാതി വസ്തുനിഷ്ഠമായി പരിശോധിക്കണമെന്നും, അതിനൊപ്പം തന്നെ DYFI നേതാക്കളോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും DYFI കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എസ് സന്തോഷ്, സെക്രട്ടറി എസ് സുധീർഷ എന്നിവര്‍ ആവശ്യപ്പെട്ടു.


































