ശാസ്താംകോട്ട . വെസ്റ്റ് കല്ലട ഫ്ളോട്ടിംഗ് സോളാർ പവർ പ്രോജക്ട് നിർമ്മാണ ഉദ്ഘാടനം ബുധനാഴ്ച കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍ നടപ്പിലാവുന്നത് നാശത്തിലേക്കു നീങ്ങിയ ഒരു പഞ്ചായത്തിനെ കൈപിടിച്ചുയര്‍ത്താന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ട സ്വപ്നം. 11.3.26 ന് 10.30 am ന് എറണാകുളം
കലൂർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നടക്കുന്നത്. എറണാകുളത്തെ BPCL ൻ്റെ ഒരു പ്രോജക്ട് അടക്കം രാജ്യത്തെ മറ്റ് ചില പദ്ധതികളുടെയും ഉദ്ഘാടനം അവിടെ വച്ച് നടക്കുന്നു.
കരമണല്‍ഖനനവും ചെളിയെടുപ്പുംമൂലം പഞ്ചായത്തിലെ പുഞ്ചപ്പാടങ്ങള്‍ കയങ്ങളായി മാറിയ കാലത്ത് പരിസ്ഥിതിപ്രവര്‍ത്തകരുടെ ശക്തമായ സമരത്തിന്‍റെ അടിസ്ഥാനത്തില്‍ ഖനനം നിരോധിക്കാന്‍ ബി തൃദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ അധികാരത്തിലേറിയ ഭരണ സമിതി തീരുമാനിച്ചു. ഖനനം നിരോധിക്കുന്നതോടെ പഞ്ചായത്തില്‍ രൂക്ഷമാവുന്ന തൊഴിലില്ലായ്മക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ കൂട്ടായ ചര്‍ച്ചകള്‍ നടന്നു.
എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്എം വിജയാനന്ദ്, പ്ളാനിംങ് ബോര്‍ഡ് വൈസ് ചെയ്ര്‍മാന്‍ കെ എം ചന്ദ്രശേഖര്‍ ,അംഗം ജി വിജയരാഘവന്‍, പ്ളാന്‍ ആന്‍റ് കോ-ഓര്‍ഡിനേഷനിലെ ശാസ്താംകോട്ട സ്വദേശിയായ ഉദ്യോഗസ്ഥന്‍ ഡി പ്രശാന്ത് എന്നിവരുമായി ബന്ധപ്പെട്ട് തൃദീപ് കുമാര്‍ നടത്തിയ ചര്‍ച്ചകളില്‍ താമരക്കൃഷി,മല്‍സ്യം വളര്‍ത്തല്‍, കന്നു കാലി വളര്‍ത്തല്‍ അങ്ങിനെ പലതും വന്നുവെങ്കിലും അക്കാലത്ത് ലോകത്തുതന്നെ ചര്‍ച്ച ചെയ്തു തുടങ്ങിയ ഫ്ളോട്ടിംങ് സോളാര്‍ പാനലുകള്‍ തടാകം പോലെയായ മണല്‍ക്കയങ്ങളില്‍ സ്ഥാപിച്ചാലോ എന്നആശയം ഉടലെടുക്കുകയായിരുന്നു.
ആദ്യം റവന്യൂവകയാണ് പാടത്തില്‍ ഏറെയെന്നുകണ്ടത് പിന്നീട് പഞ്ചായത്ത് വകയാണ് എന്നു വ്യക്തമായി. പഞ്ചായത്ത അടക്കമുള്ള 300ല്‍പരം ഉടമകളുടെ കൂട്ടായ്മയായ കമ്പനി രൂപീകരിക്കുന്നത് അടക്കം നിരവധി കടമ്പകളാണ് കടന്നത്.ഭിന്നശേഷി കമ്മീഷണായിരുന്ന എസ്എച്ച് പഞ്ചാപകേശനാണ് ഉടമകളുടെ അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇടപെട്ട് അദാലത്തുകള്‍ നയിച്ചത്. 2014ല്‍ ആദ്യഘട്ട രൂപരേഖയായി. പിന്നീട് വന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ പദ്ധതിയുടെ നൂലാമാലകള്‍ താമസിക്കാനിടയാക്കി. പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലെത്തിയ അടുത്ത കമ്മിറ്റി സെക്രട്ടറി ദിലീപിന്‍റെ നേതൃത്വത്തില്‍ പദ്ധതി ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോയി.

