കരുനാഗപ്പള്ളി. ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകൾ സ്മാർട്ട് സ്റ്റേഷനുകൾ ആക്കുന്നതിന്റെ ഭാഗമായി ലാപ്ടോപ്പ്,ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, പ്രിന്റർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സി ആർ മഹേഷ് എം എൽ എ പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. എംഎൽഎയുടെ 2025- 26 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഉപകരണങ്ങൾ വാങ്ങി നൽകിയത്.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പുതുതായി കെട്ടിടസമുച്ചയം നിർമ്മിച്ചുവെങ്കിലും ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പോലീസ് സ്റ്റേഷന്റെ പ്രവർത്തനത്തെ സാ രമായി ബാധിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും നേരിടുന്ന പ്രയാസം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉപകരണങ്ങൾ വാങ്ങി നൽകിയതെന്ന് എം എൽ എ അറിയിച്ചു.ഓച്ചിറ പോലീസ് സ്റ്റേഷനിലേക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആയ ഡെസ്ക്ടോപ്പ് ലാപ്ടോപ്പ് കമ്പ്യൂട്ടർ ഫോട്ടോസ്റ്റാറ്റ് മെഷീൻ പ്രിന്റർ ഉൾപ്പെടെയുള്ളവയും കൈമാറി.



































