Home News Local ശാസ്താംകോട്ട ടൗണില്‍ സ്ഥാപനത്തിനുമുന്നിലെ ഓട്ടോ പാര്‍ക്കിംങ് ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ശാസ്താംകോട്ട ടൗണില്‍ സ്ഥാപനത്തിനുമുന്നിലെ ഓട്ടോ പാര്‍ക്കിംങ് ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Advertisement

ശാസ്‌താംകോട്ട . ശാസ്താംകോട്ട ടൗണിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും തടസ്സം സൃഷ്ടിച്ചുകൊണ്ട് ഓട്ടോറിക്ഷകൾ പാര്‍ക്ക് ചെയ്യുന്നതിനെതിരെയുള്ള പരാതിയില്‍ നടപടി സ്വീകരിക്കുവാൻ ഹൈക്കോടതി ഉത്തരവായി.

അനധികൃത പാർക്കിങ്ങിനെതിരെ അഡ്വൈസറി കമ്മിറ്റിയിലും പഞ്ചായത്ത് സർവകക്ഷി യോഗത്തിലും പലതവണ പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് നടപടിയെടുക്കുവാൻ തീരുമാനിച്ചെങ്കിലും ഇന്നേവരെ നടപ്പിലാക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ശാസ്‌താംകോട്ട എസ്. ആർ കോംപ്ലക്‌സ് ഷാഹുൽ ഹമീദ് ഹൈക്കോടതിയെ സമീപിച്ചത്.2012 മാര്‍ച്ച് എട്ടിലെ റോഡ് സേഫ്റ്റി അതോറിറ്റി മിനിട്സും , 2013ലെ ട്രാഫിക് റഗുലേറ്ററി യോഗ മിനുട്സും പരിശോധിച്ച് 2025 ഡിസംബര്‍ 25ല്‍ പരാതിക്കാര്‍ പൊലീസിന് നല്‍കിയ പരാതിയും പരിശോധിച്ച് ബന്ധപ്പെട്ട കക്ഷികളെ സിഐ വിളിച്ചു ചേര്‍ത്ത് രണ്ടുമാസത്തിനകം തീരുമാനമെടുക്കാനാണ് നിര്‍ദ്ദേശം.

പ്രതികളായ ഗ്രാമ പഞ്ചായത്ത്, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാവ് എന്നിവര്‍ക്ക് കോടതി നോട്ടീസ് നല്‍കിയിട്ടും പ്രതികരിച്ചില്ലെന്ന് വിധിയില്‍ പറയുന്നു.

അഡ്വക്കേറ്റ്‌മാരായ ആര്യാ ഹർഷൻ, എൻ ജോസഫ് എന്നിവർ വാദിക്കുവേണ്ടി ഹാജരായി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here