Home News Local പോരുവഴിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

പോരുവഴിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

Advertisement

പോരുവഴി:കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്.പോരുവഴി കമ്പലടി ഉഷാ ഭവനത്തിൽ മഞ്ജേഷ് കുമാർ (37)നാണ് പരിക്കേറ്റത്.വീടിന് സമീപം എത്തിയ കാട്ടുപന്നി യുവാവിനെ ആക്രമിക്കുകയായിരുന്നു.
അക്രമണത്തെ തുടർന്ന് നിലത്തു വീണ ഇദ്ദേഹത്തെ കാട്ടുപന്നി ശരീരത്തിൽ ചവിട്ടി നിന്നാണ് ആക്രമിച്ചത്.

ALSO READ :

നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി ബഹളം വെച്ചതിനെ തുടർന്നാണ് പന്നി ഇവിടെ നിന്നും പോയത്.തുടർന്ന് ഇദ്ദേഹത്തെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.കൈക്കും,നെഞ്ചിലും, വയറ്റിലുമാണ് പരിക്കേറ്റത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here