ശാസ്താംകോട്ട. രാത്രി നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്ടിക്കട തകര്‍ത്തു. ആളുകൂടിപ്പോഴേക്കും ജീപ്പുമാറ്റി രണ്ട് പൊലീസുകാര്‍ക്ക് പരിക്കെന്ന് വിവരം.
ഇന്നലെ രാത്രി 12 നായിരുന്നു സംഭവം പനപ്പെട്ടി സ്വദേശി മോഹനന്റെ പെട്ടിക്കടയാണ് പോലീസ് വാഹനം ഇടിച്ച് നശിപ്പിച്ചത്. പോലീസ് കൺട്രോൾ റൂം വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന 2 പോലീസ് കാർക്ക് പരിക്കുണ്ട്.
സിനിമാ പറമ്പിന് കിഴക്ക് കൊട്ടാരക്കര റോഡിൽ വർക്ക് ഷോപ്പിന് സമീപം. റോഡ് സൈഡിലെ പൈൻ മരത്തിലിടിച്ചാണ് പോലീസ് വാഹനം നിന്നത്. രാത്രി 1 മണിയോടെ പോലീസ് വാഹനം സ്ഥലത്ത് നിന്നും മാറ്റിയതായി സ്ഥലവാസികള്‍ പറയുന്നു




































