ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ മന്ദിരത്തിൽ പുതുതായി ആരംഭിച്ച വനിതാ മാർട്ടിന്റെ ഉദ്ഘാടനവും വനിതാദിനാചരണവും നടത്തി. നായർ സർവീസ് സൊസൈറ്റിയുടെ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ശ്രീ വി വി ശശിധരൻ നായർ അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു യൂണിയൻ പ്രസിഡന്റ് ശ്രീ വി ആർ കെ ബാബു യോഗം ഉദ്ഘാടനം ചെയ്തു.
വനിതാമാർട്ടിന്റെ ഉദ്ഘാടനം ബഹു കുന്നത്തൂർ എംഎൽഎ ശ്രീ കോവൂർ കുഞ്ഞുമോൻ നിർവഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി അമൃതപ്രിയ വനിതാദിന സന്ദേശം നൽകി. ശാസ്താംകോട്ടയിലുള്ള യൂണിയൻ മന്ദിരത്തിൽ പ്രവർത്തിക്കുന്ന തൂശനില മിനി കഫേയിലൂടെ രുചികരമായ നാടൻ ഭക്ഷണം നൽകുന്നതിനുള്ള നാടൻ പച്ചക്കറികളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുന്നതിനോടൊപ്പം സ്വയം സഹായ സംഘങ്ങൾ വഴി ഉത്പാദിപ്പിക്കുന്ന നാടൻ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് വനിതാ മാർട്ട് ആരംഭിച്ചിരിക്കുന്നത്.
also read :
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ശിവപ്രസാദ് ആദ്യ വില്പന നിർവഹിക്കുകയും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തംഗം ശ്രീമതി കൃഷ്ണലേഖ ആദ്യ വില്പന സ്വീകരിക്കുകയും ചെയ്തു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ തോട്ടുവാ മുരളി യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീ എൻ സോമൻ പിള്ള വനിതാ യൂണിയൻ സെക്രട്ടറി ശ്രീമതി പ്രീത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിയൻ സെക്രട്ടറി ശ്രീ എം അനിൽകുമാർ സ്വാഗതം ആശംസിച്ച യോഗത്തിൽ എം എസ് എസ് എസ് ജോയിന്റ് സെക്രട്ടറി ശ്രീമതി ഉഷാമുരളി കൃതജ്ഞത അറിയിച്ചു. യൂണിയൻ ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് സമിതി അംഗങ്ങൾ എൻഎസ്എസ് പ്രതിനിധിസഭാ മെമ്പർമാർ, എൻ എസ് എസ് ഇൻസ്‌പെക്ടർ,വനിതാ യൂണിയൻ അംഗങ്ങൾ,എം എസ് എസ് എസ് കോഡിനേറ്റർമാർ,വിവിധ കരയോഗ വനിതാ സമാജ ഭാരവാഹികൾ സ്വയം സഹായ സംഘ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



































