Home News Local വനിതാ ദിനത്തോടനുബന്ധിച്ച് ദേശീയ അധ്യാപക പരിഷത്ത് നടത്തിയ ആദരിക്കൽ ചടങ്ങ് വേറിട്ടതായി

വനിതാ ദിനത്തോടനുബന്ധിച്ച് ദേശീയ അധ്യാപക പരിഷത്ത് നടത്തിയ ആദരിക്കൽ ചടങ്ങ് വേറിട്ടതായി

Advertisement

കൊല്ലം:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദേശീയ അധ്യാപക പരിഷത്ത് നടത്തിയ ആദരിക്കൽ ചടങ്ങ് വേറിട്ടതും ശ്രദ്ധേയവുമായി.സ്കൂൾ പാചക തൊഴിലാളികളായ സ്ത്രീകളെയാണ് ഇക്കുറി എൻ.ടി.യു ആദരിച്ചത്.ജില്ലയിലെ 12 ഉപജില്ലകൾ കേന്ദ്രീകരിച്ച് ആണ് വനിതാ ദിനത്തിൽ ആദരിക്കൽ ചടങ്ങ് നടന്നത്.കുണ്ടറ ഉപജില്ലയിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡൻ്റ് എസ്.കെ. ദിലീപ് കുമാർ നിർവഹിച്ചു.കാലങ്ങളായി തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന സ്കൂൾ പാചക തൊഴിലാളികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

500 കുട്ടികൾ വരെ പഠിക്കുന്ന സ്കൂളിൽ ഇത്രയും പേർക്ക് ഭക്ഷണം ഒരുക്കുന്ന തൊഴിലാളിക്ക് 500 രൂപയാണ് വേതനം.കാലങ്ങളായി അവഗണിക്കപ്പെട്ട് കിടക്കുന്ന ഈ സമൂഹത്തിന് പിന്തുണയുമായി എത്താൻ ഒരു സർവീസ് സംഘടനയോ തൊഴിലാളി സംഘടനയോ ഇന്നുവരെ തയ്യാറായിട്ടില്ല.വരുന്ന അധ്യയന വർഷം മുതലെങ്കിലും ഇവരുടെ വേതനം വർദ്ധിപ്പിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

‘ഉപജില്ല ട്രഷറർ രഞ്ജിനി ദേവി അധ്യക്ഷത വഹിച്ചു. പാർവതി എസ്, കുണ്ടറ എസ് കെ വി എൽപിഎസ് മാനേജർ ബി രമാദേവി, സംസ്ഥാന വനിതാ വിഭാഗം ജോ.കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത്, ജില്ലാ വനിതാ വിഭാഗം കൺവീനർ ദിവ്യ എസ്, തുടങ്ങിയവർ സംസാരിച്ചു.ജില്ലയിലെ വിവിധ ഉപജില്ലകളിൽ നടന്ന പരിപാടികൾക്ക്, ജില്ലാ ജനറൽ സെക്രട്ടറി അർക്കന്നൂർ രാജേഷ്,ആർ ഹരികൃഷ്ണൻ ശ്രീജിത്ത് പി എസ്,എ അനിൽകുമാർ ടി ജെ ഹരികുമാർ, കെ ആർ സന്ധ്യാകുമാരി, ഷീബ ജ്യോതി,ധന്യ ടി എൻ, പ്രദീപകൃഷ്ണൻ, നിധി കൃഷ്ണൻ, കലാ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here