പദ്ധതി പ്രാവർത്തികമായിക്കഴിഞ്ഞാൽ നാട്ടില്‍ 300ഓളം നിലം ഉടമകള്‍ക്ക് ലാഭ വിഹിതം ലഭിക്കും. ലാഭവിഹിതമായി ഗ്രാമ പഞ്ചായത്തിന് പ്രാരംഭ വർഷങ്ങളിൽ 750000 ലഭ്യമാകും.
തൊഴിൽ നികുതി അടക്കമുള്ള വരുമാനം വേറെയും. 50mw വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക.നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ നിർവഹണ ഏജൻസിയാണ്. അപ്പോളോ കമ്പനിയാണ് നിർമ്മാണത്തിനുള്ള ടെണ്ടർ എടുത്തിട്ടുള്ളത്.

വാട്ടർ ലവൽ പരിപാലിക്കുന്നതിലേക്ക് KLDC ഫണ്ട് ഉപയോഗിച്ച് കടപ്പാക്കുഴിയിൽ ഒരു പമ്പ്ഹൗസ് സജ്ജമായിക്കഴിഞ്ഞു.
വെട്ടിയ തോട് പമ്പ് ഹൗസ് പുനർനിർമ്മിക്കാൻ NHPC ഗ്രാമപഞ്ചായത്തിന് 52 ലക്ഷം രൂപ CSR ഫണ്ട് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഇതിനുള്ള MOU ഈയാഴ്ച ഒപ്പുവയ്ക്കും മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണച്ചുമതല .

ഗ്രാമപഞ്ചായത്തിൻ്റെ 50 ഏക്കർ ഉൾപ്പെടെ 300 റോളം ഏക്കർ സ്ഥലത്താണ് പ്ലാൻ്റ് വരിക.
വെസ്റ്റ് കല്ലട നോൺ കൺവൻഷനൽ എനർജി പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി പഞ്ചായത്ത് പ്രസിഡൻ്റ് ,വസ്തു ഉടമ പ്രതിനിധികൾ എന്നിവരെ ഉൾക്കൊള്ളിച്ച് ഇതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട് . ജില്ലാ കലക്ടറാണ് കമ്പനിയിലെ സർക്കാർ പ്രതിനിധി . ഈ കമ്പനിയാണ് വസ്തു കൈമാറ്റത്തിന് നേതൃത്വം നൽകിയത്
നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു. ശാസ്താംകോട്ടയിൽ NHPC യുടെ പ്രോജക്ട് ഓഫീസും ആരംഭിച്ചു.3.04 രൂപയ്ക്കാണ് KSEB വൈദ്യുതി എടുക്കുക. 20 കോടി രൂപ കേരള ഗവൺമെൻ്റ് വയബിളിറ്റി ഗ്യാപ് ഫണ്ടിനത്തിൽ കെ എസ് ഇ ബി ക്ക് ഇതിനായി നൽകും.
2010 മുതലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെ നിരന്തര ഇടപെടലിൻ്റെ ഫലമാണ് ഈ പദ്ധതി ‘ഗ്രാമ പഞ്ചായത്തിന് ഇക്കാര്യത്തിൽ സാമ്പത്തിക മുതൽമുടക്ക് ഒന്നുമില്ലായെന്നതാണ് സവിശേഷത.



































Super👏👏👏🤝🤝