പരവൂർ/ശാസ്താംകോട്ട. ഓൺ ലൈൻ തട്ടിപ്പ് സംഘങ്ങളുടെ കണ്ണികളായി പ്രവർത്തിച്ച രണ്ടു പേർ പൊലീസ് പിടിയിലായി; നാ ലുപേർക്കെതിരെ കേസ്. മൈനാഗപ്പള്ളി കോവൂർ തടത്തിവിള മേക്കേതിൽ യേശുദാസ് (59).
മൈനാഗപ്പള്ളി ഇടവനശേരി ചരു വിള പടിഞ്ഞാറ്റതിൽ ജിജോ ജോസഫ് (35) എന്നിവരാണ് അറസ്റ്റി ലായത്.ഓൺലൈൻ, ഡിജിറ്റൽ തട്ടിപ്പുകളിലൂടെയുള്ള പണം ഒളിപ്പിക്കാൻ കമ്മിഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൗണ്ടുകൾ നൽകിയ (മ്യൂൾ അക്കൗണ്ട്) 4 പേർക്കെതിരെ കേസെടുത്തതു പരവൂർ പൊലീസാണ്.
തെക്കുംഭാഗം സ്വദേശികളായ 3 പേർ, പരവൂർ സ്വദേശിയായ 22 വയസ്സുകാരൻ എന്നിവർക്കെതിരെയാണു കേസ്.
ഓൺലൈൻ, ഡിജിറ്റൽ തട്ടിപ്പു കളിലൂടെ ലഭിക്കുന്ന പണം സ്വന്തം അക്കൗണ്ടുകളിലേക്കു മാറ്റാതെ വാടകയ്ക്ക് ലഭിക്കുന്ന സാധാരണ ക്കാരുടെ അക്കൗണ്ടിൽ നിക്ഷേപി ച്ചു പണത്തിന്റെ ഉറവിടം മറയ്ക്ക കയാണ് തട്ടിപ്പുകാർ ചെയ്യുന്നത്.
ഓൺലൈൻ തട്ടിപ്പിനിരയായവർ തട്ടിപ്പ് നടന്നു മണിക്കൂറുകൾക്കകം പരാതിപ്പെട്ടാൽ തുക കൈമാറിയ
അക്കൗണ്ട് മരവിപ്പിക്കാൻ സാധി ക്കും. ഇത് ഒഴിവാക്കാൻ വലിയ തുക വിഭജിച്ചു വിവിധ അക്കൗണ്ടു കളിലേക്ക് നിക്ഷേപിക്കുന്ന രീതി യാണ് തട്ടിപ്പുകാർ നടത്തുന്നത്. അക്കൗണ്ട് വാടകയ്ക്കു നൽകുന്ന വർക്കു നിശ്ചിത തുക കമ്മിഷൻ ലഭിക്കും.
വിദ്യാർഥികളും യുവാക്കളുമാ ണു മ്യൂൾ അക്കൗണ്ട് ഉടമകളിൽ ഭൂരിഭാഗവും. മ്യൂൾ അക്കൗണ്ടുകൾ സംബന്ധിച്ച് കഴിഞ്ഞ വർഷം പര വൂരിന്റെ വിവിധ ഭാഗങ്ങളിൽ സൈബർ പൊലീസിൻ്റെ റെയ്‌ഡും
മേൽവിലാസം പരിശോധനയും നടന്നിരുന്നു. അറസ്റ്റിലായ യേശു ദാസിൻ്റെ അക്കൗണ്ടിൽ 6.10 ലക്ഷം രൂപയും ജിജോയുടെ അക്കൗണ്ടിൽ 5 ലക്ഷം രൂപയും അന്യായമായി എത്തിയതായും പി ന്നീടു പിൻവലിച്ചതായും കണ്ട ത്തി.
സംസ്ഥാനമാകെ പ്രവർത്തി ക്കുന്ന മാഫിയകളുമായി ഇവർക്കു ള്ള ബന്ധം സംബന്ധിച്ച് അന്വേഷ ണം നടക്കുകയാണെന്നും ഇരുവ രെയും കോടതിയിൽ ഹാജരാക്കു മെന്നും പൊലീസ് പറഞ്ഞു.




































